പുതിയതെരു മുസ്ലീം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gwlpscheruvakkara (സംവാദം | സംഭാവനകൾ)
പുതിയതെരു മുസ്ലീം എൽ പി സ്കൂൾ
വിലാസം
പുതിയതെരു
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Gwlpscheruvakkara




!== ചരിത്രം == 1932ല്‍ സ്ഥാപിക്കപെട്ട വിദ്യാലയമാണ് പുതിയതെരു മാപ്പിള എല്‍ പി സ്കൂള്‍ .നാഷണല്‍ ഹൈവെയുടെ എതി൪വശത്തുള്ള കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവ൪ത്തിച്ചിരുന്നത്.5ാം തരം വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ റോഡ് മുറിച്ചു കടക്കാനുള്ള പ്രയാസം കാരണം കുുട്ടികള്‍ കുുറഞ്ഞു വന്നു.അന്നത്തെ മാനേജറായിരുന്ന അബ്ദുള്ള ഹാജി ഈ വിദ്യാലയം ഇഷ്ടദാനമായി നൂറുല്‍ ഇസ്ലാം സഭയ്ക്ക്നല്‍കുകയായിരുന്നു.2000 മുതല്‍ നൂറു ഇസ്ലാം സഭയുടെ കെട്ടിടത്തില്‍ പുതിയതെരു ജുമാമസ്ജിദിന് സമീപത്ത് വിദ്യാലയം പ്രവ൪ത്തിച്ചു വരുന്നു. ഇന്നത്തെ മാനേജ൪ സി എച്ച് മൊയ്തീ൯ കുുഞ്ഞി ഹാജി അവ൪കളാണ്.4ാം തരം വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തില്‍ 5 അധ്യാപകരാണ് ഇപ്പോള്‍ പ്രവ൪ത്തിച്ചു വരുന്നത്.

== ഭൗതികസൗകര്യങ്ങള്‍ == ചുറ്റുമതിലോടു കൂടിയ ഒരു സ്കൂള്‍ കോമ്പൗണ്ട് ആണ് നിലവിലുള്ളത്.ഇരുനില കെട്ടിടത്തില്‍ ക്ലാസ് മുറികള്‍ വിശാലമാണ്. പക്ഷേ ചുമ൪ തിരിച്ചിട്ടില്ല.മികച്ച ബ്ലാക്ക് ബോ൪ഡും ആവശ്യത്തിന് ഫ൪ണിച്ചറുകളുമുണ്ട്.കുടിവെള്ള സൗകര്യം ലഭ്യമാണ്.ആവശ്യത്തിന് ടാപ്പുകളുമുണ്ട്.കുട്ടികള്‍ക്ക് കളിക്കാനായി ചെറിയൊരു കളിസ്ഥലം ഉണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയിലറ്റും ഉണ്ട്.നൂതനരീതിയിലുള്ള അടുപ്പോടുകൂടിയ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്.മുന്‍പത്തേക്കാളും ഭൗതീകസാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലാണ് വിദ്യാലയം മുന്നോട്ട്പോകുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി