ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
44059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44059
യൂണിറ്റ് നമ്പർLK/2018/44059
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലThiruvananthapuram
വിദ്യാഭ്യാസ ജില്ല Neyyattinkara
ഉപജില്ല Balaramapuram
ലീഡർMuhammed shuaib R
ഡെപ്യൂട്ടി ലീഡർMuhammed swalih
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Chithra VM
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Minija LJ
അവസാനം തിരുത്തിയത്
24-07-2025Littlekites2025


ലിറ്റിൽ കൈറ്റ്സ് ബാച്ചിൻറെ രൂപീകരണം

സംസ്ഥാനതലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 45 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 21 കുട്ടികൾ അംഗത്വം നേടുകയും ചെയ്തു.

ആദ്യ മീറ്റിംഗ്

2024-27 ബാച്ചിൻറെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വച്ച് നടക്കുകയുണ്ടായി. 21 അംഗങ്ങൾ നിന്ന് മുഹമ്മദ് ഷുഐബ് ആർ, മുഹമ്മദ് സ്വാലിഹ് എന്നിവരെ എന്നിവരെ യഥാക്രമം ലീഡറായും ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് 12/08/2024 ന് കൈറ്റ് മാസ്റ്റർശ്രീമതി രമാദേവി ടീച്ചറിൻറെ നേതൃത്വത്തിൽ 9.30 മുതൽ 4.45 വരെനടത്തുകയുണ്ടായി പ്രസ്‌തുത ക്യാമ്പിൽ രക്ഷിതാക്കൾക്ക്ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു








സ്കൂൾ തല ക്യാമ്പ്

  •     ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഒന്നാം ഘട്ടം 2025 മേയ് 28 ന്  രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ ഐ ടി ലാബിൽ വച്ച് നടത്തുകയുണ്ടായി. MCHSS കോട്ടുകാൽ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ Smt. Reji ക്യാമ്പിന് നേതൃത്വം നൽകി. സോഷ്യൽ മീഡിയ പ്ലേറ്റ്‌ഫോമുകൾ പരിചയപ്പെടുന്നതിനും റീലുകൾ നിർമിക്കുന്നതിനും Kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ച്  പ്രമോഷണൽ വീഡിയോ തയ്യാറാക്കുന്നതിനും കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
അഭിരുചി പരീക്ഷ പരിശീലനം

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-2028  ബാച്ചിലേക്ക് അംഗത്വം നേടാൻ അപേക്ഷ നൽകിയ കുട്ടികൾക്ക്  അഭിരുചി പരീക്ഷാ പരിശീലനം  നൽകി. കൈറ്റ് മെൻറർമാരുടെ സാന്നിധ്യത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തിയ പരിശീലനത്തിൽ എട്ടാം ക്ലാസിലെ 64 കുട്ടികൾ പങ്കെടുത്തു. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അഭിരുചി പരീക്ഷയെ സംബന്ധിച്ച ക്ലാസുകൾ കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബാച്ച് ലീഡർ വിശദീകരിച്ചു.