പ്രവേശനോത്സവം 2025

ജി എൽ പി എസ് എടക്കാപറമ്പ് സ്കൂളിലെ2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു മികച്ച രീതിയിൽ നടന്നു. കുട്ടികളെ സ്കൂളിലേക്ക് തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചിരുത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ കെ ഖാദർ ബാബു ഉദ്ഘാടനം ചെയ്തു. കെ സി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം H. M മനോഹരൻ സാർ ആണ് നിർവഹിച്ചത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച പാഠപുസ്തകത്തിലെ കഥാപാത്രങ്ങൾ അതിഥികളായി എത്തിയ ദൃശ്യാവിഷ്കാരം വേറിട്ട കാഴ്ചയായി മാറി. പിടിഎയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും പായസ വിതരണവും നടന്നു.


 
പ്രവേശനോത്സവം 2025
 
പ്രവേശനോത്സവം 2025
 
പ്രവേശനോത്സവം 2025
 
പ്രവേശനോത്സവം 2025
 
പ്രവേശനോത്സവം 2025
 
പ്രവേശനോത്സവം 2025
 
പ്രവേശനോത്സവം 2025
 
പ്രവേശനോത്സവം 2025

പരിസ്ഥിതി ദിനം ജൂൺ 5

 
പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  HM മനോഹരൻ മാഷ് പരിസ്ഥിതി സന്ദേശം നൽകി. മര തൈ നട്ടു. ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വായനാ വസന്തം 2025 നു തുടക്കമിട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി. 3,4 ക്ലാസുകളിൽ ചുമർപത്രിക നിർമ്മാണവും, ഒന്ന് രണ്ട് ക്ലാസുകളിൽ എന്റെ വിരൽ മരം എന്നിവ നടത്തി.ജിഷ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 
പരിസ്ഥിതി ദിനം










വായനദിനം ജൂൺ 19

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ മത്സര നിർമ്മാണം, സ്കൂൾ ലൈബ്രറി സന്ദർശനം, ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക, വായനാദിന ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു. എച്ച് എം മനോഹരൻ സാർ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ആത്മിക ദേവലക്ഷ്മി എന്നിവർ വായനാദിന പ്രസംഗം നടത്തി.വായനാദിനത്തിന്റെ ഭാഗമായി യാസീൻ മാഷിന്റെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ഗ്രന്ഥശാല സന്ദർശിച്ചു.

 
വായനദിനം
 
വായനദിനം
 
വായനദിനം


 
വായനദിനം