വി.എച്ച്.എസ്.എസ്. കരവാരം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26
ജൂൺ 12 -ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ,വെള്ളിയാഴ്ച ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉത്‌ഘാടനം ചെയ്യുകയും ബാലവേല വിരുദ്ധ ദിന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു .ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചന , ക്വിസ് മത്സങ്ങൾ നടത്തി .ക്വിസ് മൽസരത്തിൽ 8 എ യിലെ ഗാഥ ഒന്നാം സ്ഥാനം നേടി .

ജൂലൈ 11-ലോകജനസംഖ്യ ദിനം
2025 ലെ ലോക ജനസംഖ്യാദിനത്തിന്റെ തീം "യുവാക്കളെ ന്യായവും പ്രതീക്ഷയും ഉള്ള ഒരു ലോകത്തു അവർ ആഗ്രഹിക്കുന്ന കുടുംബങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരാക്കുക "എന്നതാണ് .ഈ വർഷത്തെ ലോക ജനസംഖ്യാദിനം യുവാക്കളുടെ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു .ജനസംഖ്യ വളർച്ചയുടെ പ്രാധാന്യത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക ,കുട്ടികളിൽ സാമൂഹിക പ്രതിബന്ദ്ധത വളർത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്‌ഷ്യം .ജൂലൈ 11 ലോക ജനസംഖ്യ ദിനത്തിന്റെ ഭാഗമായി ക്വിസ്,പോസ്റ്റർ രചന ,ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.

ആഗസ്റ്റ് 6 -ഹിരോഷിമ ദിനം



ആഗസ്റ്റ് 6 ഹിരോഷിമ ദിനം ,ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവ വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു .
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോട് അനുബന്ധിച്ചു യുദ്ധ വിരുദ്ധ പ്രതിജ്ഞ ,യുദ്ധ വിരുദ്ധ റാലി ,സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു .ഹിരോഷിമ ദുരന്തത്തിന്റെ രക്തസാക്ഷിയായ സഡാക്കോ സസാക്കിയുടെ ഓർമക്കായി കുട്ടികൾ സഡാക്കോ കൊക്ക് നിർമാണം നടത്തി .സഡാക്കോ സസാക്കിയുടെയും സസാക്കിയുണ്ടാക്കിയ ലോക സമാധാനത്തിന്റെ പ്രതീകമായി പിന്നീടു മാറിയ ഒറിഗാമി കൊക്കുകളുടെയും കഥ അസംബ്ലിയിൽ വിവരിച്ചു.


ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ ക്വിസ് നടത്തി വിജയികളെ അനുമോദിച്ചു