ജി യു പി എസ് കല്ലാച്ചി ‍‍‍

13:44, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAGI P K (സംവാദം | സംഭാവനകൾ)
ജി യു പി എസ് കല്ലാച്ചി ‍‍‍
വിലാസം
കല്ലാച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
അവസാനം തിരുത്തിയത്
25-01-2017RAGI P K





ചരിത്രം

കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ കരുത്തുമായി അന്നും ഇന്നും തലയുയർത്തി നിൽക്കുന്ന കല്ലാച്ചി ഗവ .യുപി .സ്കൂൾ അതിന്റെ 92 ആം വർഷത്തിലേക്കു കടക്കുകയാണ് . ഒരു നാടിനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ സ്കൂളിന്റെ ചരിത്രം കല്ലാച്ചി എന്ന പ്രദേശത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാകുന്നു . വർഷങ്ങൾക്കു മുമ്പ് 1925 ൽ ഒരു ഓല ഷെഡിൽ കുറ്റിപ്രം എലമെന്ററി സ്കൂൾ എന്ന നിലയിലാണ് ഇതിന്റെ ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് .

                           1957 ൽ ഈ വിദ്യാലയത്തിന് കുറ്റിപ്രം സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം  ലഭിച്ചു . 

മലബാറിൽ അനേകം സർക്കാർ വിദ്യാലയങ്ങൾ ഉയർന്നുവന്ന ഒരു കാലഘട്ടമായിരുന്നു അത്.അത്യോറകുന്നിനുതാഴെ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നപ്പോഴും കുറ്റിപ്രം സെക്കന്ററി സ്കൂൾ എന്ന നിലയിൽ മുകളിലും താഴെ യുമായി പ്രവർത്തനം തുടർന്നു . പിന്നീട് 1979 ൽ ഭരണ സൗകര്യത്തിനായി ഹൈസ്കൂൾ വിഭാഗം കല്ലാച്ചി ഗവ. ഹൈസ്കൂളും യു.പി വിഭാഗം കല്ലാച്ചി യു.പി സ്കൂളുമായി വേര്തിരിന്ഹു . ഏതാണ് നമ്മുടെ ഇന്നത്തെ വിദ്യാലയം .

                           കടത്തനാടൻ മണ്ണിന്റെ മണമുള്ള ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്കു തലമുറകളായി ആദ്യാക്ഷരങ്ങൾപകർന്നു നൽകി . അറിവിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിട്ടുകൊണ്ടു പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം ഇന്നു നാദാപുരം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രൗഢമായ മൂന്നു നില കെട്ടിടമായി ഉയർന്നു നിൽക്കുന്നു .നല്ലവരായ കല്ലാച്ചിയിലെ നാട്ടുകാരുടെയും സേവനമസ്കരായ അധ്യാപകരുടെയും പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഈ സ്കൂളിന് അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച് കൊണ്ടിരിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ

കുടിവെള്ളം ,ചുറ്റുമതിലോടുകൂടിയ സുരക്ഷിതമായ കാമ്പസ് ,കുട്ടികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ് .

മികവുകൾ

....................................................

ഔഷധത്തോട്ടം  , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,ഭിന്നശേഷികാർക്ക് കൈത്താങ്ങായി പ്രത്യേക പരിശീലനം , കുട്ടികൾക്ക്  സംഘനാമികവും  ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും ,  ഒപ്പത്തിനൊപ്പം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം , വിദ്യാരംഗം  സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം ഇവയിൽ ഓവറോൾ ഒന്നാംസ്ഥാനം , സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനത്തോടുകൂടി മികച്ച വിജയം , അക്ഷരമുറ്റം ക്വിസ്സ് സബ്ജില്ല ഒന്നാം സ്ഥാനം , പെൻഷണേഴ്‌സ്  ഗാന്ധി ക്വിസ്സ് ഒന്നാം സ്ഥാനം , സംസ്കൃതം സ്കോളർഷിപ് , ഭാരത് സ്‌കൗട്ട്  &ഗൈഡ്‌സ് വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം , ദ്വിതീയ സോപാൻ  പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം വിജയം , വിദ്യാലയത്തിലെ    കുട്ടികൾക്ക് സ്മാരക പുരസ്‌കാരം.

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

സതികുമാരി സി. ആർ , കെ. കെ ലീ ല , പി. അബ് ദു ള്ള , എം. കെ ആരു, കെ. രമണി , രവി എം , സുമ ടി.പി , സുനിൽകുമാർ ടി , സുനി സി .കെ , വിനോദൻ ടി. പി , ദീപ ആർ , കുഞ്ഞബ് ദുള്ള ഇ .കെ , ഷീജ പുകയിലെന്റപറമ്പത്ത്, മണ്ടോടി മുഹമ്മദലി , അഷ്‌റഫ് വി. പി , രാജലക്ഷ്മി സി. വി, മഞ്ജുളാദേവി എൻ. എം , ശശീന്ദ്രൻ .വി .യു , സവിത കെ , മുരളീധരൻ എം , ലില്ലി കോച്ചേരി, ഉണ്ണികൃഷ്ണൻ ആർ , ചന്ദ്രൻ സി , റഹീം ടി , സുഷമ കല്ലിൽ , ജെസ്സി കെ. കെ ,

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്=

ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പ്രമാണം

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കല്ലാച്ചി_‍‍‍&oldid=279474" എന്ന താളിൽനിന്ന് ശേഖരിച്ചത്