ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്/2025-26
| Home | 2026-27 |
എടിഎൽ മെഗാ ടിങ്കറിംഗ് ഫസ്റ്റ് നടത്തി
കൊടുവള്ളി കൊടുവള്ളി ഗവൺമെൻറ്ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ വെച്ച് എടിഎൽ മെഗാ ടിങ്കറിംഗ് ഫെസ്റ്റ് നടത്തി. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ 10 ഗ്രൂപ്പുകൾ ആക്കി അവർക്ക് വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള സാമഗ്രികൾ നൽകി. അടൽ ഇന്നവേഷൻ മിഷന്റെ ലൈവ് മീറ്റിങ്ങിലൂടെ ഉണ്ടാക്കുന്ന ക്രമം കണ്ടു കൊണ്ടാണ് കുട്ടികൾ വാക്കം ക്ലീനർ തയ്യാറാക്കിയത്. എടി എൽ ചുമതലയുള്ള അധ്യാപകരുടെയും മെൻറർ അക്ബറിന്റെയും എടിഎൽ ടാലൻറ്ടീം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്.പരിപാടി ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. എടിഎൽ ഇൻ ചാർജ്ജും ലിറ്റിൽ കൈറ്റ്സ് മെന്റർ ആയ കെ ഫിർദൗസ് ബാനു
ലിറ്റിൽ കൈറ്റ്സ് മെന്റർ ആയ പി റീഷ , അധ്യാപകരായ കെ ഷംസീറ, പി ഗോപകുമാർ എന്നിവർ പങ്കെടുത്തു