ജി.എച്ച്.എസ്സ്.എസ്സ്. വളയം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

22:00, 20 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divyatakwiki16041 (സംവാദം | സംഭാവനകൾ) (ഹിരോഷിമ - നാഗസാക്കി ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകജനസംഖ്യദിനം

ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന്, പ്രസംഗമൽസരം, പോസ്റ്റർനിർമ്മാണമൽസരം എന്നിവ സംഘടിപ്പിച്ചു.

മൽസരവിജയികൾ

പോസ്റ്റർനിർമ്മാണം- ശ്രിയലക്ഷ്‍മി ആർ 9ബി, അൻവിയ ജെ.എസ് 8ബി, കൃഷ്ണപ്രസാദ് ആർ 8എ

പ്രസംഗം- കൃഷ്ണപ്രസാദ്, ആത്‍മിക മിമി

ഹിരോഷിമ - നാഗസാക്കി ദിനം

ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച്, സെമിനാർ അവതരണമൽസരം സംഘടിപ്പിച്ചു. "ഹിരോഷിമ- നാഗസാക്കി ദിനം, ആധുനികലോകത്തിന് നൽകുന്ന പാഠം" എന്നതായിരുന്നു വിഷയം. 8 കു‍ട്ടികൾ പങ്കെടുത്തതിൽ ദയ വി ചന്ദ്രൻ - 9 ജി ഒന്നാം സ്ഥാനവും, അൻവിയ ജെ.എസ് -8 ബി രണ്ടാം സ്ഥാനവും, സ്വാതി - 8 ഡി മൂന്നാം സ്ഥാനവും നേടി.

സ്വാതന്ത്ര്യദിനം

79-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രതികൂല കാലാവസ്ഥയിലും എസ്‍പിസി, ജെആർസി, ലിറ്റിൽകൈറ്റ്സ്, എൻഎസ്എസ് അംഗങ്ങൾ പരേഡിൽ പങ്കെടുത്തു. പ്രിൻസിപ്പൽ മനോജ് മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് നടന്ന പരിപാടിയിൽ ഗിരീശൻ മാസ്റ്റർ എല്ലാവരെയും സ്വാഗതം ചെയ്തു. എസ്‍പിസി ഡ്രിൽ ഇൻസ്ട്രക്ടർ വിജേഷ് സാർ മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡന്റ് ശ്രീ സജിലേഷ്, ഷബിത ‍ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, സനില ടീച്ചർ, സ്കൂൾ ചെയർപേഴ്സൺ സച്ചിദ എസ്എസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനം നൽകി. സോഷ്യൽസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് നടത്തി. കൂടാതെ, ദേശഭക്തിഗാനം, നൃത്തം എന്നീ കലാപരിപാടികളും അരങ്ങേറി. ലിറ്റിൽകൈറ്റ്സ് അംഗം ദയ വി ചന്ദ്രൻ നന്ദി പറഞ്ഞു.