ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂൺ

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 27 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) (''''<u>02/06/2025-തിങ്കൾ</u>''' '''നമ്മുടെ സ്കൂളിലും പ്രവേശനോത്സവം വളരെ സമുചിതമായി ഇന്ന് ആഘോഷിച്ചു.പുതുതായി വന്നുചേർന്ന കൂട്ടുകാരെ സ്വീകരിക്കാൻ മുതിർന്ന കുട്ടികളും രക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

02/06/2025-തിങ്കൾ

നമ്മുടെ സ്കൂളിലും പ്രവേശനോത്സവം വളരെ സമുചിതമായി ഇന്ന് ആഘോഷിച്ചു.പുതുതായി വന്നുചേർന്ന കൂട്ടുകാരെ സ്വീകരിക്കാൻ മുതിർന്ന കുട്ടികളും രക്ഷകർത്താക്കളും ഉൾപ്പെടെ ഏവരും സന്നിഹിതരായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അസിം അവർകൾ, ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ശ്രീ സജി സർ ,പി ടി എ പ്രസിഡൻറ് പി വി രാജേഷ് സർ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ കുമാരി അവർകൾ, മറ്റ് പിടിഎ ഭാരവാഹികൾ  തുടങ്ങിയവർ യോഗത്തിൽ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. ഉച്ചവരെ മാത്രമേ ഇന്ന് ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്കുശേഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർക്ക് വേണ്ടി പ്രത്യേക സെൻറ് ഓഫ് മീറ്റിംഗ് നടത്തപ്പെട്ടു. പുതുതായി ജോയിൻ ചെയ്ത അധ്യാപകരെയും യോഗത്തിൽ പരിചയപ്പെടുത്തി. അങ്ങനെ പുതിയ അധ്യയന വർഷം വ്യത്യസ്തതകളോടെ, പുതിയ തുടക്കങ്ങൾക്ക് നാന്ദിയായി............