ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2025-26
ഏഴ് പതിറ്റാണ്ടായി ചെറുപുഴയ്ക്ക് ഊണ് വിളമ്പിയ നാരായണ പൊതുവാൾ ഓണസദ്യ വിതരണം ഉദ്ഘാടനം ചെയ്തു.
29/08/2025

ചെറുപുഴ ജെഎം യുപി സ്കൂളിൽ കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കുമായി ഓണസദ്യ ഒരുക്കി. ഏഴ് പതിറ്റാണ്ട് കാലമായി ചെറുപുഴക്ക് ഊൺ വിളമ്പി കൊണ്ടിരിക്കുന്ന നാരായണ പൊതുവാൾ കുട്ടികൾക്ക് ഓണസദ്യ വിളമ്പിക്കൊണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജെ എം യുപി സ്കൂൾ ആരംഭിച്ച കാലത്ത് തന്നെയാണ് നാരായണ പൊതുവാൾ ചെറുപുഴയിൽ തൻറെ ഹോട്ടൽ ആരംഭിച്ചത് . സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ചായയും പലഹാരങ്ങളും നൽകിയിരുന്ന അദ്ദേഹം ഇന്നും കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നു. അതിരാവിലെ ഉണർന്നു തൻറെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഈ വയോധികൻ ചെറുപുഴക്കാർക്ക് ഇന്നും അത്ഭുതമാണ്. തന്റെ കർമ്മരംഗം ആഹാരം വിളമ്പുന്നതിനായി മാറ്റിവെച്ച ഇദ്ദേഹത്തിൻറെ കയ്യിൽ നിന്ന് ആഹാരം വാങ്ങി കഴിച്ചവരാണ് മലയോരമേഖലയിലെ ഭൂരിഭാഗം ആളുകളും. ജെ എം യുപി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നാരായണ പൊതുവാളെ സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾക്കായി ഓണസദ്യ ഒരുക്കിയ ടി പി രാജീവന് ചടങ്ങിൽ ഓണക്കോടി സമ്മാനിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ,പി ടി എ പ്രസിഡണ്ട് മാത്യു ജോൺ, പി.ലീന, റോബിൻ വർഗീസ് എന്നിവർ സംസാരിച്ചു.
നാടൻ പൂക്കളുടെ പ്രദർശനമൊരുക്കി ചെറുപുഴ ജെ എം യുപി സ്കൂൾ

29/08/2025
അന്യമായിക്കൊണ്ടിരിക്കുന്ന നാടൻ പൂക്കളുടെ പ്രദർശനമൊരുക്കി ചെറുപുഴ ജെഎം യുപി സ്കൂൾ പ്രീ പ്രൈമറി വിഭാഗം. പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ അമ്മമാരാണ് പൂക്കൾ ശേഖരിച്ച് പ്രദർശനത്തിനെത്തിച്ചത്. പറമ്പുകളിലും വീട്ടുമുറ്റങ്ങളിലുമുള്ള നാടൻപൂക്കൾ ശേഖരിച്ച് നടത്തിയ പ്രദർശനം പുതു തലമുറയ്ക്ക് ഏറെ അറിവ് പകരുന്നതായിരുന്നു. കമ്മൽ, ചെത്തി, ചെമ്പരത്തി, ഹനുമാൻ കിരീടം, റോസ്, നമ്പ്യാർവട്ടം, സന്ധ്യാമണി, കൊങ്ങിണി, കോളാമ്പി, തുമ്പ, തുളസി, വട്ടപ്പലം, കാക്കപ്പൂവ്, മന്ദാരം, ചെണ്ടുമല്ലി, ശംഖുപുഷ്പം, പൂവാം കുറുന്നില, തൊട്ടാവാടി, കുഞ്ഞരിപ്പൂവ്, കാളപ്പൂവ്, മഷിത്തണ്ട്, വാഴപ്പൂവ്, കാശിത്തുമ്പ, മാജിക് റോസ്, പൂച്ചവാലൻ തുടങ്ങി 350 ഓളം പൂക്കളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിഭാഗം ഇൻ ചാർജ് പി. ലീന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് ആശംസ അറിയിച്ച് സംസാരിച്ചു. അധ്യാപകരായ ലൂസി സെബാസ്റ്റ്യൻ, പി. രാജി, എം.പി. ഷീബ, രജനി, രാജൻ, കെ.വി. ദീപ്തി, ഷിബിജ, റിഷാന എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ പ്രദർശനം കാണാനെത്തിയിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മൽസരങ്ങളും നടന്നു. വിദ്യാർഥികൾക്കും രക്ഷിതാക്ക ൾക്കും നാട്ടുകാർക്കും വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകി.
പാചക തൊഴിലാളികളെ ഓണപ്പുടവ നൽകി ആദരിച്ചു
27/08/2025
ചെറുപുഴ ജെഎം യു പി സ്‌കൂൾ ഗൈഡ്‌സ്- ബുൾബു ൾ കുട്ടികൾ തങ്ങളുടെ സ്‌കുളിൽ ഭക്ഷണം തയാറാക്കി തരുന്ന പാചക തൊഴിലാളികളെ ഓണ പുടവ നൽകി ആദരിച്ചു. 'ഓണാഘോഷത്തോടനുബ ന്ധിച്ച് സ്‌കൂളിൽ നടന്ന ചടങ്ങി ൽ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണിക്യ ഷ്‌ണൻ, സ്‌കൂൾ മാനേജർ കെ. കെ. വേണുഗോപാൽ, പിടിഎ പ്രസിഡന്റ് മാത്യു ജോൺ, മദർ പിടിഎ പ്രസിഡന്റ് ജമുന, ഗൈ ഡ് ക്യാപ്റ്റർ പി.ലീന, ഫ്ലോക്ക് ലീഡർ ഇ.കെ ഹറിത, എന്നിവ ർ പ്രസംഗിച്ചു.
കുഞ്ഞിക്കൈകളിൽ കുഞ്ഞിത്തൈകൾ
20/08/2025

