ഉള്ളടക്കത്തിലേക്ക് പോവുക

കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഗ്രാമം.

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 2 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഗ്രാമം. എന്ന താൾ കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഗ്രാമം. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമം.

                                                        
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു..
കുന്നുകൾക്കപ്പുറം -
വയലുകൾ അപ്പുറം..
ഇവിടെയൊരു പുഴയുണ്ടായിരുന്നു..
കുന്നെങ്ങു പോയി...
കുന്നുമണിയോളം ശേഷിച്ചതില്ലിനി.
കുന്നെങ്ങു പോയി...
വിതയില്ല കൊയ്ത്തില്ല തരിശുപാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞുനിൽപൂ..
പുഴയെങ്ങു പോയേ...
തെളി നീരിലാറാടും ചെറു മീനും,
തവളകളും എങ്ങു പോയേ...
കുന്നില്ല.. വയലില്ല.. പുഴയില്ല.. ഗ്രമമില്ല
ഒന്നുമില്ലല്ലോ നമുക്കു ബാക്കി..
                       
മഴയില്ല... പാട്ടില്ല... പൂന്തേൻ മധുരമില
ഒന്നുമില്ലല്ലോ നമുക്കു ബാക്കി..
                        
ഇവിടെയും സ്വപ്നം ഉണ്ടായിരുന്നു
ഇവിടെയും കിളികൾ ഉണ്ടായിരുന്നു...
ഇവിടെ കിരാതമില്ലയിരുന്നു..
ഇവിടെ കുടിപ്പകയില്ല.. പരസ്പരം,
പട വെട്ടി വീഴും മനുഷ്യർ ഇല്ല...
                       
 

Gouri Nandhana.S
I B കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത