ജി.എച്ച്.എസ്.എസ്. മുന്നൂർക്കോട്/അക്ഷരവൃക്ഷം/കോറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 28 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/അക്ഷരവൃക്ഷം/കോറോണയോട് എന്ന താൾ ജി.എച്ച്.എസ്.എസ്. മുന്നൂർക്കോട്/അക്ഷരവൃക്ഷം/കോറോണയോട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയോട്


ശ്വാസം മുട്ടിച്ചു മനുഷ്യരെ നീ
കൊന്നുകളഞ്ഞില്ലേ ..?
രക്തം തുടിച്ച ഹൃദയങ്ങളെ
നീ മരവിപ്പിച്ചു കളഞ്ഞില്ലേ ..?
നീ നല്കിയ വേദനകളെയും,
ദുരിതങ്ങളെയും ,മഷി പുരണ്ട
വാക്കുകൾകൊണ്ട് ഞങ്ങൾ
കല്ലെറിയും ...
ശുചിത്വം നിറഞ്ഞ അതിജീവനം
കൊണ്ട് ,നിന്റെ തുരുമ്പിച്ച
ചങ്ങലകൾ ഭേദിക്കും ...
അന്ന് ,ജീവനറ്റു കിടക്കുന്ന
നിന്നിലെ രക്തത്തിൽ നിന്ന് ,
വ്യർത്ഥത മണത്തറിയാൻ
വെമ്പുന്ന
ഞങ്ങളോട് ,പിച്ചിച്ചീന്തപ്പെട്ട
പുഞ്ചിരികൾ അനുഭവിച്ച
ക്രൂരതക്ക്
പകരം ചോദിക്കാനുതകുന്ന
പ്രതികാരത്തിന്റെ കഥ നിനക്ക്
പറയാനുണ്ടെങ്കിൽ ,മാപ്പ് .
വറ്റാത്ത കോടിക്കണക്കിനു
മെഴുകുതിരികൾ ഇരുട്ടിനെ
തോല്പിക്കാനുണ്ടെന്ന സത്യം
നീ കാലത്തിനോട് പറയുക .

 

സുൽത്താന .കെ .
9 ജി .എച്ച് .എസ് .എസ് .മുന്നൂർക്കോട്.
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത