ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
പ്രവേശനോത്സവത്തിന് സ്കൂളും പരിസരവും അലങ്കരിക്കുകയും വർണ്ണ ബലൂണുകളാൽ പ്രവേശന കവാടം ഒരുക്കുകയും ചെയ്തു ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. രാവിലെ പത്തരയോടെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. പ്രിൻസിപ്പാൾ മധു എ കെ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഉഷാദേവി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ടീച്ചർ കുട്ടികളുമായി സംവദിച്ചു. എസ് എം സി ചെയർപേഴ്സൺ ശ്രീമതി റെജീന, സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷൈജി.ജി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി അഷിത എൽ ആർ എന്നിവർ ആശംസകൾ നേർന്നു. ജെസിഎ കോഴിക്കോട് ചാപ്റ്റർ പ്രസിഡണ്ട് ശ്രീമതി കവിത കുട്ടികൾക്കായി നൽകിയ നോട്ടുപുസ്തകങ്ങൾ ചടങ്ങിൽ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ ശ്രീ പവിത്രൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
പരിസ്ഥിതി ദിനാഘോഷം 05-06-2025
ജി ജി എം ജി എച്ച് എസ് എസ് ചാലപ്പുറം സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം 5 /6 /2025 വെള്ളിയാഴ്ച പെരുവയൽ അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി ശ്രീജ പി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു .വനശ്രീ മാത്തോട്ടം നഴ്സറിയിൽ നിന്നും കളക്ട് ചെയ്ത തേക്ക് രക്തചന്ദനം വേങ്ങ എന്നീ വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും സ്കൂൾ അങ്കണത്തിൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു.കൂടാതെ സുറി നാം ചെറി വെള്ള ചാമ്പ പേരക്ക എന്നീ വൃക്ഷത്തൈകളും സ്കൂൾ അങ്കണത്തിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.തിങ്കളാഴ്ച 9 6 2025 2 മണിക്ക് ശ്രീമതി ശ്രീജ പി അതേപോലെ ദേവിക വേങ്ങേരി രണ്ടുപേരുടെയും സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായ മറ്റൊരു ചടങ്ങും സംഘടിപ്പിച്ചു.ദേവിക വേങ്ങേരി ഏകദേശം 400 ഓളം വൃക്ഷത്തൈകൾ പല ഇടങ്ങളിലായി വച്ചുപിടിപ്പിച്ച നാലാം ക്ലാസുകാരിയാണ് മലാപറമ്പ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവിക .ദേവികയും പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും തമ്മിലുള്ള സംവാദം വളരെ ഭംഗിയായി തന്നെ നടന്നു. സ്കൂൾ അങ്കണത്തിൽ ദേവിക മൂന്നോളം വൃക്ഷത്തൈകൾ നട്ടു.ശ്രീമതി ശ്രീജ പി കൃഷിയുടെയും അതേപോലെ പ്ലാസ്റ്റിക് നിർമാർജനം പരിസ്ഥിതി സംരക്ഷണം എന്നിവയെപ്പറ്റി കുട്ടികളുമായി സംവദിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ മധു കെ അധ്യക്ഷത വഹിച്ചു.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി അഷിത നന്ദി പറഞ്ഞു.
സംഗീത ലഹരി
2025ജൂൺ26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാലപ്പുറം ഗവൺമെൻറ് ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഗീത ലഹരി എന്ന പ്രോഗ്രാം വളരെ മികച്ച രീതിയിൽ നടന്നു. അധ്യാപക അവാർഡ് ജേതാവും റിട്ടയേഡ് സംഗീത അധ്യാപകനുമായ ശ്രീ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. മ്യൂസിക് ക്ലബ്ബും വിദ്യാലയ ജാഗ്രത സമിതിയും നേതൃത്വം കൊടുത്ത ഈ പ്രോഗ്രാമിൽ കലയാണ് ലഹരി മറ്റു ലഹരികൾക്ക് ഈ സമൂഹത്തിൽ പ്രസക്തിയില്ല എന്ന വിഷയത്തെക്കുറിച്ച് ആയിരുന്നു ഉദ്ഘാടകൻ കുട്ടികളുമായി സംവദിച്ചത്. മ്യൂസിക് ക്ലബ് കൺവീനർ രാഗേ ഷ് ഐ ജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ മധു, ഹെഡ്മാസ്റ്റർ പവിത്രൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാലയ ജാഗ്രത സമിതി കൺവീനർ പ്രജിത ടീച്ചർ ഈ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
അന്താരാഷ്ട്ര യോഗാദിനം 2025
ജൂൺ 21 ഇൻറർനാഷണൽ യോഗ ദിനം സ്കൂളിൽ വിപുലമായി നടത്തി. സത്യാനന്ദ യോഗ റിസർച്ച് സെൻററിലെ ശ്രീ വിജയരാഘവൻ യോഗ ദിന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ പവിത്രൻ എം ആശംസ പറഞ്ഞു .ശ്രീ വിജയരാഘവൻ അവർകളുടെ യോഗ മെഡിറ്റേഷൻ ക്ലാസ് ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ പരിപാടികളായ ഗിഥമിക് യോഗ ഡാൻസ്, സുരനമസ്കാരം ഡെമോൺസ്ട്രേഷൻ, യോഗ ഡാൻസ്, പ്രസംഗം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു . കായിക ധ്യാപിക രമ്യ ആർ ചന്ദ്രൻ നന്ദി പറഞ്ഞു.
സ്കൂൾ സ്പോർട്സ് ഡേ 2025
ചാലപ്പുറം ഗവൺമെൻറ് ഗണപത് മോഡൽ ഗേൾസിലെ ഈ വർഷത്തെ ആനുവൽ സ്പോർട്സ് മീറ്റ് 08/08/2025 ന് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ വച്ച് നടന്നു. 4 സ്കോഡ് ആയി പങ്കെടുക്കുന്ന കുട്ടികളും അതിന് പിന്നിലായി ഗൈഡ്സ് ,ജെ ആർ സി , എൻ എസ് എസ് വളണ്ടിയേഴ്സ് അണിനിരന്നു കൊണ്ടുള്ള മാർച്ച് പാസ്റ്റിൽ കോഴിക്കോട് സിറ്റി AEO സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ദീപശിഖ പ്രയാണവും ഉണ്ടായിരുന്നു. പ്രതിജ്ഞ കഴിഞ്ഞതിനു ശേഷം ഹെഡ്മാസ്റ്റർ പവിത്രൻ സർ ഫ്ലാഗ് ഉയർത്തി. AEO മൃദുല ടീച്ചർ സ്പോർട്സ് ഫീസ്റ്റാ 2K25 ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ മധുസർ, ഹെഡ്മാസ്റ്റർ പവിത്രൻ സർ , പിടിഎ വൈസ് പ്രസിഡൻറ് സുരേഷ് എന്നിവർ ആശംസ അർപ്പിച്ചു. കായിക അധ്യാപിക രമ്യ നന്ദി പറഞ്ഞു. തുടർന്ന് മത്സരം തുടങ്ങി .ആവേശകരമായ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കായികോത്സവത്തിൻ്റെ ക്ലോസിങ് സെറിമണിയിൽ സർട്ടിഫിക്കറ്റും മെഡലും ഓവറോൾ ട്രോഫിയും മാർച്ച് പാസ്റ്ററിന്റെ ട്രോഫിയും നൽകി.പ്രിൻസിപ്പൽ മധു സാർ സ്കൂൾ ഫ്ലാഗ് താഴ്ത്തി.