ചെറുപുഴ ജെഎം യുപി സ്കൂൾ ബണ്ണീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പച്ചക്ക റിക്കൃഷി ആരംഭിച്ചു. മണ്ണിനെ തൊടാനും താൻ നട്ട തൈകൾ ഇടക്ക് വന്നു നിരീക്ഷിക്കാനും സ്വന്തം വീടുകളിലും പച്ചക്കറിത്തൈ നട്ടുപിടിപ്പിച്ച് പരി പാലിക്കണം എന്നുള്ള ചിന്തയാണ് കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. മുളക്, വഴുതന തൈകളാണ് കുട്ടികൾ നട്ടുപിടിപ്പിച്ചത്. മുഖ്യാധ്യാപകൻ പി.എൻ. ഉ ണ്ണികൃഷ്ണൻ പ്രീ-പ്രൈമറി വിഭാഗം ചാർജ് വഹിക്കുന്ന പി. ലീന എന്നിവർ സംസാരിച്ചു. ബണ്ണി ആന്റിമാരായ എം.ബി. ഷീബ,കെ.എം. രാജനി, ആയമാ രായ പ്രീത, ഷിബിജ എന്നിവർ നേതൃത്വം നൽകി.
വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
15/08/2025

ചെറുപുഴ ജെ എം യുപി സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.രാവിലെ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. സ്കൗട് ആൻഡ് ഗൈഡ്സ്,ബുൾബുൾ, ബണ്ണീസ് എന്നിവയുടെ നേതൃത്വത്തിൽ പതാക വന്ദനം നടത്തി.ടൗൺ ചുറ്റി റാലി നടത്തിയ ശേഷം പൊതുസമ്മേളനവും കഴിഞ്ഞ വർഷത്തെ ഉന്നത വിജയികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി.പിടിഎ പ്രസിഡണ്ട് മാത്യു ജോൺ അധ്യക്ഷനായി.ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദാമോദരൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ എൻഡോവ്മെന്റ് വിതരണം നടത്തി.സീനിയർ അസിസ്റ്റൻറ് പി ലീന , മദർ പി ടി എ പ്രസിഡണ്ട് ജമുന രഞ്ജിത്ത്,സ്കൂൾ ലീഡർ ശിവാനി സജിത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസി നന്ദിയും പറഞ്ഞു.വേദിയിൽ വെച്ച് ഷിൻ്റോ എന്ന വ്യക്തിക്കു വേണ്ടി നടത്തിയ പത്തു രൂപ ചലഞ്ചിലൂടെ സമാഹരിച്ച 33750 രൂപ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ രൂപീകരണവും സംഘടിപ്പിച്ചു.കുട്ടികളുടെ കലാപരിപാടികളും പായസം വിതരണവും ഉണ്ടായിരുന്നു.
പ്രേംചന്ദ് ദിനാചരണം നടത്തി
31/07/2025

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ചെറുപുഴ ജെഎം യുപി സ്‌കൂൾ ഹിന്ദി മഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി സാഹി ത്യകാരനും ഉപന്യാസ ചക്രവർത്തിയുമായ മുൻഷി പ്രേംചന്ദി ന്റെ 145-ാമത് ജന്മദിനമാഘോഷ ച്ചു. കുട്ടികളുടെ വിവിധ കലാപ രിപാടികളും നടന്നു. ഹിന്ദി അസംബ്ലിക്ക് സ്‌കൂൾ ലീഡർ ശിവാനി സജിത്ത് നേതൃത്വം വഹിച്ചു. ഹിന്ദി പ്രാർഥനയോടെയായിരുന്നു തുടക്കം. തുടർന്ന് ഹിന്ദി പ്രസംഗം, വാർത്ത, പ്രേംചന്ദ് വചനങ്ങൾ, രചനകളെ പരിചയപ്പെടുത്തൽ എന്നിവയും നടന്നു. അഞ്ചാം ക്ലാസിലെ അഷ്‌മികയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദി അക്ഷരങ്ങൾ കൊണ്ട് വരച്ച പ്രേംചന്ദിന്റെ 50 ഓളം ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. കുട്ടികൾ പ്രേംചന്ദിന്റെ പേരെഴുതിയ ബാഡ്‌ജ് ധരിച്ചാണ് എത്തിയത്. പ്രേംചന്ദ് ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം സ്‌കൂൾ മുഖ്യാധ്യാപകൻ പി എൻ ഉണ്ണികൃഷ്‌ണൻ നിർവഹിച്ചു. ഉത്തര ജയേഷ്, അമയ സനീഷ്, അധ്യാപികമാരായ പി. ലീന, സി.കെ. ഷീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ആയുർവേദ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.
26/07/2025
ചെറുപുഴ ജെ എം യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.സി ഷാജി അധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി രക്ഷാധികാരി കെ കെ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടർ ശില്പ മരവൻ, ഡോക്ടർ ഫർസാന പർവീൺ നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽപുളിങ്ങോം FHC യുടെ ആഭിമുഖ്യത്തിൽ ബി.പി. ഷുഗർ പരിശോധന നടത്തി. പ്ലാറ്റിനം ജൂബിലി വൈസ് ചെയർമാൻ വി. കൃഷ്ണൻ മാസ്റ്റർ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ എസ് ബിന്ദു സ്വാഗതവും റോബിൻ വർഗീസ് നന്ദിയും പറഞ്ഞു
ചാന്ദ്രദിനം ആഘോഷിച്ചു:ബഹിരാകാശ യാത്രികൻ ശുഭാം ശു ശുക്ലയുമായി ആശയവിനിമയം നടത്തിയ ജെഎം യുപി സ്കൂൾ പൂർവവിദ്യാർഥിയുമായ ശ്രീദേവ് ഗോവിന്ദിനെ അനുമോദിച്ചു.
21/06/2025

ചാന്ദ്രദിനത്തിന്റെ ഭാഗമായി ചെറുപുഴ ജെ എം യുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ബഹിരാകാശ യാത്രികൻ ശുഭാം ശു ശുക്ലയുമായി ആശയവിനിമയം നടത്തിയ പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും ജെഎം യുപി സ്കൂൾ പൂർവവിദ്യാർഥിയുമായ ശ്രീദേവ് ഗോവിന്ദിനെ ചെറുപുഴ ജെഎം യുപി സ്‌കൂൾ സയൻസ് ക്ലബ്ബി ൻ്റെ നേതൃത്വത്തിൽ അനുമോദി ച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. നിഷ അധ്യക്ഷത വഹിച്ചു. ബിനി ജോർജ്, സി.കെ. ഷീന എന്നിവർ പ്രസംഗിച്ചു. ബഹിരാകാശ യാത്രികൻ ശു ഭാംശു ശുക്ലയുമായി നടത്തിയ ആശയവിനിമയത്തിലെ അനുഭവം ശ്രീദേവ് ഗോവിന്ദ് കുട്ടികളു മായി പങ്കുവച്ചു. തുടർന്നു ചാന്ദ്ര ദിന ക്വിസ്, പ്രതീകാത്മക ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചാന്ദ്ര ദിന പ്രദർശനം, അമ്പിളി പാട്ടുക ളുടെ നൃത്താവിഷ്കാരം, വിഡി യോ പ്രദർശനം എന്നിവയും നട ത്തി. പരിപാടിയിൽ കുട്ടികൾക്കും അധ്യാപകർക്കും പുറമേ രക്ഷി താക്കളും പങ്കെടുത്തു.
പേ വിഷബാധയ്ക്കെതിരായ ബോധവൽക്കരണ ക്ലാസ് നടത്തി.
30/06/2025

ചെറുപുഴ ജെ എം യു പി സ്കൂളിൽ പുളിങ്ങോം എഫ് എച്ച് സി.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി പേ വിഷബാധയ്ക്കെതിരായ ബോധവൽക്കരണ ക്ലാസ് നടത്തി. പുളിങ്ങോം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷെരീഫ് ക്ലാസ്സ് നയിച്ചു. പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ശിവാനി സജിത്ത് ആശംസ അർപ്പിച്ചു. ഫ്ലോജസ് ജോണി സ്വാഗതവും റോബിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
വാശിയേറിയ തിരഞ്ഞെടുപ്പിന് ഒടുവിൽ ശിവാനി സജിത്ത് സ്കൂൾ ലീഡറായി.
27/06/2025
ചെറുപുഴ : ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു . 269 വോട്ട് നേടി ശിവാനി സജിത്ത് സ്കൂൾ ലീഡറായും 230 വോട്ട് നേടി കെ.പി. അർജുൻ ഡപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യത്തിൻറെ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനുവേണ്ടി 50 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ബാലറ്റ് പേപ്പറിലൂടെ സ്കൂൾ ലീഡറെ തെരഞ്ഞെടുക്കുന്ന രീതി ഇന്ന് ഇലക്ട്രോണിക് വോട്ടിംഗിലേക്ക് മാറി. ജൂൺ 18ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണവും സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കലും കഴിഞ്ഞു സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു.
11 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചുവെങ്കിലും അവസാനം 4 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിലൂടെ സ്ഥാനാർത്ഥികൾ തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു. ക്ലാസ്സുകൾ കയറിയുള്ള വോട്ട് പിടുത്തവും ഓരോ കുട്ടികളെ കണ്ടും തങ്ങളുടെ ചിഹ്നം പ്രദർശിപ്പിച്ചും സ്ഥാനാർത്ഥികൾ വോട്ട് ഉറപ്പാക്കി. നാല് ബൂത്തുകളിലായി തെരഞ്ഞെടുപ്പ് നടത്തി. കെ.പി. അർജുൻ, ശിവാനി സജിത്ത്, ശ്രീപാർവ്വതി, കെ.സൂര്യ എന്നിവരാണ് സ്ഥാനാർത്ഥികളായി ഉണ്ടായിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പി.ജീന,അസിസ്റ്റൻ്റ് കമ്മീഷണർ ടി.പി. പ്രഭാകരൻ, കെ സതീഷ് ഐ.ടി. കോഡിനേറ്റർമാരായ കെ. അജിത്ത്, ശ്യാം കൃഷ്ണൻ അംഗങ്ങളായ കെ. ശ്രീപാൽ,സി.കെ. രജീഷ്, എന്നിവർ ചേർന്ന് ഇലക്ഷൻ നിയന്ത്രിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്രമ സമാധാന ചുമതല ഏറ്റെടുത്തു.
മലയോര മേഖലയെ ചിരിപ്പിച്ചുകൊണ്ട് ചിന്തയിലേക്ക് നയിച്ച് രംഗീഷ് കടവത്ത്.
24/06/2025

ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത സൈബർ പ്രഭാഷകനും പോലീസ് ഉദ്യോഗസ്ഥനുമായ രംഗീഷ് കടവത്ത് ആണ് ക്ലാസ്സ് നടത്തിയത്. മലയോര മേഖലയായ ചെറുപുഴയിൽ ആദ്യമായി എത്തിയ ഇദ്ദേഹം ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും എങ്ങനെ അവയെ കണ്ടുപിടിക്കാം എന്നും ലഹരിയിൽ നിന്നും ഇന്നത്തെ തലമുറയ്ക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനുള്ള കാര്യങ്ങൾ വളരെ വിശദമായി അദ്ദേഹം വിവരിച്ചു. തന്റെ സ്വതസിദ്ധമായ നർമ്മത്തിലൂടെ അദ്ദേഹം ആയിരക്കണക്കിനാളുകളെ ചിന്തയിലേക്ക് നയിക്കുകയായിരുന്നു. ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങളാണ്ഇദ്ദേഹത്തിൻറെ പ്രഭാഷണം കേൾക്കാൻ എത്തിയത്. കേരള പോലീസിന്റെ മുന്നിലെത്തുന്ന നിരവധി കുറ്റകൃത്യങ്ങളിൽ ഏറ്റവും പ്രധാന സ്ഥാനം ലഹരിക്ക് ഉണ്ട് എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. പുതുതലമുറയായ കുട്ടികളെ ലഹരിയുടെ അടിമകളാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ രക്ഷിതാക്കളുടെ പങ്ക് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കി കൊടുത്തു. നല്ല രക്ഷിതാവ് എങ്ങനെയായിരിക്കണം എന്നും വിശദമാക്കി കൊടുത്തു. ഓരോ മനുഷ്യന്റെ ഉള്ളിലും ഉള്ള വ്യത്യസ്തമായ സ്വഭാവങ്ങളെ മനസ്സിലാക്കിക്കൊണ്ട് പുതുതലമുറയെ വളർത്തിയെടുക്കാൻ എല്ലാ രക്ഷിതാക്കൾക്കും കഴിയണം. ജീവിതം എന്ന ലഹരി എല്ലാവർക്കും സ്വായത്തമാക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ഓർമിപ്പിച്ചു. സമ്പൂർണ്ണ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ് അലക്സാണ്ടർ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പുകയില വിമുക്ത പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, പുളിങ്ങോം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. കെ.എസ്. ബിന്ദു സ്വാഗതവും റോബിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
വായനാ ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.
19/06/2025
ജെ എം യു പി സ്കൂളിൽ വായനാദിനാഘോഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. അധ്യാപകനും പ്രാസംഗികനുമായ വൈശാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത് വായനയുടെ മാഹാത്മ്യം അറിയിച്ചും പാട്ടുകൾ പാടിയും കുട്ടികളെ അറിവിൻറെ പൊതു ലോകത്തിലേക്ക് എത്തിച്ചു. വിവിധ ക്ലബ്ബ് കൺവീനർമാർ ദീപം തെളിയിച്ച് 2025 -26 വർഷത്തെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് ശ്രീജ സ്വാഗതം പറഞ്ഞു. പി.ലീന, റോബിൻ വർഗീസ്, മാസ്റ്റർ അർജുൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ, ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം , വാർത്താ വായന തുടങ്ങി വിവിധ പരിപാടികൾ നടത്തി. പ്രധാനാധ്യാപകൻ കൊളുത്തിക്കൊടുത്ത വിളക്കുമായി എല്ലാ അധ്യാപകരും ക്ലാസ്സിലെത്തി ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം നടത്തി. പരിപാടികൾക്ക് പി.ഇ. സീമ നേതൃത്വം നൽകി.



ജെ.എം.യുപി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.
02/06/2025

ചെറുപുഴ ജെ.എം.യുപി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പ്രവേശനോത്സവ റാലിക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ പഠന കിറ്റ് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ പി എൻ ഉണ്ണികൃഷ്ണൻ,പിടിഎ പ്രസിഡണ്ട് ടി വി രമേഷ് ബാബു,എസ്.ആർ ജി കൺവീനർ ലീന പി സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
എൽ എസ് എസ് , യു എസ് എസ് നേടിയ കുട്ടികൾ ആഹ്ലാദം പങ്കിടാൻ അധ്യാപകർക്കൊപ്പം ഒത്തു ചേർന്നു.'

29/05/2025
ചെറുപുഴ ജെ എം യു പി സ്കൂളിൽ എൽ എസ് എസ് , യു എസ് എസ് നേടിയ കുട്ടികൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം ആഹ്ലാദം പങ്കിടാൻ സ്കൂളിൽ എത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയായ എൽ എസ് എസ് , യു എസ് എസ് എന്നിവയിൽ ചെറുപുഴ ജെ.എം.യുപി സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. നാലാം ക്ലാസിൽ നിന്ന് 33 കുട്ടികൾ എൽഎസ്എസ് നേടി . ഏഴാം ക്ലാസുകാരായ 45 പേർ യുഎസ്എസ് കരസ്ഥമാക്കി. ഈ വർഷത്തെ വിജയം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നുള്ള താഴെ പരിശ്രമത്തിന്റെ വിജയമാണെന്ന് പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. തുടർന്നും ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കുട്ടികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ റെജി കുര്യൻ, ഷിജു സി.വി എന്നീ രക്ഷിതാക്കളും പി.ലീന, കെ.എസ്. ശ്രീജ, കെ. സതീഷ്, എന്നീ അധ്യാപകരും സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് സ്വാഗതവും സി കെ രജീഷ് നന്ദിയും പറഞ്ഞു