2025-2026 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം-2025

ജി എൽ പി എസ് ഒളകരയിൽ പ്രവേശനോത്സവം കർഷകനും റിട്ടയേഡ് അധ്യാപകനുമായ ശ്രീക്കുട്ടൻ മാഷ് ഉദ്ഘാടനം ചെയ്തു. അക്ഷരപ്പൂക്കളെന്തിയ കുരുന്നുകളെ ഘോഷയാത്രയോടുകൂടി വരവേൽപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുസമദ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശശികുമാർ,എസ് എം സി ചെയർമാൻ ചെമ്പൻ സലീം,കെ എം പ്രദീപ് കുമാർ,പ്രമോദ് സിവി,കെ കെ സൈതലവി,സോമരാജ് പാലക്കൽ,ഷീജ സിബി ജോസ്,ഗ്രീഷ്മ പി കെ ,വിനിത ,റീനഎന്നിവർ പ്രസംഗിച്ചു


കാലാപാടി മാവ് നട്ട് പരിസ്ഥിതി സംരക്ഷണത്തിന് ഉണർവ് നൽകി ഒളകര ജി.എൽ.പി.സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം

ഒളകര: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒളകര ഗവ. എൽ.പി. സ്‌കൂളിൽ വ്യത്യസ്തമായ രീതിയിൽ പ്രകൃതി പ്രേമത്തിന്റെ സന്ദേശം പകർന്നു. മുന്തിയ ഇനം കാലാപാടി മാവിൻ തൈ സ്‌കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചാണ് ദിനാഘോഷം മാറ്റുരച്ചത്.

പെരുവള്ളൂർ കൃഷിഭവനിൽ നിന്ന് ലഭിച്ച മാവിൻ തൈ കൃഷിഓഫീസർ ജേക്കബ് ജോർജിന്റെ നേതൃത്വത്തിലാണ് നട്ട് പിടിപ്പിച്ചത്. അദ്ദേഹത്തിന് കൃഷി അസിസ്റ്റന്റ് പ്രശാന്ത്, റൈസാബി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

പരിസ്ഥിതി ദിന പരിപാടിക്ക് പി.ടി.എ. പ്രസിഡൻറ് പി.പി. അബ്ദുസമദ്, എസ്.എം.സി ചെയർമാൻ സലിം ചെമ്പൻ, കെ.എം. പ്രദീപ് കുമാർ, ശ്രീക്കുട്ടൻ മാഷ്, ജയചന്ദ്രൻ കെ തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ ജിതിൻ രാജ്, മുഹമ്മദ് മുസമ്മിൽ, ഗ്രീഷ്മ പി.കെ, റീന കെ. എന്നിവരുടെ സജീവ പങ്കാളിത്തം ചടങ്ങിനെ ആകർഷകമാക്കി.

വിത്തുകൾ വിതച്ചവരെ പോലെ മൂല്യങ്ങളും സംരക്ഷണവുമാണ് പുതിയ തലമുറയ്ക്ക് പകർന്നുതരേണ്ടതെന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ഈ മാതൃകാപരമായ പരിസ്ഥിതി ദിനാഘോഷം.

ജി.എൽ.പി.എസ് ഒളകരയിൽ വായന മാസാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

ഒളകര:ജി.എൽ.പി.എസ്. ഒളകരയിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വായനയുടെ മഹത്വം പ്രമേയമാക്കി സംഘടിപ്പിച്ച ചടങ്ങ് വിദ്യാർത്ഥികളിൽ മികച്ച വായനാശീലങ്ങൾ വളർത്തുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും അവസരമായി.

ചടങ്ങിന്റെ ഉദ്ഘാടനം  നാടക നടിയും,എ.ആർ. നഗർ ഹൈസ്കൂളിലെ മലയാളം അധ്യാപികയുമായ സജിത ഇ.കെ  നിർവഹിച്ചു.

പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുസമദ്, പ്രദീപ് കുമാർ കെ.എം, ശ്രീകുട്ടൻ മാഷ്, ഹെഡ്മാസ്റ്റർ ശശികുമാർ കെ, ഷീജ സിബി ജോസ് , ഗ്രീഷ്മ പി. കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അധ്യാപകരായ  സോമരാജ് പാലക്കൽ , സാലിം എ കെ , മുസമ്മിൽ,  വിനിത  വി എന്നിവർ നേതൃത്വം നൽകി.

