അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |

🎉 പ്രവേശനോത്സവം 2025
2025ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ജൂൺ രണ്ടാം തീയതി രാവിലെ 9 മണിയോടെ പുത്തനുടുപ്പുകളും പുത്തൻ ബാഗുകളും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ 11 മണിക്ക് പ്രാർത്ഥനാ ഗീതത്തോടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം സമാരംഭിച്ചു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രിയ രഘു ഉദ്ഘാടനം ചെയ്തു. തുടർന്ന് ആലുവ വിമൺ സിവിൽ എക്സൈസ് ഓഫീസർ ആയ ശ്രീമതി ധന്യ കെ ജെ , "വേണ്ട ലഹരിയും ഹിംസയും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി മോളി ബെന്നി, ലിംഗ സമത്വ ബോധവൽക്കരണ ക്ലാസ് നടത്തി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എം ഷംസുദ്ദീൻ, വാർഡ് മെമ്പർ ശ്രീമതി റിൻസി സാജു , സ്കൂൾ മാനേജർ ശ്രീ സുനിൽകുമാർ, ഗ്രാമസേവാസമിതി സെക്രട്ടറി ശ്രീ പി സന്തോഷ് കുമാർ, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കൽ, എം പി ടി എ ശ്രീമതി നിമ്മി ഫൈസൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി പ്രിയ കെ എൻ നന്ദി പ്രകടിപ്പിച്ചു. ഒരു മണിയോടെ ഉച്ചഭക്ഷണം കൊടുത്ത് കുട്ടികളെ രക്ഷകർത്താക്കളോടൊപ്പം വീട്ടിലേക്ക് വിട്ടു https://youtube.com/shorts/rPydsaVaauM?si=jxx9Qi__u_LiSwEo

ലോക പരിസ്ഥിതി ദിനം

2025 ജൂൺ അഞ്ചാം തീയതി അകവൂർ ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി, മരം നടൽ, ഔഷധത്തോട്ട നിർമ്മാണം, ശാസ്ത്ര ക്വിസ്, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു
⭐ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വായന ദിനാചരണവും
അന്താരാഷ്ട്ര വായന ദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു. അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സാഹിത്യ സാംസ്കാരിക നായകനുമായ ശ്രീ ശ്രീമൂലനഗരം മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ചെയ്തു.സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി മഞ്ജുളവർമ്മ നന്ദി പ്രകാശിപ്പിച്ചു

.https://youtube.com/shorts/Ce0PetlNQ9I?si=aOi7KN9pzDIwvCuj
⭐വിദ്യാരംഗം കലാസാഹിത്യ വേദി ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം(LITTLE KITES), ബഷീർ ദിന ക്വിസ് എന്നിവ നടത്തുകയുണ്ടായി. സ്കൂൾതല വിജയികൾHS വിഭാഗം സായൂജ്യ കെ.ആർ (9 B ), ഹസ്ബിയ കെ.ആർ (9 C). UP വിഭാഗം മുഹമ്മദ് സിനാൻ കെ എം(7C), അബ്ദുള്ള നാസ്വിഹ്(7B).https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT

ലോക ലഹരി വിരുദ്ധ ദിനം

2025 ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ലഹരിവിരുദ്ധ ആശയം കുട്ടികൾക്ക് നൽകുന്ന നൃത്താവതരണം, 'ലഹരിക്കെതിരെ എൻറെ ഹൃദയത്തിൽ നിന്ന്' എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കൈമുദ്രപതിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.
സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ
ജൂലൈ - 18 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി . തീർത്തും ജനാധിപത്യപരമായ മാതൃകയിലായിരുന്നു ഇലക്ഷൻ നടത്തിയത്. ജനാധിപത്യം ജീവിത ശൈലി കൂടിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ സാധിച്ചു. വോട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ മനസ്സിലാക്കി കൊടുക്കാൻ ഇതുവഴി സാധിച്ചു. സാധാരണ ഇലക്ഷൻ നടക്കുന്ന എല്ലാ രീതികളും ഇതിലും അവലം ബിച്ചു കുട്ടികൾക്ക് വേറിട്ട ഒരനുഭവം നൽകാൻ ഇതുവഴി സാധിച്ചു.
ചാന്ദ്രദിനം
2025 ജൂലൈ 21-ന് സ്കൂളിൽ Moon Day (ചാന്ദ്രദിനം) ഉത്സാഹപൂർവം ആചരിച്ചു. ഈ ദിനം മൂൺലാൻഡിംഗ് ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ്. 1969-ലെ ജുലൈ 21-ന് Neil Armstrong ചന്ദ്രനിൽ കാൽവച്ചു, അതിനുശേഷം ഇന്ത്യ ഉൾപ്പെടെ ലോകമാകെ ശാസ്ത്രത്തിലെ വലിയ ചുവടുവയ്പ്പായി ഈ ദിവസം മാറി.
കുട്ടികൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ:
1. പ്രസംഗ മത്സരം: "ചന്ദ്രനിൽ കാലുവച്ച ആദ്യ മനുഷ്യൻ" എന്ന വിഷയത്തിൽ
2. റോക്കറ്റ് മോഡൽ നിർമ്മാണം – വിദ്യാർത്ഥികൾ റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ച് .
3. ചിത്രരചന മത്സരങ്ങൾ: ചന്ദ്രൻ, ഗ്രഹങ്ങൾ, ആകാശഗംഗ എന്നീ വിഷങ്ങളിലായി.
4. ഓറിയന്റേഷൻ ക്ലാസ്: ശാസ്ത്രാധ്യാപകൻ ചന്ദ്രയാന്റെയും ISROയുടെ ദൗത്യങ്ങളെയും കുറിച്ച്

https://youtu.be/OdBBqUKVllo?si=bEuj_77oS68yXv3t
രാമായണക്വിസ്
📋 30/07/25 ന് ലാംഗ്വേജ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രാമായണക്വിസ് നടത്തി. യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അലൻ, രണ്ടാം സ്ഥാനം മാനവ് എന്നിവർക്ക് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ചെമ്പകവല്ലി , രണ്ടാം സ്ഥാനം ദിവൃ എന്നിവർക്കും ലഭിച്ചു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്കാർഫ്ഡേ ആചരിച്ചു
2025 ഓഗസ്റ്റ് ഒന്നാം തീയതി സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കാർഫ്ഡേ ആചരിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പ്രതീകാത്മകതയും തത്വങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് സ്കാർഫ്ഡേ ആചരിക്കുന്നത്
.
ഔഷധ കഞ്ഞി വിതരണം
🥣 4/8/25 കുട്ടികൾക്കായി ഔഷധ കഞ്ഞി വിതരണം നടത്തി.കർക്കിടകത്തിലെ ഔഷധകഞ്ഞി എന്നത് ആയുർവേദ സംസ്‌കാരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു രീതി ആണ്. കർക്കിടകത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതിനാൽ രോഗങ്ങൾ വരാൻ സാധ്യത കൂടും. അതിന് ഓഷധകഞ്ഞി ഒരു പ്രതിവിധിയാണ്. https://youtu.be/cR_19OcOHuQ?si=4GMVqJaXLODjf8xm

✍️ സ്കൂൾ കലോത്സവം സംസ്കൃതി 2025- OFFSTAGE ITEMShttps://youtu.be/3Sps4p7nv08?si=Uv5udhTGIh15tUd7
💉വാക്സിനേഷൻ
5/8/25 കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ 5, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് Td വാക്സിൻ നൽകി.
🧾 7/8/25 കയ്യെഴുത്ത് പത്ര പ്രകാശനം
ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "സ്കൂൾ സ്ഫിയേഴ്സ്" എന്ന ഇംഗ്ലീഷ് പത്രത്തിൻറെ കയ്യെഴുത്തു പ്രതി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ പ്രകാശനം ചെയ്തു
. https://youtube.com/shorts/3WgYr9HJ0bk?si=3PonoqPIUcGw_P3d

🥁 11/8/25 ലഹരി ബോധവൽക്കരണവും മിഴാവ് മേളവും

വളർന്ന് വരുന്ന പുതുതലമുറയ്ക്ക് ഭാരതീയ കലാരൂപങ്ങളും മേളങ്ങളുമാണ് ലഹരിയാകേണ്ടത് എന്ന് മനസ്സിലാക്കി കൊടുക്കുവാൻ കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്ഥാപനമായ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സിന്റെ (ഐജിഎൻസിഎ) കേരള ഘടകമായ തൃശൂർ കേന്ദ്രവും ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഒരു ശില്പശാല. പുരാതന കലാരൂപമായ കൂടിയാട്ടത്തിന്റെ പശ്ചാത്തല വാദ്യമായ മിഴാവിൻ്റെ സ്വതന്ത്ര അവതരണമായ മിഴാവ് മേളം പോലുള്ള കലകളാണ് ലഹരിയാകേണ്ടത് എന്ന സന്ദേശം കൊടുത്തു കൊണ്ടുള്ള പ്രഭാഷണവും തുടർന്ന് മിഴാവു രംഗത്തെ പ്രഗല്‌ഭ കലാകാരൻ കലാമണ്‌ഡലം രാജീവ് നയിക്കുന്ന മിഴാവുമേളവും ഇന്ന് അകവൂർ ഹൈസ്‌കൂൾ ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ചു. https://youtu.be/3VFZSp8sitc?si=PtJLHmswDKOjicVe
ഡിജിറ്റൽ പത്ര പ്രകാശനം

2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു.
സ്വാതന്ത്ര്യദിനാഘോഷം


ഭാരതത്തിൻറെ 78 ആം സ്വാതന്ത്ര്യദിനം സ്കൂളിൽ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 8 .55 ന് പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ മാസ്സ് ഡ്രിൽ ഉണ്ടായിരുന്നു. യോഗ നടപടികളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ യോഗനടപടികളിൽ സ്കൂൾ മാനേജരായ ശ്രീ പി ആർ സുനിൽകുമാർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതിപ്രിയ കെ എൻ എന്നിവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ സാജൻ ദഹാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മധുരം നൽകി.