ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എച്ച് എസ് പുതുപ്പള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു.പി ടി എ പ്രസിഡന്റ്‌ ശ്രീ ടി വി ബിജുലാൽ അധ്യക്ഷനായ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പവനനാഥൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ. വർഗീസ് എനാദിക്കൽ കുട്ടികൾക്ക് സന്ദേശം നൽകി. അറിവിന്റെ അക്ഷര ലോകത്തേക്ക് കടന്നു വന്ന നവാഗതരെ മധുരപലഹാരം നൽകി  സ്വീകരിച്ചു.യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിബി എബ്രഹാം ജോർജ്,വാർഡ് മെമ്പർ ശ്രീമതി ശ്രീലത, MPTA  പ്രസിഡന്റ്‌ ശ്രീമതി വിദ്യ എന്നിവർ കുട്ടികൾ ക്ക് ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി എലിസബത് മേരി  യോഗത്തിന് കൃതജ്ഞ അറിയിച്ചു

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി സിഎംഎസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് 3/06/2025 ചൊവ്വാഴ്ച നടത്തപ്പെടുകയുണ്ടായി. കായംകുളം എക്സൈസ് ഇൻസ്പെക്ടർ ശ്രീ പ്രവീൺ സാർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങളെ കുറിച്ചും കുടുംബത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നടത്തിയ ക്ലാസ് കുട്ടികൾക്ക് വളരെയേറെ പ്രയോജനം ചെയ്തു.

ആരോഗ്യ കായികക്ഷമത ക്ലാസ്സ്‌

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സ്കൂൾ കായികഅധ്യാപകൻ നിഖിൽ റോയ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു ആരോഗ്യവും കായികക്ഷമതയും എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. കുട്ടികൾക്ക് ശരിയായ ഭക്ഷണരീതി, ശരിയായ വ്യായാമം എന്നിവ ഉണ്ടെങ്കിൽ മാത്രമേ ശരിയായ ആരോഗ്യവും നിലനിൽക്കൂ എന്ന് സാർ ഓർമിപ്പിച്ചു.വ്യക്തി ശുചിത്വത്തിന്റെയും പോഷക ആഹാരത്തിന്റെയും കായിക ക്ഷമതയുടെയും പ്രാധാന്യം കുട്ടികളെത്തിക്കാൻ ഈ ക്ലാസിനു കഴിഞ്ഞു.

പരിസ്ഥിതി ദിനം 2025

     ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു 2025 ജൂൺ 5 ന് എൻവയോൺമെന്റ് ക്ലബ്ബിന്റെ പരിസ്ഥിതി ദിന പരിപാടികൾ നടത്തപ്പെട്ടു. സിമി എം ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ സ്പെഷ്യൽ അസ്സബ്ലി നടത്തി. അധ്യപിക ബീന മേരി സാം പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും സ്കൂൾ പരിസരത്തു ഫലവൃക്ഷ തൈ നടുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന എന്നിവയും ഈ ദിവസം നടത്തപ്പെട്ടു."Beat Plastic"എന്ന മുദ്രാവാക്യത്തോടെ എല്ലാ കുട്ടികളും ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കവി വീട്

വായനവാരാചരണം

വായനദിനത്തോടനുബന്ധിച്ചു 2025 ജൂൺ 19 ന് വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിനീത ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പി എൻ പണിക്കർ അനുസ്മരണ അസ്സമ്ബ്ലി നടത്തി.തുടർന്ന് വായനവാരാചരണ വിവിധ പ്രവർത്തങ്ങളുടെ ഉദ്ഘാടനം എം. ജി. സർവ്വകലാശാല റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ കൃഷ്ണകുമാർ സർ നിർവഹിച്ചു. എഴുത്തുകാരൻ, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ സാർ കുട്ടികൾക്ക് വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും ലൈബ്രറി പുസ്തകങ്ങൾ വായിക്കണമെന്ന് കൂട്ടികളോട് ആഹ്വാനം ചെയ്തു. വായനദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പവിത്ര (ക്ലാസ്സ്‌ 8),അരുൺ ഷാജി (ക്ലാസ്സ്‌ 10),അർജുൻ (ക്ലാസ്സ്‌ 8) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും യു പി വിഭാഗത്തിൽ സെബിൻ ഒന്നാം സ്ഥാനവും ആലംകൃത രണ്ടും ആദിലക്ഷ്മി, ശിവഗംഗ എന്നിവർ മൂന്നും സ്ഥാനം നേടി. തുടർന്നുള്ള ദിവസങ്ങളിൽ യു പി വിഭാഗം കുട്ടികൾക്കായി "ഞാനൊരു കഥ പറയാം "മത്സരവും നടത്തി. ജൂൺ 25 ന് നടത്തിയ കവിവീട് പരിപാടിയിൽ മലയാളത്തിനു ഒരുപിടി നല്ല കവിതകളും ഗാനങ്ങളും സമ്മാനിച്ചു കളയവനികക്കുള്ളിൽ മറഞ്ഞ ശ്രീ അനിൽ പനച്ചൂരാന്റെ വീട്ടിലേക്ക് സാഹിത്യ ക്ലബ്‌ അംഗങ്ങൾ ഒരു യാത്ര നടത്തിയത് കവിയെ കൂടുതൽ അടുത്തറിയാൻ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ 25.6.2025 ബുധനാഴ്ച നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർസ് ആയ റെയ്‌ചെൽ തോമസ് നിഷ കെ ബി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. സ്കൂൾ ഐടി ലാബിൽ 10 മണിക്ക് ആരംഭിച്ച പരീക്ഷയിൽ 37 കുട്ടികൾ പങ്കെടുത്തു.

Entrance exam
Lk entrance
Lk exam

ലഹരിവിരുദ്ധ ദിനചാരണം

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു പുതുപ്പള്ളി സി എം എസ് ഹൈസ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. പി ടി എ പ്രസിഡന്റ്‌ ടി വി ബിജുലാൽ അധ്യക്ഷനായ യോഗത്തിൽ കായംകുളം സബ് ഇൻസ്‌പെക്ടർ ശ്രീ സുരേഷ് എം സാർ മുഖ്യാഥിതി എത്തുകയും കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകു7കയും ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരി ഉപയോഗിക്കുകയില്ല എന്ന് ചുമർപത്രിക ഒപ്പ് വെയ്ക്കുകയും ചെയ്തു.യോഗത്തിൽ ലോക്കൽ മാനേജർ റവ. വർഗീസ് എനാദിക്കൽ, ഹെഡ്മാസ്റ്റർ ശ്രീ ജിബി എബ്രഹാം ജോന്തോഷ്ർ ജ് എന്നിവർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു.

സ്കൂൾതല ക്ലബ് ഉദ്ഘാടനം

സ്കൂൾതല വിവിധ ക്ലബ് ഉദ്ഘാടനം ജൂൺ 26 ന് കുട്ടനാട് റിട്ട. അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ ശ്രീ സന്തോഷ്‌ സാർ നിർവഹിച്ചു. കുട്ടികളോട് അവരവരുടെ അഭിരുചിക്ക് അനുസരിച്ചു ക്ലബ്ബുകളിൽ പങ്കാളികളാകണമെന്നും ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു അറിവ് വർധിപ്പിക്കണമെന്നും ഓർമിപ്പിച്ചു. ഹെഡ് മാസ്റ്റർ ജിബി ജോർജ്, SRG കൺവീനർ ബിന്ദു ജോർജ് എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. വൈക്കം മുഹമ്മദ് ബഷീർ,പാത്തുമ്മ,എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ, സാറാമ്മ, സൈനബ, അബൂ എന്ന കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിച്ചു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു. ചാന്ദ്രദിന ക്വിസ് , ചന്ദ്രനെക്കുറിച്ച് ഒരു കത്ത് എഴുതൽ മത്സരം, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു.സയൻസ് ക്ലബ് കൺവീനർമാരായ രുഷ ടീച്ചർ, സുമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

കായികം

ആലപ്പുഴ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ നടത്തിയ വടംവലി മത്സരത്തിൽ അണ്ടർ 17 ബോയ്സ്, അണ്ടർ 17 ഗേൾസ്, സീനിയർ ബോയ്സ് എന്നിവർ ഒന്നാം സ്ഥാനവും സീനിയർ മിക്സഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കളായ കുട്ടികളെ സ്കൂൾ ഹെഡ്മാസ്റ്റർ ജിബി എബ്രഹാം ജോർജ്, പി ടി എ പ്രസിഡന്റ്‌ ടി വി ബിജുലാൽ, അധ്യാപകർ എന്നിവർ ചേർന്ന് ട്രോഫിയും മെഡലും നൽകി അനുമോദിച്ചു. വിജയം കൈവരിച്ച കുട്ടികൾക്കും പരിശീലനം നൽകിയ കായിക അധ്യാപകൻ നിഖിൽ റോയ് സാറിനും ഹെഡ്മാസ്റ്റർ അഭിനന്ദനങ്ങൾ അറിയിച്ചു.