എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂലൈ
ബഷീർ ദിനാചരണം

2025 ജൂലൈ 5 ശനിയാഴ്ച വിദ്യാലയത്തിൽ ബഷീർ ദിനം ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിന പ്രസംഗവും ഗാനവും കുട്ടികൾ അവതരിപ്പിച്ചു. ബഷീർ ദിന ക്വിസ് നടത്തി. ഭാഷാ അധ്യാപകർ കുട്ടികൾക്ക് ബഷീറിനെയും ബഷീർ കൃതികളെയും പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് എടുത്തു.
ലഹരിക്കെതിരെ
ജൂലൈ 4

ഹോളി ഫാമിലി സി ജി എച് എസ് ലെ റെഡ് ക്രോസ്സ് അംഗങ്ങൾ ലഹരിക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒത്തുകൂടി.ലഹരി ഈ നാടിന് ആപത്ത്, ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കൂ എന്നുള്ള മുദ്രാഗീതം ആലപിച്ച് അവർ റാലി നടത്തുകയും ചെയ്തു.
ലോക ജനസംഖ്യ ദിനം
2025 ജൂലൈ 11 ലോക ജനസംഖ്യ ദിനം ആചരിച്ചു. സ്കൂൾ പ്രതിനിധി അസംബ്ലിയിൽ ജനസംഖ്യാ ദിനാചരണത്തെക്കുറിച്ചും ജനസംഖ്യ വർദ്ധനവിനെ കുറിച്ചും പങ്കുവെച്ചത് കുട്ടികൾക്ക് പുതിയ അറിവുകൾ നൽകി.
P T A ജനറൽ ബോഡി മീറ്റ് 2025-26
2025 -26 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡി മീറ്റിംഗ് 18/07/25 വെള്ളിയാഴ്ച നടത്തി. ക്ലിനിക്കിൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ളതും അതിരൂപതയുടെ വൈദിക സെക്രട്ടറിയുമായ റവ. ഡോ. ഫാ. അലക്സ് മരോട്ടിക്കലാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മൂല്യബോധമുള്ള കുട്ടികളെ വാർത്തെടുക്കുവാൻ രക്ഷിതാക്കളെ പ്രചോദിപ്പിച്ചു കൊണ്ട് അച്ഛൻ സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീമതി ജിസ്മി ജോസഫ് കഴിഞ്ഞവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഗ്ലോറി, മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ രാജൻ അറക്കൽ എന്നിവർ സംസാരിച്ചു. 2025-26 അധ്യയന വർഷത്തേക്കുള്ള പി ടി എ പ്രതിനിധികളെ തിരഞ്ഞെടുത്തു.
PTA executive members 2025-26
**********************************
PTA President - Bijoy T J
Vice president - Suvin Sankaran
MPTA President - Vinija N S
MPTA Vice President -Salini Sankar
Members -
Dr. Anto paul Chirayath
Shon P V
Mercy C J
Tessy Saby
Susmitha K
Jeejo C V
Rajesh Padiyath