ചൂഷണങ്ങൾക്കെതിരെ പ്രതിരോധം: ഒളകര ജി.എൽ.പി.എസിൽ ബോധവൽക്കരണ ക്ലാസ്

തിരൂരങ്ങാടി: കുട്ടികൾ നേരിടുന്ന വിവിധതരം ചൂഷണങ്ങളിൽ നിന്ന് പ്രതിരോധിക്കാനുള്ള കഴിവ് വളർത്തുന്നതിനും അവയെ തിരിച്ചറിയാൻ സഹായിക്കുന്നതിനുമായി ജി.എൽ.പി.എസ്. ഒളകരയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. “ഒഴിയാം” എന്ന തലക്കെട്ടിൽ നടന്ന ക്ലാസിൽ, ചൂഷണങ്ങളുടെ നിയമപരമായ പശ്ചാത്തലത്തെ കുറിച്ച് തിരൂരങ്ങാടി ലീഗൽ സർവീസ് കമ്മിറ്റിയിലെ അഡ്വക്കേറ്റ് ബെൻഷി ത വിശദമായി അവതരിപ്പിച്ചു.

ലീഗൽ സർവീസ് പ്രവർത്തക സരിത കുട്ടികളുമായി സംവദിച്ച് ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്നും എവിടെയാണ് സഹായം തേടേണ്ടതെന്നും വിശദീകരിച്ചു. കുട്ടികളിൽ ബോധം വളർത്തുന്നതിലേക്കുള്ള ശ്രമത്തിന് പിന്തുണയുമായി പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുസമദ്, ഹെഡ്മാസ്റ്റർ ശശികുമാർ കെ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കുട്ടികളെ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും അതിനെതിരെ പ്രതികരിക്കുന്നതിനെക്കുറിച്ചും കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്നതായിരുന്നു ക്ലാസ്.ഇതുപോലെ നടന്ന ഒരുപാട് സംഭവങ്ങൾ കുട്ടികൾക്ക് മുന്നിൽ കഥാരൂപത്തിൽ അവതരിപ്പിച്ചത് കുട്ടികളിൽ ചൂഷണവുമായി ബന്ധപ്പെട്ട് ഒരു അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു

അധ്യാപകരായ ഗ്രീഷ്മ പി.കെ., ഷീജ സിബി ജോസ്, റീന കെ., മുസമ്മിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജി.എൽ.പി .എസ് ഒളകര പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു

തിരൂരങ്ങാടി: ലഹരി വിരുദ്ധതയെ കുറിച്ച് ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ജി. എൽ. പി. എസ്. ഒളകരയെ ഔദ്യോഗികമായി പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. "ഞങ്ങളും ലഹരിക്കെതിരെ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച പരിപാടിയിൽ, പെരുവള്ളൂർ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസ് ആണ് പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപനം നടത്തിയത്.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ പങ്കെടുത്ത പുകയില വിരുദ്ധ റാലി, ലഹരിക്കെതിരെയുള്ള പോസ്റ്റർ നിർമ്മാണം, ലഹരി ക്കെതിരെ പ്രതിജ്ഞ, ലഹരിക്കെതിരെ സുംബാ ഡാൻസ് തുടങ്ങിയവ സ്കൂളിൽ നടന്നു. അതോടൊപ്പം, സ്കൂളിന് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടോ എന്നുള്ള പരിശോധനയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ അനുശ്രീ കെ , അശ്വതി പി എന്നിവർ പരിശോധിച്ചു . എന്തെങ്കിലും നിരോധിത വസ്തുക്കുകൾ വിൽപ്പനയിലില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

ഈ നടപടികൾക്കുശേഷമാണ് സ്കൂളിനെ ലഹരിമുക്തമായി പ്രഖ്യാപിച്ചത്.

പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുസമദ്, കെ.എം. പ്രദീപ് കുമാർ, ഹെഡ്മാസ്റ്റർ ശശികുമാർ കെ , തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ ഗ്രീഷ്മ പി.കെ., റീന കെ , ഷീജ സിബി ജോസ്,സാലിം എ കെ , മുസമ്മിൽ കെ ,സോമരാജ് പാലക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഈ പ്രഖ്യാപനം വിദ്യാർത്ഥികൾക്കും സമൂഹത്തിനും ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകുന്നതാണ്. സ്കൂൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ള വിദ്യാലയങ്ങൾക്കും മാതൃകയായിരിക്കുമെന്നും ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.

"പുസ്തകങ്ങൾ തിന്നുന്ന ആട്" ഒളകരയിൽ ബഷീർ ദിനത്തിന് മാറ്റുകൂട്ടി.

തിരൂരങ്ങാടി: ജി.എൽ.പി.എസ് ഒളകരയിൽ ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ രചനകളിലെയും കഥാപാത്രങ്ങളിലെയും വിശേഷങ്ങളുമായി ആഹ്ലാദകരമായ പരിപാടികൾ അരങ്ങേറി.

