കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ തനത് -1
മറ്റ് തനത് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടക്കാറുണ്ട്. രക്ഷിതാക്കൾക്കും ഭിന്നശേഷി കുട്ടികൾക്കും പൊതുജനങ്ങൾക്കും ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത മറ്റു കുട്ടികൾക്കും അങ്ങനെ പല പ്രവർത്തനങ്ങളും സ്‌കൂളുകളിൽ നടക്കാറുണ്ട്. ദിനാചരണങ്ങളിൽ ഡിജിറ്റൽ പോസ്റ്ററുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയും നടക്കാറുണ്ട്. ഇതുകൂടാതെയും മറ്റ് ചില പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽനടക്കാറുണ്ട് അതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.