ജി എച്ച് എസ്സ് ശ്രീപുരം/ഹൈസ്കൂൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025
പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഉദയഗിരി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. പ്രിൻസിപ്പൽ പി വി സനീഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിന്ധു തോമസ്, ഷൈലജ സുനിൽ, ബിന്ദു എം എൻ, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്,സീനിയർ അസിസ്റ്റന്റ്മാരായ പി ചന്ദ്രമതി, എസ്, ആർ സ്മിത, സ്റ്റാഫ് സെക്രട്ടറി സോജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക പി സി ഡിനിമോൾ നന്ദി പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ മുഴുവൻ കുട്ടികൾക്കും അധ്യാപകർ വാങ്ങി നൽകിയ ബാഗും പഠനോപകരണങ്ങളും കെ ടി സുരേഷ് കുമാർ വിതരണം ചെയ്തു.
-
പ്രവേശനോത്സവം - ചിത്രം 1
-
പ്രവേശനോത്സവം - ചിത്രം 2
-
പ്രവേശനോത്സവം - ചിത്രം 3
-
പ്രവേശനോത്സവം - ചിത്രം 4
-
പ്രവേശനോത്സവം - ചിത്രം 5
പരിസ്ഥിതി ദിനം 2025
ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം 2025 ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അന്നേ ദിനം രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി പി അബ്ദുൾ സലാം പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങിയവ ക്ലാസ്സ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു.
ജൈവ വൈവിധ്യ ഉദ്യാനം
ശ്രീപുരം ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനം ഉൽഘാടനം ചെയ്തു. മണക്കടവ് ടൗണിനോട് ചേർന്ന് മാലിന്യങ്ങൾ നിക്ഷേപിച്ചും കാടുപിടിച്ചും കിടന്ന ശ്രീപുരം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 10 സെൻ്റ് സ്ഥലത്താണ് മനോഹരമായ ജൈവ വൈവിദ്ധ്യ ഉദ്യാനം നിർമ്മിച്ചത്.
-
Bio Diversity Park - Figure 1
-
Bio Diversity Park - Figure 2
-
Bio Diversity Park - Figure 3
-
Bio Diversity Park - Figure 4
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം
കുട്ടികൾക്കുള്ള പൊതു വിജ്ഞാനം
സമഗ്ര ഗുണമേന്മ പദ്ധതി ജിഎച്ച്എസ്എസ് ശ്രീപുരം മണക്കടവ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും തുല്യതയിൽ ഒന്നയുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമഗ്ര ഗുണമേന്മ പദ്ധതി. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠന പിന്തുണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഓരോ ദിവസത്തെയും കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഉള്ള പോസ്റ്ററുകളും ശുചിത്വ ശീലങ്ങൾ, റോഡ് സിഗ്നലുകൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വിവരിക്കുന്ന ചാർട്ടുകളും കുട്ടികൾ പ്രദർശിപ്പിച്ചു. ഔഷധസസ്യങ്ങളുടെ പ്രദർശനം നടത്തി.ക്ലാസ് മുറികൾ ഹരിതാഭം ആക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രണ്ടാഴ്ചകളായി കുട്ടികൾക്ക് ലഭിച്ച വിവിധ അറിവുകളുടെ ക്രോഡീകരണ പ്രവർത്തനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്. ക്രോഡീകരണ ദിവസം ഉച്ചകഴിഞ്ഞ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.
-
ഗുണമേന്മ വിദ്യാഭ്യാസം - മാതാപിതാക്കൾക്കുള്ള പരിശീലനം
-
ഗുണമേന്മ വിദ്യാഭ്യാസം - മാതാപിതാക്കൾക്കുള്ള പരിശീലനം
-
ഗുണമേന്മ വിദ്യാഭ്യാസം - യോഗ
-
ഗുണമേന്മ വിദ്യാഭ്യാസം - യോഗ
വായനാദിനം
ശ്രീപുരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം സമുചിതമായി ആചരിച്ചു. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ. പി എൻ പണിക്കരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ച് വളരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകം അസംബ്ലി കൂടുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ശ്രീമതി ലയന ബാബു വായനാദിന സന്ദേശം നൽകുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു
-
പുസ്തകം പരിചയപ്പെടുത്തൽ
-
വായനാ ദിന പ്രതിജ്ഞ
-
പുസ്തക പ്രദർശനം
-
പോസ്റ്റർ പ്രദർശനം
വായന കളരി

