പ്രവേശനോത്സവം 2023-24

പുസ്തകോത്സവം

ലഹരി വിരുദ്ധദിനം - ജൂൺ 26

26/06/2023 ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സ്കൂളിൽ നടത്തി. ലഹരിവിരുദ്ധദിനത്തിന് മുന്നോടിയായി ഹാന്റ് ഓഫ് ലൗവിന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്ക് 21/06/23ന് ഒരു ഓറിയന്റേഷൻ ക്ലാസ്സ് നടത്തുകയുണ്ടായി. 26/06/2023 ന് ലോകലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂളിൽ ജനറൽ അസ്സംബ്ലി നടത്തി. മൈമിംഗ്, ലഹരിവിരുദ്ധ സന്ദേശം, സംഘഗാനം, പ്ലക്കാർഡ്, ചാർട്ട്, പോസ്റ്റർ നിർമ്മാണം എന്നിവ സ്കൂളിൽ അരങ്ങേറി. ജനറൽ അസ്സംബ്ലിക്ക് ശേഷം പ്ലക്കാർഡുകളേന്തി കുട്ടികളും അധ്യാപകരും റാലി നടത്തി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ ബെല്ല റാലിക്ക് നേതൃത്വം നൽകി. ഗൈഡ്സ് & JRC കുട്ടികൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു. 1217 കുട്ടികളും മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലി. റാലി വിദ്യാലയത്തിനു ചുറ്റുമുള്ള പരിസരപ്രദേശങ്ങളിലൂടെയും വിവിധ ഷോപ്പുകളുടെ അരികിലൂടെയും ഓട്ടോസ്റ്റാൻറു വഴിയുമാണ് കടന്നുപോയത്. ധാരാളം പൊതുജനങ്ങൾ റാലിക്ക് ദൃക്സാക്ഷികളായി.

ചാന്ദ്രദിനം2023-24

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാർട്ട് നിർമ്മാണ മത്സരം,മോഡൽ നിർമ്മാണ മത്സരം,ക്വിസ് എന്നിവ സംഘടിപ്പിച്ചു.ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ചാന്ദ്രദിന പ്രഭാഷണം നടന്നു.മത്സരങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിച്ച കുട്ടികൾക്ക്,ഹെഡ്മിസ്ട്രസ് സമ്മാനദാനവും നിർവഹിച്ചു.

ഓണാഘോഷം 2023-24

ഈ വർഷത്തെ ഓണാഘോഷം ഏറെ വൈവിധ്യം നിറഞ്ഞതും ഹൃദ്യവുമായിരുന്നു.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ഒന്ന് ചേർന്നുനിന്ന് ഓണാഘോഷം അവിസ്മരണീയമാക്കി.ക്ലാസ് തിരിഞ്ഞ് പൂക്കള മത്സരം,വൈവിധ്യമാർന്ന ഓണക്കളികൾ,അധ്യാപകരുടെ കമ്പവലി മത്സരം,രക്ഷിതാക്കളുടെ സാരിയുടുക്കൽ മത്സരം,ഓണസദ്യ...ഇത്തവണ ആഘോഷം വൈവിധ്യപൂർണ്ണം

സ്ക്കൂളിന്റനേട്ടങ്ങൾ

  • അക്കാദമികം--

SSLC 2022-23

  • വിജയശതമാനം 100%
  • 245 പേർ പരീക്ഷ എഴുതിയതിൽ 96 പേർക്ക് മുഴുവൻ A+

SSLC 2023-24

  • വിജയശതമാനം 100%
  • 226 പേർ പരീക്ഷ എഴുതിയതിൽ 91 പേർക്ക് മുഴുവൻ A+
  • USS - 28 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
  • NMMS - 9

*അക്കാദമികം-- 2023-24 sslc batch A+ ആദരം