പ്രശസ്തമായ "പാത്തുമ്മായുടെ ആട്" എന്ന കഥയിൽ നിന്ന് പുസ്തകങ്ങൾ തിന്നുന്ന ആട് എന്ന രസകരമായ രംഗം സ്കൂളിൽ അവതരിപ്പിച്ചത് കുട്ടികളിലും അധ്യാപകരിലും വലിയ കൗതുകം ഉണർത്തി.

ബഷീറിന്റെ മറ്റ് പ്രശസ്ത കഥാപാത്രങ്ങളുടെയും ഡയലോഗുകളുടെയും വേഷപ്പകർച്ച, വിദ്യാർത്ഥികൾ സജീവമായി അവതരിപ്പിക്കുകയും സാഹിത്യത്തെ കാഴ്ചയിലാക്കി ആസ്വദിക്കാനും അർത്ഥവത്കരിക്കാനും ശ്രമിക്കുകയും ചെയ്തു.

ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദു സമ്മദ്, ഹെഡ്മാസ്റ്റർ ശശികുമാർ കെ, സജിത വി, സാലിം എ.കെ, രമ്യ വി, രബ്ന വിവി ,മുസമ്മിൽ കെ എന്നിവർ പങ്കെടുത്തു. ബഷീറിന്റെ ഭാഷയും ഹാസ്യപശ്ചാത്തലവും കുട്ടികളുടെ പ്രകടനത്തിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

സാഹിത്യവും കലയും ഒത്തുചേരുന്ന നിമിഷമായിരുന്നു.ഈ പരിപാടി ' “പുസ്തകങ്ങൾ വായിക്കാൻ മാത്രമല്ല, അവയുടെ ഉള്ളിലേക്കുള്ള യാത്രയിലേക്കും കുട്ടികളെ നയിക്കേണ്ടതുണ്ടെന്ന് ഹെഡ്മാസ്റ്റർ കുട്ടികളോട് ആവശ്യപ്പെട്ടു.

ബഹിരാകാശ യാത്രികർ ജി .എൽ .പി എസ്. ഒളകരയിൽ

ജൂലൈ 21 ചാന്ദ്രദിനം ജി.എൽ.പി.എസ്. ഒളകരയിൽ സമുചിതമായി ആഘോഷിച്ചു. ബഹിരാകാശ യാത്രികരായ നീലാം സ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരോടൊപ്പം കൽപ്പന ചൗള, ശുഭാംശ ശുക്ല, സുനിത വില്യംസ് തുടങ്ങിയവരും സ്പേസ് സ്യൂട്ട് അണിഞ്ഞെത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. നാലാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ശ്രീ പി പി രാമചന്ദ്രന്റെ സൈക്കിൾ ചവിട്ടാൻ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും സംഘടിപ്പിച്ചു.അധ്യാപകരായ ഷീജ സി ബി ജോസ്, റീന പി, ഗ്രീഷ്മ പി കെ, മുസമ്മിൽ കെ, ലമീസത്ത് എ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഹെഡ്മാസ്റ്റർ കെ ശശികുമാർ ചാന്ദ്രദിന സന്ദേശം നൽകി. തുടർന്ന് ചാന്ദ്ര പരിവേഷണ ദൗത്യങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

ഒളകരയിലെ കുരുന്നുകൾ കൃഷിയിലേക്ക്

തിരൂരങ്ങാടി : ജി.എൽ.പി.എസ് ഒളകരയിൽ പച്ചക്കറിത്തോട്ടത്തിനോടൊപ്പം പൂന്തോട്ടവും നിർമ്മിക്കുന്നതിന് തുടക്കമിട്ടു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ തസ്ലീന സലാം നൽകിയ അമ്പതോളം പൂച്ചട്ടികളിലും പ്രത്യേകം ഒരുക്കിയ സ്ഥലത്തുമാണ് കൃഷിയും പൂന്തോട്ടവും ആരംഭിച്ചത്. പച്ചക്കറി തോട്ടം വേങ്ങര അസിസ്റ്റൻറ് എജുക്കേഷൻ ഓഫീസർ ശ്രീമതി ശർമിളി ടി. പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തസ്‌ലീന സലാം പൂച്ചെടികൾ നട്ട് പൂന്തോട്ടം നിർമ്മിക്കുന്നതിന് തുടക്കമിട്ടു.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി പി അബ്ദുസമദ് ,കെഎം പ്രദീപ്കുമാർ,  പ്രമോദ് സി വി , മൻസൂർ എ.കെ, ജാബിർ കെ ,  നിതീഷ് എ.കെ. സൈതലവി കെ കെ എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ശശികുമാർ കെ അധ്യാപകരായ സോമരാജ് പാലക്കൽ, റീന കെ , സാലിം എ.കെ. പ്രജിത വി.വി എന്നിവർ നേതൃത്വം നൽകി