ഗവ എച്ച് എസ് എസ്,കലവൂർ/ദിനാചരണങ്ങൾ
പരിസ്ഥിതിദിനാചരണം 2025-26
പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് പാരസ്ഥിതിക ബോധം ജനിപ്പിക്കുന്നതിനായി പോസ്റ്റർ രചന, പരിസ്ഥിതി സംരക്ഷണ സന്ദേശ യാത്ര എന്നിവ നടത്തപ്പെട്ടു. വിദ്യാലയ പരിസരത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു
വായനാദിനാചരണം 2025-26
കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളില 2025 അധ്യയന വർഷത്തെ വായനാദിനാചരണംജൂൺ മാസം 19 തീയതി വ്യാഴാഴ്ച നടത്തപ്പെട്ടു. പ്രത്യേക അംസബ്ലി ഇന്നേ ദിവസം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് വി.വി. മോഹനദാസ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷൻഅംഗം അഡ്വ.ആർ.റിയാസ് വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സ്‍ക്കൂൾ ലൈബ്രറിക്ക് സംഭാവന നൽകിയ തംബലീന എന്ന പുസ്തകം പി.റ്റി.എ പ്രസിഡണ്ട് ഏറ്റ് വാങ്ങി സ്‍ക്കൂൾ ലൈബ്രറിക്ക് കൈമാറി. മലയാളം അധ്യാപകർ ചേർന്ന് വായനാദിന സന്ദേശ ഗാനം ആലപിച്ചു. ജോയൽ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗൗരീനന്ദന പുസ്തകം പരിചയപ്പെടുത്തി. നിള മുത്തു കവിത ചൊല്ലി. സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ അജയകുമാർ സ്വാഗതവും എസ്.ആർ.ജി കൺവീനർ സംഗീത നന്ദിയും പറഞ്ഞു.