മണക്കടവ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരി പദ്ധതി വിദ്യാർത്ഥി പ്രതിനിധികളായ എ കെ കൃഷ്ണപ്രിയ, കീർത്തന ജെ നായർ, അഗസ്റ്റീന ഷിബി, അവന്തിക പ്രമോദ് എന്നിവർക്ക് മലയാള മനോരമ പത്രം നൽകി ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് പിസി ഡിനിമോൾ ഉദ്ഘാടനം ചെയ്തു
യോഗാ ദിനം

മണക്കടവ് ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അവതരണം നടന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ സലാം പി പി സംസാരിച്ചു
ലഹരി വിരുദ്ധ ദിനം
ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനേഷ് വി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പ്രത്യേക അസംബ്ലിയോട് കൂടിയാണ് ലഹരി വിരുദ്ധ ദിനത്തിലെ പരിപാടികൾ ആരംഭിച്ചത്. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശ്രീരാജ് കുട്ടികൾക്ക് ലഹരിയെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസുകൾ നൽകി. പോസ്റ്റർ നിർമ്മാണം. ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സുംബാ ഡാൻസ് എന്നിവ ഇതോടൊപ്പം നടത്തുകയുണ്ടായി. പ്രധാനാധ്യാപകൻ ശ്രീ.അബ്ദുൾ സലാം പി.പി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.
-
ലഹരി വിരുദ്ധ ദിനം
-
ലഹരി വിരുദ്ധ പ്രതിജ്ഞ
-
ലഹരി വിരുദ്ധ പ്രതിജ്ഞ
-
ഫ്ളാഷ് മൊബ്
-
ലഹരി വിരുദ്ധ വിദ്യാലയം പ്രഖ്യാപനം
പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്

ജൂൺ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉച്ചകഴിഞ്ഞ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മണക്കടവിലെ ഏഴ് മുതൽ ഒൻപത് വരെ ക്ലാസിലെ കുട്ടികൾക്കായി പേവിഷബാധ എങ്ങനെ തടയാം എന്ന ഒരു ബോധവൽക്കരണ ക്ലാസ് നടത്തിയുണ്ടായി. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഡോ.ഷൈലജ വർമ്മ ആയിരുന്നു ക്ലാസ് നയിച്ചത്
ബഷീർ ദിനാചരണം

2025 - 26 അധ്യയന വർഷത്തെ ബഷീർ ദിനാചരണം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ബഷീർ ദിനസന്ദേശത്തെ തുടർന്ന് ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. കൂടാതെ കാരിക്കേച്ചർ മത്സരവും പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടത്തുകയുണ്ടായി. സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "ബഷിർ" എന്നൊരു ഡോക്യുമെന്ററി പ്രദർശനവും നടത്തപ്പെട്ടു.
വിജയോത്സവം
മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ SSLC, PLUS TWO, LSS, USS എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും എൻഡോമെന്റുകൾ നൽകുന്നതിനുമായി വിജയോത്സവം 2025 സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും ഉദയഗിരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ആയ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. അവാർഡ് വിതരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത ജോസ്, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്, മുൻ പ്രധാന അധ്യാപകൻ കെ വിമൽ കുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ സി അനീഷ് കുമാർ,, സി സുമംഗലി, സോജു ജോസഫ്, സജന സേവിയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി സി ഡിനിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി വി സനീഷ് കുമാർ സ്വാഗതവും പ്രധാനധ്യാപകൻ പി പി അബ്ദുസലാം നന്ദിയും പറഞ്ഞു.
-
വിജയോത്സവം
-
വിജയോത്സവം
-
വിജയോത്സവം
ചാന്ദ്രദിനാചരണം
-
ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - അമേയ മരിയ സന്തോഷ്
-
ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - ശിവാനി ജയൻ
-
ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - ഫിയോണ മരിയ ഷിൻസ്
-
ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - കൃഷ്ണപ്രിയ എ കെ
മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അമേയ മരിയ സന്തോഷ് ഒന്നാം സ്ഥാനവും ശിവാനി ജയൻ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഫിയോണ മരിയ ഷിൻസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എ കെ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ മാർട്ടിൻ ഫിലിപ്പ് ഒന്നാം സ്ഥാനവും ജോബിൻ തോമസ് ജെയ്‌മോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
ഹിരോഷിമ - നാഗസാക്കി ദിനാചരണം

ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് മണക്കടവ് ശ്രീപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ എഴുതി കൊണ്ടുവരികയും സന്ദേശ ചാർട് നിർമ്മിക്കുകയും ചെയ്തു
ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.
-
Geometric Chart
-
Science Fair
-
Science Fair
-
Embroidary