(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം.
കൊറോണ എന്നൊരു മഹാമാരി കൊണ്ട് വീട്ടിലിരുന്നീടാം.
പുറത്തിറങ്ങേണ്ട നമുക്ക് പുറത്തിറങ്ങേണ്ട.
പുറത്തിറങ്ങിയാൽ മാസ്കുകൾ കെട്ടി പുറത്തിറങ്ങേണം.
നമുക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്നോർക്കായി.
നമിച്ചീടേണം ഒരോർത്തരും അവർക്ക് വേണ്ടീട്ട്. (2)
തുരത്തിയോടിക്കാം നമുക്ക് തുരത്തിയോടിക്കാം.
കൊറോണ എന്നൊരു മഹാമാരിയെ തുരത്തിയോടിക്കാം.
കൈകൾ കഴുകീടാം നമുക്ക് കൈകൾ കഴുകീടാം.
സാനിറ്റൈസർ സോപ്പുകൾ കൊണ്ട് കൈകൾ കഴുകീടാം.
പരീക്ഷയില്ല പാർക്കുകളില്ല പബ്ലിക്സ്ഥലമില്ല.
വീട്ടിലിരുന്ന് സുരക്ഷ നേടാം നമ്മൾക്കെല്ലാർക്കും. (2)
ഒരുമയോടെ നിന്നാൽ നമുക്ക് തുരത്തി ഓടികാം.
കൊറോണ എന്നൊരു മഹാമാരിയെ തുരത്തി ഓടികാം.
ഒറ്റകെട്ടായി നിന്നു നമുക്ക് കൈകൾ കോർത്തിടാം.
ലോകമാരിയാം വിപത്തിനെ നമുക്കെതിർത്തത്തീടാം.
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം.
കൊറോണ എന്നൊരു മഹാമാരി കൊണ്ട് വീട്ടിലിരുന്നീടാം.
(വീട്ടിലിരുന്നീടാം )
ദേവി പ്രിയ M N
2 A കാർമൽ ജി എച് എസ് എസ് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത