ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി .ശ്രീമതി ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.കുട്ടികൾക്ക് മധുരവിതരണം നടത്തി.


ട്രാഫിക് ബോധവൽക്കരണ ക്ലാസ്

ജൂൺ 4 ന് വിദ്യാർത്ഥികൾക്ക് ട്രാഫിക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തളിപ്പറമ്പ് RTO യിലെ Assistant Vehicle Inspector മാരായ ശ്രീ. സി കെ പത്മരാജൻ, ശ്രീ. എൻ രമേശൻ എന്നിവർ ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും ശ്രീമതി വി വി സംഗീത നന്ദിയും പറഞ്ഞു. ശ്രീമതി റീന ഇ ടി ആശംസകൾ നേർന്നു.


ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി നമ്മുടെ ജീവനാണ്.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജൂൺ 5 വ്യക്തി ശുചിത്വം പരിസര ശുചിത്വം പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുൻനിർത്തി സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രീമതി സ്കൂളിലെ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവഹിച്ചു.പട്ടുവം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ..

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റ് പഞ്ചായത്ത് അംഗങ്ങളും സ്കൂളിലെ പ്രധാന അധ്യാപകൻ അധ്യാപകർ അനധ്യാപകർ വിദ്യാർഥികൾ ചേർന്ന് സ്കൂളിൻറെ പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും ജലം ഒഴിക്കുകയും ചെയ്തു

പരിസ്ഥിതി വിഷയമാകുന്ന ക്വിസ് മത്സരം വിദ്യാർത്ഥികൾക്കായി നടത്തുകയുണ്ടായി ഇതിൽ ഒന്നാം സ്ഥാനം പത്താം ക്ലാസിൽ പഠിക്കുന്ന നവനീതും രണ്ടാം സ്ഥാനം പത്താംക്ലാസിൽ പഠിക്കുന്ന തീർത്ഥയും മൂന്നാം സ്ഥാനം പത്താം ക്ലാസിലെ ആദിത്ത് എട്ടാം ക്ലാസിലെ സംവൃത എന്നിവർ നേടി.

പരിസ്ഥിതിയിലെ ജീവജാലങ്ങളെ കുറിച്ചും പ്രധാനമായും പാമ്പുകളെ കുറിച്ചും MARC സംഘടനയിലെ റിയാസ് മാങ്ങാട്ട് സംസാരിച്ചു.നമ്മുടെ നാട്ടിൽ കണ്ടുവരുന്ന വിവിധയിനം പാമ്പുകളെ കുറിച്ചും പാമ്പുകടി ഏൽക്കാതിരിക്കാൻ എന്തെല്ലാം ചെയ്യണം അതേപോലെ പാമ്പുകടിയേറ്റാൽ എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് റിയാസ് മാങ്ങാട് വളരെ വ്യക്തമായി തന്നെ സ്ലൈഡുകളുടെയും വീഡിയോകളുടെയും സഹായത്തോടെ വിദ്യാർഥികൾക്കു മുമ്പിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടിയും അതേപോലെതന്നെ പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ MARC സംഘടനയിലേക്ക് താല്പര്യം ഉള്ളവരെ ക്ഷണിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ കൊണ്ടുവന്നിട്ടുള്ള ഇലകളെ ഉപയോഗപ്പെടുത്തി ധാരാളം രൂപങ്ങൾ വിദ്യാർത്ഥികൾ നിർമിച്ചു.പഴയ കാലത്ത് ആളുകൾ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതും അലങ്കാരങ്ങൾക്കായി നിർമ്മിച്ചതുമായ ധാരാളം രൂപങ്ങളെ ഈ ശില്പശാലയിലൂടെ നിർമിക്കാനായി കുട്ടികൾക്ക് സാധിച്ചു.തൊപ്പി സ്പൂൺ മാല കമ്മൽ വാച്ച് കണ്ണട തുടങ്ങി ധാരാളം ഉൽപ്പന്നങ്ങളാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.