ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 11 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanyaprasad (സംവാദം | സംഭാവനകൾ) (' == '''''ലഹരിവിരുദ്ധദിനാചരണം 2025''''' == വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ വലിയഴീക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം; സിഗ്നേച്ചർ കാമ്പയിനും ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരിവിരുദ്ധദിനാചരണം 2025

വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ വലിയഴീക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം; സിഗ്നേച്ചർ കാമ്പയിനും തുടക്കമായി

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വലിയഴീക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. 2025 ജൂൺ 26-ന് നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം കുട്ടികളെ കാണിക്കുകയും, ലഹരിമുക്ത സമൂഹത്തിനായി കുട്ടികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.ബി. ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ എ. ശിവൻകുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും യുവതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിലെ സീനിയർ റെസിഡന്റ് ഡോ. അശ്വിനി ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. ലഹരി ഉപയോഗം ദന്താരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. തുടർന്ന്, ഡോ. അശ്വിനിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ഡെന്റൽ കോളേജിലെ ഡോക്ടർമാർ വിദ്യാർത്ഥികൾക്കായി ദന്തപരിശോധന ക്യാമ്പ് നടത്തി.

പരിപാടിക്ക് ആശംസകൾ അർപ്പിച്ച്അധ്യാപകരായ നിയാസും ഡോ. ബിനീഷും സംസാരിച്ചു.

ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വിമുക്തി കോർഡിനേറ്റർ മാഹീൻ അബൂബക്കർ എ.സ്വാഗതവും സ്കൂൾ കൗൺസിലർ ജ്യോതി ലക്ഷ്മി  നന്ദിയും രേഖപ്പെടുത്തി.

ലഹരിവിരുദ്ധദിനം-2025
ലഹരിവിരുദ്ധദിനം-2025