ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 5

ബഷീർ ദിനാചരണം

2025-26 അധ്യയന വർഷത്തെ ബഷീർദിനം ജൂലൈ 5 ശനി അവധി ആയതിനാൽ 07/07/2025 തിങ്കളാഴ്ച വിപുലമായി ആചരിച്ചു.LP ,UP ,HS വിഭാഗങ്ങളിൽ വിവിധ പരിപാടികൾ നടത്തി .LP വിഭാഗത്തിൽ കുട്ടികൾ ശനിയാഴ്ച തന്നെ വീടുകളിൽ നിന്ന് ബഷീർ കഥാപാത്രങ്ങളായി അണിഞ്ഞു ഒരുങ്ങി .വീഡിയോസ് ക്ലാസ് ഗ്രൂപ്പ് കളിൽ പങ്കുവെച്ചു .LP വിഭാഗത്തിൽ പ്രത്യേക അസംബ്ലി ,പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,ക്വിസ് ,പുസ്തക പരിചയം കഥാപാത്രാവിഷ്‌ക്കാരം എന്നിവ നടത്തി .ഒപ്പം കുട്ടികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു .

UP ,HS വിഭാഗത്തിൽ ബഷീർ അനുസ്മരണവും കൊളാഷ് നിർമ്മാണ ശില്പശാലയും ഗംഭീരമായി നടത്തി .വിദ്യാരംഗം കല സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ബഷീർ ദിനം ആചരിച്ചത് .ഉച്ചക്ക് 2 മണിക്ക് up ,hs വിഭാഗങ്ങൾ ചേർന്ന് പ്രതേക പരിപാടി നടത്തി . വിദ്യാരംഗം കൺവീനർ ശ്രീമതി രെമ്യ ടീച്ചർ പരിപാടിക്ക് സ്വാഗതം പറഞ്ഞു .ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തി.

അധ്യാപകന് ചിത്രകാരനും കൊളാഷ് ആര്ടിസ്റ് ഉം ആയ ശ്രീ ശോഭരാജ് സർ പരിപാടി ഉത്‌ഘാടനം ചെയ്തു .UP ,HS വിഭാഗങ്ങളിലെ കുട്ടികൾ ചേർന്ന് കൊളാഷ് ശില്പശാലയും നടത്തി .

സീനിയർ അസിസ്റ്റന്റ് ശ്രീ അബ്ദുൽ ഹകീം ,HS SRG കൺവീനർ ശ്രീമതി ഇഷ്രത് സ്റ്റാഫ് സെക്ടറി ശ്രീമതി എമിലിയ എന്നിവർ ആശംസകൾ പറഞ്ഞു.ഒപ്പം വിദ്യാർത്ഥി പ്രതിനിധി ശ്രീ സൂര്യ പരിപാടിക്ക് നന്ദി പറഞ്ഞു.

പേവിഷ ബാധ ബോധവൽക്കരണം

30/06/2025 ന് പേവിഷ ബാധക്ക് എതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച് നടത്തിയ ബോധ വത്കരണ ക്ലാസ് നടക്കുകയുണ്ടായി .ചെങ്കള PHC യിലെ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സജ്‌ന ,സയന എന്നിവർ ആണ് ക്ലാസ് നയിച്ചത് . 1 മുതൽ 10 വരെ ക്ലാസ്സ്‌ലെ കുട്ടികൾക്ക് പേവിഷ ബാധക്ക് എതിരായ അവബോധം ലഭിക്കുന്നതിന് ക്ലാസ് കൊണ്ട് കഴിഞ്ഞു.

ജൂൺ 5

പരിസ്ഥിതി ദിനാചരണം

2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം സയൻസ് ആൻഡ് എക്കോ ക്ലബ് ഇന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു .04/06/2025 നു പുതിയ HM ശ്രീമതി വിദ്യ ടീച്ചർ ചാർജ് എടുക്കുകയുണ്ടായി .ടീച്ചർ ജൂൺ 5 പരിസ്ഥിതി ദിനാചരണ അസെംബ്ലിക്ക് നേതൃത്വം നൽകി കൃത്യം 10:15 നു അസംബ്ലി ആരംഭിച്ചു .ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ സ്കൂൾ ലീഡർക്ക് വൃക്ഷ തൈ നൽകി ദിനാചരണം ഉദഘാടനം ചെയ്തു .ശേഷം പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി .ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു .തുടർന്ന് ഹൈ സ്കൂൾ വിഭാഗം കുട്ടികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. കൊളാഷ് നിർമ്മാണം ,മരം നടൽ ,പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി .

LP വിഭാഗത്തിൽ പ്രതേക അസ്സെംബ്ലി നടത്തുകയും SRG കൺവീനർ ശ്രീമതി തസ്‌നീം ടീച്ചർ ഇന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് ഉത്‌ഘാടനം ചെയ്തു.ഒപ്പം കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണം മോടിപിടിപ്പിക്കാൻ പൂച്ചെടികൾ ശേഖരിച്ചു .തുടർന്ന് കുട്ടികളുടെ ജന്മ ദിനങ്ങളിൽ സ്കൂളിന് മരത്തൈകൾ നൽകാനുള്ള നിർദ്ദേശവും നൽകി .കൃഷി ഓഫീസിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വൃക്ഷതൈകൾ നടുന്ന ഭലവൃക്ഷ വൃന്ദാവനം എന്ന പരിപാടിക്ക് തുടക്കം കുറിച്ച് .ക്വിസ് മത്സരം പതിപ്പുനിർമ്മാണം എന്നിവയും നടത്തി .

പ്രീ സ്കൂൾ വിഭാഗത്തി ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ ഉം കുട്ടികളും ചേർന്ന് വൃക്ഷത്തൈ കൽ വെച്ച് പിടിപ്പിച്ചു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025-2026

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി.

മെയ് 30 H M ഇൻചാർജ് ഷീജ ജോഷി ടീച്ചറുടെ നേതൃത്വത്തിൽ LP ,UP -SRG യോഗങ്ങൾ ചേരുകയും പ്രവേശനോത്സവ പരിപാടിക ആസൂത്രണം ചെയ്യുകയും ചെയ്തു. അന്നേദിവസം അധ്യാപകർ ചേർന്ന് നവാഗതർക്കായി ഫോട്ടോ ഫ്രെയിം ,പെന്സില് ഒട്ടിച്ചു ചേർത്ത പൂക്കൾ എന്നിവ തയ്യാറാക്കി .

പ്രവേശനോത്സവ പൊതുപരിപാടി രാവിലെ 10 മണിക്ക് ആരംഭിച്ചു .ഒപ്പം സ്ഥലത്തെ പ്രധാന ക്ലബ് ആയ AASC ആലംപാടി നവാഗതർക്ക് സ്കൂളിന്റെ പേര് പ്രിന്റ് ചെയ്ത തൊപ്പികൾ നൽകി സ്വീകരിച്ചു . പൊതു പരിപാടിയിൽ HM ഇൻചാർജ് ശ്രീമതി ഷീജ ജോഷി ടീച്ചർ സ്വാഗതം പറഞ്ഞു .PTA പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ പ്രസംഗം നടത്തി . വാർഡ് മെമ്പർ ശ്രീമതി ഫരീദ അബൂബക്കർ യോഗം ഉദ്ഘടനം ചെയ്തു .പ്രിൻസിപ്പൽ ഇൻചാർജ് ധന്യ ഡി ടീച്ചർ ,സീനിയർ അസിസ്റ്റന്റ് യൂസഫ് ബി ഐ ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ ഹക്കീം കെ കെ , യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി നജ്മ കമ്പ്രത് എന്നിവർ ആശംസകൾ പറഞ്ഞു .

LP SRG കൺവീനർ തസ്‌നീം കെ പി യോഗത്തിൽ നന്ദി പറഞ്ഞു .തുടർന്ന് അറ്റ്ലസ് ആലംപാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് (ലഡ്ഡു )മധുരം നൽകി ക്ലാസ്സിലേക്ക് കൊണ്ടുപോയി.

ജൂൺ 19 - വായനാദിനം

2025ന് വായനാദിനാചരണം വിപുലമായി തന്നെ നടത്തുകയുണ്ടായി .

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.

10 :15 ന് യുപി ,എച്ച്എസ്, വിഭാഗങ്ങളിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് മലയാളം ഇംഗ്ലീഷ് ഹിന്ദി അറബിക് എന്നീ ഭാഷകളിൽ കുട്ടികൾ വിവിധ കഥ,കവിത, പ്രസംഗം എന്നിവ അവതരിപ്പിച്ചു. മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഖുർആൻ പാരായണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി വിദ്യ ടീച്ചർ മലയാളഭാഷയെ കുറിച്ചും വായനാദിനാചരണത്തെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു .

വിവിധ ക്ലാസുകളിൽ നിന്ന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. എൽ പി, യു പി, എച്ച് വിഭാഗങ്ങളിൽ വായനാ മൂലകളും ക്ലാസ് ലൈബ്രറികളും സജ്ജമാക്കി .

എൽ പി തലത്തിൽ വായന കാർഡ് നിർമ്മാണം, കഥാവതരണം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവ നടത്തി 1, 2 ക്ലാസിലെ കുട്ടികൾക്ക് വിവിധ വായന കാർഡുകൾ നൽകി .മൂന്ന്  , നാല് ക്ലാസുകളിൽ കഥ ബുക്കുകളും വായിക്കാൻ നൽകി. യുപി,എച്ച്എസ് വിഭാഗങ്ങളിൽ വായനാദിന ക്വിസ് കഥാരചന, കവിത രചന, പുസ്തകാസ്വാദനം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവയും നടത്തുകയുണ്ടായി.


ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു .10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി .മുഖ്യ അതിഥിയായി വിദ്യാനഗർ സ്റ്റേഷൻ ഓഫീസർ ശ്രീ വിജയൻ സാർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി മറ്റു പിടിഎ  അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കു ചേർന്നു.

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി .ഒപ്പം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ  ലഹരി വിരുദ്ധ സന്ദേശം വായിച്ചു.

                             സ്കൂൾ പാഠ്യപദ്ധതിയിൽ സുംബാ ഡാൻസ് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളെ സൂംബ ഡാൻസ്  പരിശീലിപ്പിച്ച് അവരുടെ പ്രകടനവും അസംബ്ലിയിൽ കാഴ്ചവച്ചു. ഒപ്പം കുട്ടികളുടെ വിവിധ പരിപാടികളായ മോണോ ആക്ട്, സംഘഗാനം, കവിത ആലാപനം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു  LP,UP,HS വിഭാഗങ്ങൾ ഒന്ന് ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ ലഹരി വിരുദ്ധ റാലി നടത്തി .

LSS വിജയികളായ രണ്ടു കുട്ടികൾക്കും SSLC യിൽ മികച്ച വിജയം കരസ്ഥമാക്കിയ 10 A+  നേടി രണ്ടു കുട്ടികൾക്കും 9 A+ നേടിയ രണ്ടു കുട്ടികൾക്കും ക്യാഷ് പ്രൈസും മൊമെൻറൊ യും നൽകി ആദരിച്ചു.

വർധിച്ചുവരുന്ന ലഹരി ഉപയോഗവും കുട്ടികൾക്കിടയിലെ മറ്റ് ചൂഷണങ്ങളും തടയുന്നതിനായി ലീഗൽ അതോറിറ്റിയും പോലീസും ചേർന്ന് സ്കൂളിലേക്ക് ഒരു  പരാതിപ്പെട്ടി  നൽകി. ബഹുമാനപ്പെട്ട  HM ശ്രീമതി വിദ്യ ടീച്ചറും PTA പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഖാസി അവർകളും  ചേർന്ന് വിദ്യാനഗർ സ്റ്റേഷൻ എസ് ഐ ശ്രീ വിജയൻ സാറിൽ നിന്നും പെട്ടി ഏറ്റുവാങ്ങി.

കുട്ടികളുടെ റാലിയോടുകൂടി പരിപാടി അവസാനിച്ചു.

2025
june 19