ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. വിതുര ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ശ്രീ. ജി. സ്റ്റീഫൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ശേഷം നടന്ന കുട്ടികളുടെ കലാപരിപാടികളും രക്ഷകർത്താക്കളുടെ യോഗത്തിനും ശേഷം കുട്ടികളെ മധുരം കൊടുത്തുകൊണ്ട് ക്ലാസുകളിലേക്ക് സ്വീകരിച്ചു.
ലഹരിക്കെതിരെ കയ്യൊപ്പ്
ലഹരിക്കെതിരെ കയ്യൊപ്പുമായി വിതുര വി എച്ച് എസ് എസിലെ കുട്ടികൾ
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ലഹരിക്കെതിരെ കയ്യൊപ്പ് എന്ന പ്രോഗ്രാം വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കൂളിൽ തയ്യാറാക്കിയ പ്രത്യേക ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ് ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എസ്. എൽ കൃഷ്ണകുമാരി മുഖ്യാതിഥിയായിരുന്നു . ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം ജെ ഷാജി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ മജ്ജുഷ എ ആർ, സ്റ്റാഫ് സെക്രട്ടറി എം എൻ ഷാഫി എന്നിവർ ആശംസകൾ നേർന്നു. എസ്എംസി ചെയർമാൻ ശ്രീ എ സുരേന്ദ്രൻ അധ്യക്ഷനായിരുന്ന യോഗത്തിന് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീജ വി എസ് സ്വാഗതവും ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അൽഫിയ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികളും അവരുടെ കയ്യൊപ്പ് ക്യാൻവാസിൽ രേഖപ്പെടുത്തി. ലഹരി ഉപയോഗിക്കില്ല എന്നും ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ടാണ് കുട്ടികൾ തങ്ങളുടെ കൈയൊപ്പ് ചാർത്തിയത് .

കോംപാറ്റ് ഡ്രഗ് അഡിക്ഷൻ എന്ന പ്രോഗ്രാമിന്റെ ഔപചാരികമായ ഉദ്ഘാടനവും നടന്നു. ലഹരിയുടെ ഉറവിടം കണ്ടെത്തി സ്കൂളിലോ അധികാരികളെയോ രഹസ്യമായി അറിയിച്ച് അതിലൂടെ ലഹരി എന്ന വിപത്തുമായി സന്ധിയില്ലാ സമരം നടത്തുന്ന പരിപാടിയാണിത് . ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് രഹസ്യമായി വിവരം നൽകുന്ന കുട്ടികൾക്ക് പാരിതോഷികം നൽകുന്ന ഒരു പ്രവർത്തനമാണ് ഇത് .

പ്രതിഭോത്സവം 2025

വിതുര ഗവ. വി & എച്ച് എസ് എസിൽ പ്രതിഭോത്സവം 2025 അരുവിക്കര എം എൽ എ അഡ്വ. ജി. സ്‌റ്റീഫൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ആർ രവി ബാലൻ അധ്യക്ഷനായിരുന്നു.2024 -25 അധ്യായന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും വിവിധ മത്സരപരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ കുട്ടികൾക്കും കലാ-കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കും പി ടി എ നൽകിയ ഉപഹാരം എം എൽ എ ചടങ്ങിൽ വച്ച് നൽകുകയുണ്ടായി. പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ആരംഭിച്ച എൻട്രൻസ് ക്ലാസിന്റെ ഉദ്ഘാടനവും ബഹു. എം എൽ എ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം ജെ ഷാജി സ്വാഗതം പറഞ്ഞ യോഗത്തിൽ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജുഷ ജി ആനന്ദ്, വിതുര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ശ്രീമതി .നീതു രാജീവ്,വൈസ് പ്രിൻസിപ്പൽ ശ്രീമതി ഷീജ വി എസ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി മജ്ജുഷ AR, മുൻ വൈസ് പ്രിൻസിപ്പൽ ശ്രീമതി .ടി എസ് സിന്ധു ദേവി, എസ് എം സി ചെയർമാൻ ശ്രീ .എ .സുരേന്ദ്രൻ, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ഡി സൗമ്യ, പി ടി എ,എം പി ടി എ, എസ് എം സി കമ്മിറ്റി അംഗങ്ങൾ, സ്റ്റാഫ് സെക്രട്ടറി ശ്രീ എം എൻ ഷാഫി എന്നിവർ പങ്കെടുത്തു