ജി.ബി.എൽ.പി.എസ് ബംമ്പ്രാണ/പ്രവർത്തനങ്ങൾ

10:36, 25 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് G. B. L. P. S. Bombrana/പ്രവർത്തനങ്ങൾ എന്ന താൾ ജി.ബി.എൽ.പി.എസ് ബംമ്പ്രാണ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

01 – 06 -2023  സ്കൂൾ പ്രവേശനോത്സവം

01/06/2023 വ്യാഴാഴ്ച്ച രാവിലെ മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനത്തിനുശേഷം നമ്മുടെ സ്കൂളിൽ എം പി ഖാലിദ്‌ അവർകളുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടക്കുകയുണ്ടായി. രക്ഷകർത്താക്കളും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ സ്നേഹത്തോടും ആവേശത്തോടും കൂടിയാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളെ സ്വീകരിച്ചത്. ഉദ്ഘാടനശേഷം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും പ്രവേശനോത്സവ ഗാനം അധ്യാപകർ ആലപിക്കുകയും ചെയ്തു. അതിനു ശേഷം പുതിയ കുട്ടികൾക്ക് സമ്മാനം നൽകുകയും അവരെ പുതിയ ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം പായസം വിതരണം ചെയ്യുകയും നാലുമണിയോടെ ക്ലാസ്സ് അവസാനിക്കുകയും ചെയ്തു.