ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 31-07-2025 | 12027 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2025_ജൂൺ_12_ഏകദിന ക്യാമ്പ്
ലിറ്റിൽകൈറ്റസിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്ര സുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി. .
ഗെയിം പരിശീലനം
ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.