ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
2025-26 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം രക്ഷിതാക്കളുടെ നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. മധുരം നൽകിയും സമ്മാനങ്ങൾ വിതരണം ചെയ്തും വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം കുറിക്കാൻ വന്ന കുട്ടികളെ അധ്യാപകർ എതിരേറ്റു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആബിദ തൈക്കാടൻ മുഖ്യ അതിഥി ആയിരുന്നു. പിടിഎ പ്രസിഡണ്ട് പിടിഎ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾസലാം അധ്യക്ഷൻ ആയിരുന്ന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സബ്ന വി നന്ദി പറഞ്ഞു...
പരിസ്ഥിതി ദിനം(ശാസ്ത്ര ക്ലബ്ബ്)/ODESSEY/പ്രകൃതി നടത്തം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും വളർത്തുന്നതിനായി 'ഒഡീസ്സീ' എന്ന പേരിൽ ഒരു പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂൺ 5-ന് ആചരിക്കുന്ന പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ക്വിസ് മത്സരത്തിൽ സ്കൂളിലെ യുപി വിഭാഗം എല്ലാ കുട്ടികളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം, സസ്യജന്തുജാലങ്ങൾ, ആഗോളതാപനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരുന്നു മത്സരത്തിൽ ഉൾപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ പരിസ്ഥിതിപരമായ അറിവ് വർദ്ധിപ്പിക്കുന്നതിനും അവരിൽ മത്സരക്ഷമത വളർത്തുന്നതിനും ഈ ക്വിസ് സഹായിച്ചു.
ക്വിസ് മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 68 ഓളം കുട്ടികൾക്കായി 'പ്രകൃതി നടത്തം' എന്ന പേരിൽ കോട്ടക്കൽ ആയുർവേദ ശാല ഔഷധ ഉദ്യാന സന്ദർശനം സംഘടിപ്പിച്ചു. ഈ സന്ദർശനം കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അടുത്തറിയാനും വിവിധയിനം ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാനും അവസരം നൽകി. പ്രകൃതിയുമായി സംവദിച്ച്, ഔഷധ സസ്യങ്ങളുടെ ഗന്ധവും കാഴ്ചകളും അനുഭവിച്ച്, അവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കുട്ടികൾക്ക് ഇതൊരു അവിസ്മരണീയമായ അനുഭവമായി മാറി.
പരിസ്ഥിതി ദിനം(GUIDES)
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജിയുപി എസ് ക്ലാരി യൂണിറ്റിലെ ഗൈഡ്സ് വിഭാഗം ,ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞ എടുക്കുകയും, വൃക്ഷതൈ നടുകയും ചെയ്തു.കൂടാതെ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസര ശുചീകരണവും, പട്രോൾ കോർണർ ശുചീകരണവും ഭംഗിയായി നിർവഹിച്ചു. യൂണിറ്റ് ലീഡർ നേതൃത്വം നൽകി.
