ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ജി.ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന്റെ പ്രവേശനോത്സവം പൂർവ്വവിദ്യാർത്ഥി ഡോ.രശ്മി ചന്ദ്ര ഉദ്ഘാടനംചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻറ് ബിജി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്റ് ദിലീപ് കുമാർ ടി.ബി.അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷീജ പി സ്വാഗതം പറഞ്ഞു.എസ്.എം.സി.ചെയർമാൻ രൂപേഷ് എം.,പൂർവ്വ വിദ്യാർത്ഥി ക്രൈം ബ്രാഞ്ച് CI അനന്തലാൽ,സ്റ്റാഫ് സെക്രട്ടറി ശ്യാംലാൽ സി,സീനിയർ അസിസ്റ്റൻ്റ് സബിതശശി എന്നിവർ ആശംസകൾ അർപ്പിച്ചു.2024-25 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയവരേയും NMMS, വിവിധ സ്കോളർഷിപ്പുകൾ ലഭിച്ച കുട്ടികളേയും ആദരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളും ഫോട്ടോ,വീഡിയോ എന്നിവ എടുത്തു ഡോക്യൂമെന്റഷൻ തയ്യാറാക്കി.എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും സദ്യയും വിതരണം ചെയ്തു.
പരിസ്ഥിതിദിനം


ജൂൺ 5 പരിസ്ഥിതിദിനം പി ടി എ പ്രസിഡൻ്റ് ദിലീപ്കുമാർ ടി.ബി. ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അളപ്പന്തറ രവി പരിസ്ഥിതി ദിനസന്ദേശം നൽകി.ഹെഡ് മാസ്റ്റർ പ്രസാദ് റ്റി, അദ്ധ്യാപകരായ സബിത ശശി, ശ്യാംലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മരങ്ങൾ വച്ചു പിടിപ്പിക്കേണ്ടതിന്റെയും, സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നവയായിരുന്നു പരിപാടികൾ.SPC, ലിറ്റിൽകൈറ്റ്സ് അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.
വായനദിനം

ജൂൺ 19 വായനദിന ജില്ലാ ഉദ്ഘാടനം ആലപ്പുഴ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിയ എം.വി.ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ ഷീജ പി.വായന ദിനാചരണ യോഗത്തിന് സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ആലപ്പുഴ ഡി.ഡി.ഇ. ശ്രീലത,ചേർത്തല ഡി.ഇ.ഒ. അബ്ദുൽസലാം എന്നിവർ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.വിജേഷ് കുമാർ ടി.ജി. ഐ.ആർ.എസ്.സ്കൂൾ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി.സാഹിത്യകാരനും അധ്യാപകനുമായ ഷാജി മഞ്ജരി കുട്ടികളുമായി വായന സംവാദം നടത്തി.ചടങ്ങിന് പി.ടി.എ.പ്രസിഡണ്ട് ദിലീപ് കുമാർ ടി.ബി. വാർഡ് മെമ്പർമാരായ അളപ്പന്തറ രവി,മാലൂർ ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സമാപനചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രസാദ് ടി.നന്ദി പ്രകാശിപ്പിച്ചു.
യോഗ ദിനം

യോഗ ദിനത്തോടനുബന്ധിച്ച് നടന്ന യോഗപരിശീലന ക്ലാസ് മാരാരിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ആയുർവേദ ഡോ.ചിത്രജയിംസ് ഉദ്ഘാടനംചെയ്തു.യു.പി,ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളും യോഗ പരിശീലനക്ലാസ്സിൽ പങ്കുചേർന്നു.
ബഷീർ ദിനാഘോഷം
ജൂലൈ 10 ന് പ്രത്യേക അസംബ്ലി നടത്തി.ഹെഡ് മാസ്റ്റർ റ്റി.പ്രസാദ് സ്വാഗതം നിർവഹിച്ചു. പി.ടി.എ. പ്രസിഡൻ്റും മുൻ മലയാളഅധ്യാപകനുമായ ടി.ബി. ദിലീപ്കുമാർ ബഷീർ കൃതികളെ പരിചയപ്പെടുത്തി. ബഷീറിൻ്റെ സാഹിത്യലോകത്തെ പരിചയപ്പെടാൻ അതിലൂടെ എല്ലാവർക്കും സാധിച്ചു. യു പി.കുട്ടികൾ തയ്യാറാക്കിയ പ്രത്യേക പതിപ്പ് പി.ടി.എ. പ്രസിഡൻ്റ് പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്യാംലാൽ സി. ചടങ്ങിന് കൃതജ്ഞതയർപ്പിച്ചു. പ്രി പ്രൈമറി മുതൽ ഹൈസ്ക്കൂൾ വരെയുള്ള കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി ഒരുങ്ങി വന്നു. ഹൈസ്കൂൾ കുട്ടികളുടെ 'മതിലുകൾ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി.
ചാന്ദ്രദിനം
ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. കുട്ടികൾ റോക്കറ്റിന്റെ മാതൃകകൾ തയ്യാറാക്കി കൊണ്ടുവന്നു. ചാന്ദ്രദിനക്വിസ്, പോസ്റ്റർ മത്സരം,ഡോക്യുമെൻ്ററി പ്രദർശനം എന്നിവയും പ്രത്യേക അസംബ്ലിയിൽ ചാന്ദ്ര ദിന പതിപ്പുകൾ പ്രകാശനം ചെയ്യുകയും ചെയ്തു. ചന്ദ്രൻ്റെ വിവിധ രൂപങ്ങളുടെ ദൃശ്യാവിഷ്കാരം ചാന്ദ്രദിന പാട്ടുകൾ പ്രസംഗം എന്നിവയും ഇതുവരെ നടത്തിയ ചാന്ദ്രദൗത്യങ്ങളുടെ വിവരണവും ബഹിരാകാശ യാത്രികൻ ശ്രീ ശുഭാംശു ശുക്ലയുമായുള്ള അഭിമുഖവും ഹൃദ്യമായി. സയൻസ് സ്കിറ്റിൽ സൗരയൂഥത്തെ പരിചയപ്പെടുത്തുകയും ആദ്യചാന്ദ്ര യാത്രയിലെ ശാസ്ത്രജ്ഞരായനീൽ ആംസ്ട്രോങ്ങിനെയും എഡ്വിൻ ആൽഡ്രിനെയും മൈക്കിൾ കോളിൻസിനെയും കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്യാംലാൽ സി യോഗത്തിന് നന്ദി അർപ്പിച്ചു.
സ്വാത്രന്ത്യ ദിനാഘോഷം
79-ാം സ്വാത്രന്ത്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു. കൃത്യം 9.00 മണിക്ക് ഹെഡ്മാസ്റ്റർ പ്രസാദ് റ്റി. പതാക ഉയർത്തി. SPC കുട്ടികൾ പരേഡ് നടത്തി.PTA പ്രസിഡൻ്റ് ദിലീപ് കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാവർക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു.