ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/മുന്നൊരുക്കം അധ്യാപകശാക്തീകരണം 2025

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 7 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23080 (സംവാദം | സംഭാവനകൾ) ('മുന്നൊരുക്കം അധ്യാപകശാക്തീകരണം തെളിഞ്ഞ മനസ്സും ആത്മീയ ഉണർവും നിറഞ്ഞ അറിവും ഉള്ള അധ്യാപകർക്ക് മാത്രമേ നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ സാധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുന്നൊരുക്കം അധ്യാപകശാക്തീകരണം

തെളിഞ്ഞ മനസ്സും ആത്മീയ ഉണർവും നിറഞ്ഞ അറിവും ഉള്ള അധ്യാപകർക്ക് മാത്രമേ നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും. ഈ ഒരു ആശയം മുറുകെപ്പിടിച്ചുകൊണ്ട് പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ മാനേജ്മെൻറ് സംഘടിപ്പിക്കുകയുണ്ടായി. റവ ഫാദർ മിഥുൻ ജോൺ മെന്റസ് നയിച്ച മോട്ടിവേഷൻ ക്ലാസ്സ് പുതിയ അധ്യായന വർഷത്തെ എതിരേൽക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകി. മാറിയ കാലഘട്ടത്തിനനുസരിച്ച് വിവരസാങ്കേതികവിദ്യയിൽ അധ്യാപകർക്ക് ആഴത്തിലുള്ള അറിവ് പകർന്നു നൽകി ശക്തിപ്പെടുത്താനും ആത്മവിശ്വാസം ആർജ്ജിക്കാനും ഉതകുന്നതായിരുന്നു ഫാദർ ജോസഫ് അർപ്പുതരാജ് നയിച്ച എ ഐ ട്രെയിനിങ്. ഇത്തരം മുന്നൊരുക്കങ്ങളിലൂടെ പുതുതലമുറയുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അവരെ അറിവിൻറെ ലോകത്തേക്ക് കൈപിടിച്ചുയർത്തുവാനും മൂല്യബോധമുള്ള വ്യക്തികളായി കുട്ടികളെ വാർത്തെടുക്കുവാനുമുള്ള ആത്മവിശ്വാസവും മനോധൈര്യവും അധ്യാപകർക്ക് പകർന്നു നൽകാൻ മാനേജ്മെന്റിന് സാധിച്ചു.