ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എഫ് എൽ പി എസ് തത്തംപള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ജൂൺ 2 തിങ്കളാഴ്ച 10 .00 മണിയ്ക്ക് 2025 -26 അധ്യായന വർഷം പ്രവേശനോത്സവം നടന്നു . സ്കൂൾ മാനേജർ റെവ.ഫാ ജോസ് മുകളേൽ ഉദ്‌ഘാടനം ചെയ്യുകയും കരളകം വാർഡ് കൗൺസിലർ ശ്രീമതി .അമ്പിളി അരവിന്ദ് തത്തംപള്ളി വാർഡ് കൗൺസിലർ കൊച്ചുത്രേസിയമ്മ ടീച്ചർ യോഗത്തിൽ പങ്കെടുത്തു .

പരിസ്ഥിതി ദിനം

Focus on ending plastic pollution ജൂൺ 5 വ്യാഴാഴ്ച്ച പരിസ്ഥിതി ദിനം ബഹു .ഹെഡ്മിസ്ട്രസ് ലിജി എം ജോർജിന്റെ നേതൃത്വത്തിൽ ആചരിച്ചു .കുട്ടികൾ വൃക്ഷ തൈകൾ കൊണ്ടുവരികയും അധ്യാപകരുടെ നേതൃത്വത്തിൽ നടുകയും ചെയ്തു .പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം,സ്കിറ്റ് എന്നിവ നടത്തി .

==== അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷ തൈകൾ നടുന്നു .

=

പോസ്റ്റർ നിർമ്മാണം

വായനാദിനം

ജൂൺ 19 വ്യാഴം വായനാദിനം ആചരിച്ചു .

സ്കൂൾ മാനേജർ റവ .ഫാ .ജോസ് മുകളേൽ കുട്ടികൾക്ക് പുസ്തകം കൈമാറിക്കൊണ്ട് വായനാവാരാചരണ ഉദ്‌ഘാടനം നടത്തി
ശ്രീമതി .സോഫി ജേക്കബ്(Teacher at St.Michaels H S തത്തംപള്ളി )  കുട്ടികൾക്ക് പുസ്തക പരിചയം നടത്തി .