ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025-26
LITTLE KITEs APTITUDE TEST(2025-28 Batch)(25/06/2025)


ജൂൺ ഇരുപത്തഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR SIR , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് JASEELA TEACHERഎന്നിവർ പ്രവേശന പരീക്ഷ നടത്തി. ഇത്തവണ മോഡൽ പരീക്ഷ നടന്നത് കാരണം കുട്ടികൾക്ക് വളരെ പെട്ടെന്ന് പരീക്ഷ എഴുതാൻ സാധിച്ചു. ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു. പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024_27 batch വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. 76 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 76 കുട്ടികളും പരീക്ഷ എഴുതി.
പരീക്ഷയുടെ റീൽസ് നിർമാണം little കൈറ്റ്സ് 2024 27 ബാച്ചിലെ വിദ്യാർത്ഥികൾ വളരെ മനോഹരമായി ചെയ്തു . വീഡിയോ കാണാൻ ക്ലിക്ക്
https://www.instagram.com/reel/DLZaQfPJ_Oa/?igsh=YW1wbHZvc3N3ZHdy
LITTLE KITEs aptititude test Result

ജൂൺ 26 നു നടന്ന പരീക്ഷയിൽ 76 കുട്ടികൾ പങ്കെടുത്തിരുന്നു. ജൂൺ 30 നു സെലക്ട് ചെയ്ത കുട്ടികളുടെ റാങ്ക് ലിസ്റ്റ് കൈറ്റ് പ്രസിദ്ധീകരിച്ചു. പിന്നീട്ട് ജൂലൈ 10 നു അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട മിടുക്കരായ 40 കുട്ടികളുടെ പേര് പ്രസിദ്ധപ്പെടുത്തി. പരീക്ഷയിൽ
8 ബി യിലെ അറഫ
8 എ യിലെ ഇൻഷാം
8 സി യിലെ അമൻ ഫാദി എന്നിവർ യഥാക്രമം 1,2,3, സ്ഥാനങ്ങൾ കരസ്ഥമാക്കി.
LITTLE KITEs UNIFORM LAUNCHING (12/08/2025)

LITTLE KITEs 2025_ 28 ബാച്ച് ന്റെ യൂണിഫോം വിതരണ ഉൽഘാടനം HM അംബിക ടീച്ചർ നിർവഹിച്ചു . JRC ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ പോലെ little kites വിദ്യാർത്ഥികൾക്കും നമ്മുടെ സ്കൂളിൽ 2024 മുതൽ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തിയ്യതി ഉച്ചക്കുള്ള ഇടവേളയിൽ ആയിരുന്നു യൂണിഫോം വിതരണം ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും ഒരു ചെറിയ കളർ വ്യത്യാസത്തിൽ 40 പേർക്കും യൂണിഫോം വിതരണം ചെയ്‌തു.
ആവേശമായി വടശ്ശേരിയോണം (27/08/2025)



സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരുമയുടെയും ഓണം ഒരിക്കൽ കൂടി വടശ്ശേരിയുടെ സ്ക്കൂൾ അങ്കണത്തിൽ വളരെ ഗംഭീരമായി ആഘോഷിച്ചു. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾ നേരത്തെ തന്നെ സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു.. വാദ്യോപകരണങ്ങളുടെ താളമേളത്തോടെ രാവിലെ 9: 30ന് തന്നെ പരിപാടിക്ക് തുടക്കം കുറിച്ചു. നാടൻ പൂക്കൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും മനോഹരമായ പൂക്കളം 🌸ഒരുക്കി മാവേലി മന്നനെ എതിരേറ്റു. കായിക അധ്യാപകന്റെ നേതൃത്വത്തിൽ ഓണക്കളികൾ ആരംഭിച്ചതോടെ പരിപാടി ആരവങ്ങൾക്ക് വഴി മാറി 🔥🙌. പൂവിളികളും നൃത്തച്ചുവടുമായി കുട്ടികളും, അധ്യാപകരും, മാവേലി മന്നനെ കളിക്കളത്തിലേക്ക് ആനയിച്ചപ്പോൾ സ്കൂൾ പരിസരം ആവേശഭരിതമായി.
മഹാബലിയായി വേഷമിട്ടത് പത്താം ക്ലാസിലെ ഹനാൻ ആയിരുന്നു. കുട്ടി പ്രജകളെ കാണാൻ എല്ലായിടത്തും മാവേലി എത്തിയത് കൗതുകമായി. അധ്യാപകരും കുട്ടികളും അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര കാണികളിൽ ഏറെ കൗതുകമുളവാക്കി. LP, UP, HS വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. കസേര കളി, ചാ ക്കിലോട്ടം, ഉറിയടി , കുപ്പിയിൽ വെള്ളം നിറക്കൽ, മുത്തു പെറുക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആയതിനാൽ ചാറ്റൽ മഴയെ വകവെക്കാതെ കുട്ടികൾ ആവേശത്തിമിർപ്പിലായിരുന്നു . അധ്യാപകരും MPTA അംഗങ്ങളും കസേരകളികളിൽ പങ്കെടുത്തു❤️. ഉച്ചയ്ക്ക് 12.00 മണിക്ക് വിദ്യാലയം സദ്യ മൂഡിലേക്ക് വഴി മാറി 😋. വാഴയിലയിൽ ഏകദേശം 10 വിഭവങ്ങളോട് കൂടിയ സദ്യയും പാൽ പായസവും കുട്ടികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചത്. കുട്ടികളോടൊപ്പം ഇരുന്ന് മാവേലിയും ഭക്ഷണം കഴിച്ചത് ചെറിയ കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. സദ്യക്ക് ശേഷം നടന്ന ഉറിയടി മത്സരവും വടംവലി മത്സരവും ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.
GHS VADASSERI ONAM VIDEOS click
- https://www.instagram.com/reel/DN5MHoBEozV/?igsh=MTFvdmx4dXlnbDdscg==
- https://www.instagram.com/reel/DN3R2-15HYo/?igsh=MWRnMWs5anZ4YWh2ZQ==
ശാസ്‌ത്രോത്സവം 2025 (29/08/2025)

വിജയങ്ങൾക്കുമപ്പുറം ശാസ്ത്രീയ മനോഭാവവും ശാസ്ത്ര അഭിരുചിയും അന്വേഷണ ത്വരയും വളർത്തുവാനും മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിടുന്ന ശാസ്ത്രോത്സവത്തിന് 🔭🔬🧪 29/ 8/ 25 ന് വെള്ളിയാഴ്ച വടശ്ശേരി സ്ക്കൂൾ വേദിയായി.

ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, , ഐ ടി എന്നീ മേഖലകളിൽ LP, UP, HS വിഭാഗങ്ങളിൽ നിന്ന് ഏകദേശം 200 കുട്ടികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിലെ തത്സമയ മത്സരങ്ങൾ രാവിലെ 9:30 ന് തന്നെ ആരംഭിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം മേളയുടെ പ്രദർശനം ഒരുക്കി. ജഡ്ജ്മെന്റിനുശേഷം വിവിധ മത്സര ഇനങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു