പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ഭയം അല്ല....ജാഗ്രതയാണ് വേണ്ടത്

13:08, 28 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ഭയം അല്ല....ജാഗ്രതയാണ് വേണ്ടത് എന്ന താൾ പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ഭയം അല്ല....ജാഗ്രതയാണ് വേണ്ടത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം അല്ല....ജാഗ്രതയാണ് വേണ്ടത്

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം ആർഎൻഎ വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. പക്ഷികളിലും മൃഗങ്ങളിലും പ്രധാനമായും രോഗമുണ്ടാക്കുന്ന ഈ വൈറസ്,ഇവയുമായി സഹവസിക്കുന്ന മനുഷ്യരിലും രോഗകാരി ആകുന്നു.സാധാരണ ജലദോഷം മുതൽ ശ്വസന തകരാർ വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും ശുചിത്വം ഉറപ്പാക്കുകയും പ്രത്യേകിച്ച് വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കുകയും ചെയ്യണം.

കൊറോണ വൈറസ് താണ്ഡവമാടി കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ എങ്കിലും നമ്മൾ നമ്മളുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, ഇതുമൂലം നമ്മൾക്ക് നമ്മുടെ പരിസരം വൃത്തി ആകുക മാത്രമല്ല, നിരവധി രോഗങ്ങളിൽ നിന്ന് നമ്മെ ഇത് സംരക്ഷിക്കുകയും ഇതുപോലെ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് വ്യക്തിശുചിത്വം.

ശുചിത്വം മുഖാന്തരം രോഗപ്രതിരോധശക്തി ഒരു പരിധി വരെ നമുക്ക് ലഭിക്കും. മറ്റുള്ളവരുമായി അധികം സമ്പർക്കത്തിൽ ഏർപ്പെടാതെ വ്യക്തിശുചിത്വവും പരിസരശുചിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ തോൽപ്പിക്കാം

ഭയത്തോടെ യുള്ള സമീപനമല്ല കരുതലോടെയുള്ള സമീപനമാണ് വേണ്ടത്...... അതെ ജാഗ്രതയാണ് എപ്പോഴും വേണ്ടത്

വൈശാഖ് കെ എസ്
5ബി പി എച്ച് എസ്സ് എസ് പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - ലേഖനം