ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം
ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം | |
---|---|
വിലാസം | |
പള്ളിപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | GUPS PALLUVELILBHAGOM |
പള്ളിപ്പുറം എന്ന അതിമനോഹരമായ കൊച്ചുഗ്രാമത്തിലെ 16 വാര്‍ഡ് പരിധിയിലാണ് പല്ലുവേലില്‍ ഭാഗം ഗവ. യു.പി. സ്ക്കൂള് സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂള് 103 വര്‍ഷത്തിന്റെ നിറവിലാണ്. 1914 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു
ചരിത്രം
കായലോളങ്ങള്‍ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡില്‍ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എല്‍ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ല്‍ സ്ഥാപിതമായി എന്ന് ചരിത്ര രേഖകള്‍ പറയുന്നു.പല്ലുവേലില്‍ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സര്‍വ്വേ നമ്പര്‍ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുള് സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാര്‍ നല്കുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരില്‍ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുള് പണികഴിപ്പിച്ചത്.ആദ്യം എല്‍ പി സ്കൂള്‍ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂര്‍ രാജഭരമകാലത്തും നാനാജാതി മതസ്ഥര്‍ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ല്‍ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കലാരംഗത്ത് പ്രശസ്തി നേടിയ പല്ലുവേലില്‍ ശ്രീ ഹരികൃഷ്ണന്, കവിയായ പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രന് എന്നിവരും സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ പള്ളിപ്പുറം മുരളി, ശ്രീ സി കെ ചന്ദ്രശേഖരന് നായര്‍ തുടങ്ങിയ പ്രഗത്ഭരായ വ്യക്തികളെ സംഭാവന ചെയ്തതും ഈ വിദ്യാലയം തന്നെ. ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായിത്തീര്‍ന്നിട്ടുണ്ട്. ശ്രീ ഗോപാലപിള്ള സാര്‍, ശ്രീ ജോസഫ് , ശ്രീ രമേശന്, ശ്രീ.വാമനപ്രഭു തുടങ്ങിയ അദ്ധ്യാപകരുടെ സേവനങ്ങള്‍ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാത്തീര്‍ന്നിട്ടുണ്ട്.ശ്രീ ജോസഫ് സാര്‍ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :