എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

21:27, 12 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) (സ്പോർട്സ് ടീം സെലക്ഷൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തനങ്ങൾ 2024-25

സ്പോർട്സ് ടീം സെലക്ഷൻ

 

2024 ജൂലൈ 24 ന് ഇടയറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകളിലേക്കുള്ള വിദ്യാർത്ഥികളുടെ സെലക്ഷൻ നടന്നു.പി.ടി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് സെലക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ സെലക്ഷനിൽ പങ്കെടുത്തു.സെലക്ഷനിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം ലഭ്യമായിരുന്നു.സ്പോർട്സ് കൺവീനറും കായിക അധ്യാപകനുമായ അജിത്ത് എബ്രഹാം സെലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സ്പോർട്സ്

 

ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024 ഓഗസ്റ്റ് 27 ന് നടന്ന സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ് മിസ്ട്രസ് അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഡിസ്കസ് ത്രോ, നടത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

 

സ്പോർട്സ് സ്കൂൾ തലത്തിൽ നടത്തുന്നത് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.