ഉപയോക്താവ്:ഗവ.യു.പി.എസ്.കരകുളം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഗവ.യു.പി.എസ്.കരകുളം (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== ഗവ.യു.പി.എസ്.കരകുളം

തിരുവനന്തപുരം ചെങ്കോട്ടറോഡില്‍ കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില് പഞ്ചായത്ത് ഓഫീസിനോട് ചേറ്ന്നാണ് ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്നത്.ഏണിക്കരയില് മേലേ കോവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടക കെട്ടിടത്തില് 1914 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.പെണ്പള്ളിക്കുടമായാണ് ആരംഭിച്ചത്.നാലാം ക്ളാസു വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം,ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ കുഞ്ഞന്‍ പിള്ളയുടെ വീട്ടുകാര് വിലയ്ക്കു നല്കിയ സ്ഥലത്ത് 1927 മുതലാണ് ഇന്ന് കാണുന്ന വിദ്യാലയം പ്രവര്ത്തിച്ചു വരുന്നത്.ശ്രീമതി എന് ലക്ഷ്മി അമ്മയാണ് ആദ്യത്തെ മേലധികാരി.രജിസ്റ്ററില് കാണുന്ന ആദ്യ വിദ്യാര്ത്ഥിനി ഓമനക്കുട്ടിയും വിദ്യാര്ത്ഥി ബാലകൃഷ്ണനും ആണ്.1958 ല് യു പി സ്ക്കൂളായി ഉയര്ത്തി.കെ ജയകുമാര് ഐ എ എസ്,ശ്രീ കരകുളം ചന്ദ്രന്,സാജന് സൂര്യ എന്നിവര് പൂര് വ വിദ്യാര്ത്ഥികളുമാണ്.

    നിലവില് ഒരു പ്രധാന അധ്യാപകനും 19 അധ്യാപകരും ഒരു അനധ്യാപകനും ആണ് ഉള്ളത്.398 വിദ്യാര്ഥികള് ഉള്ളതില് 226 ആണ്കുട്ടികളും 172 പെണ്കുട്ടികളും ആണ് ഉള്ളത്.ഇതില് 9 പേര് പട്ടികജാതി വിഭാഗത്തില് ഉള്പ്പെടുന്നു.


=== ഭൗതികസാഹചര്യങ്ങള് ===

  രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഹാളും ആഡിറ്റോറിയവും അഞ്ച് ശുചിമുറികള് ഉള്ളതില് രണ്ടെണ്ണം പെണ്കുട്ടികള്ക്കും ഒരെണ്ണം ഐ ഇ ടി കുട്ടികള്ക്കും മറ്റുള്ളവ ആണ്കുട്ടികള്ക്കുമാണ് ഉള്ളത്.