ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്.അരക്കുപറമ്പ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 3 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18744-wiki (സംവാദം | സംഭാവനകൾ) (''''<big>ജൂൺ - 5 ലോക പരിസ്ഥിതി ദിനം</big>''' "മാറ്റം വേണമെങ്കിൽ, തുടക്കം നമ്മിൽനിന്നാകണം" AUPS ARAKKUPARAMBA ജൂൺ - 5 ലോക പരിസ്ഥിതി ദിനം "ഇന്നത്തെ ഒരു മരത്തൈ, നാളത്തെ ജീവ വായു" AUPS ARAKKUPARAMBA ജൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ - 5 ലോക പരിസ്ഥിതി ദിനം

"മാറ്റം വേണമെങ്കിൽ, തുടക്കം നമ്മിൽനിന്നാകണം"

AUPS ARAKKUPARAMBA

ജൂൺ - 5 ലോക പരിസ്ഥിതി ദിനം

"ഇന്നത്തെ ഒരു മരത്തൈ, നാളത്തെ ജീവ വായു"

AUPS ARAKKUPARAMBA

ജൂൺ -5 ലോക പരിസ്ഥിതി ദിനം

"മനുഷ്യൻ്റെ കരങ്ങൾ പ്രവർത്തിച്ചതിനാൽ കരയിലും കടലിലും കുഴപ്പങ്ങൾ ഉണ്ടായി"

AUPS ARAKKUPARAMBA

📱 AUPS ARAKKUPARAMBA 📰

▫️▫️▫️⏩⏪▫️▫️▫️

ജൂൺ-5 ലോക പരിസ്ഥിതി ദിനം 🌍

2025-ലെ ലോക പരിസ്ഥിതി ദിനാചരണം എ.യൂ.പി.എസ് അരക്കുപറമ്പ സ്കൂളിൽ ആവേശപൂർവം സംഘടിപ്പിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർക്കുന്നതിനായി ജൂൺ 5-ന് ലോകം മുഴുവൻ ആചരിക്കുന്ന പരിസ്ഥിതി ദിനത്തിൽ “മാറ്റം വേണമെങ്കിൽ,തുടക്കം നമ്മിൽനിന്നാകണം” എന്ന ആശയം മുൻനിർത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടി ഉച്ചക്ക് 2:30-നു

പ്രധാനാധ്യാപകൻ A.വിനോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തെ ക്കുറിച്ചുള്ള പ്രസംഗങ്ങളും,ഗാനങ്ങളും അവതരിപ്പിച്ചു.കലാപരിപാടികൾക്ക് ശേഷം

വിദ്യാർത്ഥികൾ  വൃക്ഷതൈകൾ നട്ടുപിടുത്തം നടത്തി. കൂടാതെ പരിസ്ഥിതി സന്ദേശം അടങ്ങിയ പോസ്റ്റർ രചന,പരിസ്ഥിതി ദിന സന്ദേശം തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.

പരിസ്ഥിതിയെ സ്നേഹിക്കുക, സംരക്ഷിക്കുക എന്ന സന്ദേശവുമായി പരിപാടികൾ സമാപിച്ചു.