സ്കൗട്ട് & ഗൈഡ്സ്
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് ക്ലാരിയിലെ ഗൈഡ്സ് വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. വായനയുടേയും ,വായനാദിനത്തിൻ്റെയും പ്രാധാന്യത്തെ പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക്, ഹെഡ്മാസ്റ്റർ അബദുൾസലാം സർ അഭിനന്ദനം അറിയിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. വിജയികൾ: First:Shikha Sunil K Second: Hadiya Fathima S Third: Fathima Sana P
ജൂൺ 19 വായനാദിനം
വായനദിനത്തിന്റെ ഭാഗമായി ജൂൺ 19ന് രാവിലെ പ്രത്യേക അസംബ്ലി നടന്നു. 7H ലെ മുഹമ്മദ് ഷെഫിന്റെ കവിത പാരായണവും വായനദിന കുറിപ്പ് വായനയും ഉണ്ടായിരുന്നു. ജൂൺ 19 മുതൽ 28 വരെ വായന വാരം ആചരിച്ചു. അതിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്ക് ആസ്വാദനക്കുറിപ്പ് വായന ഉണ്ടായിരുന്നു. ജൂൺ 23ന് ക്ലാസ് തല വായന ക്വിസ് മത്സരവും ജൂൺ 25ന് അതിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ തല ക്വിസ് മത്സരവും നടന്നു. ശിഖ സുനിൽ(7F) ഒന്നാം സ്ഥാനവും മുഹമ്മദ് ഫാദി നന്നമ്പ്ര(6G) രണ്ടാം സ്ഥാനവും മേഘ്ന മോഹൻ(7F) മൂന്നാം സ്ഥാനവും നേടി. ക്ലാസ് തല പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 7E ഒന്നാം സ്ഥാനവും 6B, 7C എന്നീ ക്ലാസുകൾ രണ്ടാം സ്ഥാനവും 5C, 5E എന്നീ ക്ലാസുകൾ മൂന്നാം സ്ഥാനവും നേടി. കൂടാതെ കഥ, കവിത, ഉപന്യാസങ്ങൾ, യാത്രാവിവരണങ്ങൾ തുടങ്ങിയ കുട്ടികളുടെ സ്വന്തം രചനകൾ കളക്ട് ചെയ്യാനും ക്ലാസ് അധ്യാപകർക്ക് നിർദ്ദേശം നൽകി. ജൂൺ 28 ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടെ വായനചരണത്തിന് സമാപനം കുറിച്ചു.
കലാസാഹിത്യ വേദി ഉദ്ഘാടനം
കവിയും എഴുത്തുകാരനുമായ എം എം സചീന്ദ്രൻ മാസ്റ്റർ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനർ സിനി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം ഇ അധ്യക്ഷ സ്ഥാനം വഹിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കഴുങ്ങിൽ പിടിഎ എക്സിക്യൂട്ടീവ് അംഗം സനീർ പൂഴിത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. നന്ദി രേഖപ്പെടുത്തി.
സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും
ജി യു പി എസ് ക്ലാരി യൂണിറ്റിന്റെ 2025-26 അധ്യായനവർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനം 21/06/ 2025 ശനിയാഴ്ച നടന്നു. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ സുബൈർ പന്തക്കന്റെ അഭാവത്തിൽ വിശിഷ്ടാതിഥിയും യോഗ ഡെമോൺസ്ട്രറ്റോറും ആയ ശ്രീമതി വിനീഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി പ്രജില സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ അബ്ദുൽസലാം ഇ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന് മൂന്നുവർഷം തുടർച്ചയായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമാവുകയും വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത,കഴിഞ്ഞ ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സ്കൂൾ എച്ച് എം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.തുടർന്ന് ശ്രീമതി ഷൈനി മാത്യു പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ നൗഷാദ് മാഷ് ചടങ്ങിന് നന്ദി പറയുകയും ചെയ്തു.അധ്യാപകരായ ശ്രീമതി സക്കീന,ശ്രീ. അബ്ദു റസാക്ക് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ലോക യോഗ ദിനാചാരണം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ 21/06/2025 ലോക യോഗ ദിനാചരണം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഭാഗമായായിരുന്നു ദിനാചരണം നടത്തിയത്.NAM വെൽനസ് സെന്റർ, വി പി എസ് വി ആയുർവേദ കോളേജിലെ യോഗ ഡെമോൺസ്ട്രേറ്റർ ആയ ശ്രീമതി വിനീഷ ടി എൻ യോഗ സെക്ഷന് നേതൃത്വം നൽകി. കുട്ടികളിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മേന്മകളെക്കുറിച്ചും വിനീഷ മാം സംസാരിച്ചു. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള നിർദ്ദേശവും നൽകി. തുടർന്ന് പ്രാക്ടിക്കൽ സെക്ഷനും നടന്നു. നിലവിലെ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും, മുൻ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും യോഗയിൽ പങ്കെടുത്തു. യോഗയ്ക്കുശേഷം സ്നാക്സ് വിതരണവും നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ നൗഷാദ് മാഷ് നന്ദി അറിയിക്കുകയും ചെയ്തു.







































































