ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സീഡ് ക്ലബ്/2025-26
സ്നേഹത്തോടെ സൗഹൃദ ദിനത്തിൽ ഒരു തൈ.
04/08/2025
ചെറുപുഴ :ചെറുപുഴ ജെ.എം.യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചങ്ങാതിക്കൊരു തൈ എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ അവരവരുടെ തോട്ടത്തിൽ നിന്നും കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി.ഇത് പരസ്പര സഹകരണത്തിന്റെ പുതിയ അനുഭവമായി.ചടങ്ങിൽ വച്ച് പി. എൻ ഉണ്ണികൃഷ്ണൻ കാലാവസ്ഥാ വ്യതിയാനം, ശുചിത്വ മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ചടങ്ങിന് പരിസ്ഥിതി കൺവീനർമാരായ ശ്യാം കൃഷ്ണൻ ഗോകുൽ ദാസ് വിദ്യാർത്ഥികളായ സാൻവിക രഞ്ജിത് , കദീജത്ത് റഹ്മി, ദൈവിത്ത് ,അർച്ചന എന്നിവർ നേതൃത്വം നൽകി.

മഴക്കാല പച്ചക്കറി കൃഷി തുടങ്ങി.
05/06/2025

ചെറുപുഴ ജെ എം യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ മഴക്കാല പച്ചക്കറി കൃഷി തുടങ്ങി. അസിസ്റ്റൻറ് കൃഷി ഓഫീസർ പീ ഗീത പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സീനിയർ അസിസ്റ്റൻറ് പീ ലിന അധ്യക്ഷനായി ബോർഡിനേറ്റർമാരായ ഗോകുൽ, ശ്യാം കൃഷ്ണൻ, കെ ജെ ബിനോയി എന്നിവർ സംസാരിച്ചു ക്വിസ് മത്സരം പരിസ്ഥിതി സംരക്ഷണം ഒപ്പുശേഖരണം എന്നിവ നടത്തി.