ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsthampakachuvadu (സംവാദം | സംഭാവനകൾ)
ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്
വിലാസം
ആര്യാട് വടക്ക്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2017Gupsthampakachuvadu




 ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയര്‍ മത്സ്യ തൊഴിലാളികളുട കുട്ടികള്‍ പഠിക്കുന്ന ഈ സ്കളില്‍പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു.  നല്ലൊരു ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ പഠിക്കുന്നവെന്നത് ഈ സ്കൂളിന്‍റെ പ്രത്യകതയാണ്.  സ്കൂളിന്‍റെ ചരിത്രം 50വര്‍ഷം പിന്നിടുമ്പോള്‍ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുവാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  2016-17 അദ്ധ്യയനവര്‍ഷത്തില്‍ പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.  ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളും , എസ്.എം.സിയും ,  ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു.  

ചരിത്രം

ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂര്‍ പ്രദേശത്തിന്റെ ചിപകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാന്‍ ഒരു വിദ്യാലയം എന്നത്.1963 ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവര്‍ പ്രൈമറി സ്ക്ള്‍". പട്ടം എ. താണുപിള്ളയുടെ സര്‍ക്കാര്‍ സ്ക്ള്‍ അനുവദിച്ചെങ്കിലും സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ നാടിന് ദു:ഖമായി.സാമൂഹ്യസ്നേഹിയും ക്ഷേത്രവിശ്വാസിയുമായ കോവിലകത്ത് എന്‍.ക‍ൃഷ്ണപിള്ള ഇളയത് അന്ന് എന്‍.എസ്സ്.എസ്സ് പ്രസിഡന്‍റും കണക്കൂര്‍ ക്ഷേത്രത്തിന്റ് കാര്യദര്‍ശിയുമായിരുന്നു അദ്ദേഹം ഭാരവാഹിളോടും ബന്ധപ്പെട്ടവരോടും കൂടിയാലോചിച്ച്ക്ഷേത്രം വക 80സെന്റ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടു നല്‍കിയപ്പോള്‍ ഒരു നാടിന്‍റ വിദ്യാഭ്യാസ-സാമൂഹിക -സാംസ്കാരിക ഉന്നമനത്തിന് ഭദ്രദീപം തെളിയുകയായിരുന്നു. പതിനെട്ടുവര്‍ഷം പിന്നിട്ടപ്പോള്‍ അത് ജനശക്തിയുടെ നേര്‍ക്കാഴ്ചയായി മാറി. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നറിയുന്ന ഒരു കൂട്ടം പാവങ്ങളുടെ ആശയും അഭിലാഷവുമായി അത് വളര്‍ന്നു. കയര്‍ഫാക്ടറി തൊഴില്‍,കായല്‍മത്സ്യ ബന്ധനം എന്നിവ തൊഴിലാക്കി ജീവിക്കുന്ന കൂരകളില്‍ പട്ടിണിയെങ്കിലും അറിവിന്‍റെ തീ പുകഞ്ഞു. ആവേശമായതി കത്തിപ്പടര്‍ന്നപ്പോള്‍ 1980 സെപ്റ്റംബര്‍ പതിനാലാം തീയതി യു.പി.സ്കൂള്‍ പദവിയിലേക്ക് സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. തമ്പകച്ചുവട്, കണക്കൂര്‍,ഷണ്‍മുഖം നേതാജി , അമ്പനാകുളങ്ങറ തുടങ്ങിയഅവികസിത മേഖലയുടെ ദീപ്തസ്തംഭമായി അത് വളര്‍ന്നു. കണക്കുര്‍ ദേവസ്വം വക 75 സെന്‍റെ് പുറമ്പോക്ക് സ്ഥലം കൂടി സര്‍ക്കാര്‍ സ്കൂളിന് വിട്ടുനല്‍കി.

അന്‍പതാണ്ടുകള്‍ പിന്നിട്ട ഈ മഹാ വിദ്യാലയം ഇന്ന് ഏറ്റവും കുടുതല്‍ കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ യു.പി.സ്കൂളുകളുടെ മൂന്‍ നിരയില്‍ സ്ഥാനം പിടിച്ചിട്ടിണ്ട്.  പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ചേര്‍ത്തലവിദ്യാഭ്യാസജില്ലയില്‍ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവികസിത മേഖലയില്‍ അനുവദിക്കപ്പെട്ട വിദ്യാലയം എന്ന നിലയില്‍ അത് ഈ പ്രദേശങ്ങളില്‍ അക്ഷരദീപമായി ഇന്നും പ്രശോഭിക്കുന്നു.  അന്‍പതാണ്ടുകള്‍ പിന്നിട്ട ഈ മഹാ വിദായാലയം ഈ നാടിന് നല്‍കിയ നന്മകളും സംഭാവനകളും അവര്‍ണ്ണനിയമത്രേ.


= ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി