എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ

എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം അഡ്മിഷൻ നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥി കൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ ജൂൺ 25 ന് നടന്നു 263 കുട്ടികളാണ്  പരീക്ഷ എഴുതിയത്. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അധ്യാപകർ പരീക്ഷയ്ക്ക് നേതൃത്വം നൽകി

പുതിയ ആകാശം തേടി ചിറകുകൾ പറന്നു തുടങ്ങി...

കരിവെള്ളൂർ എ വി സ്മാരക ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ മാസം നടത്തിയ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ പത്രം പുറത്തിറക്കി. സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ലക്ഷ്മണൻ.എം പത്രം പ്രകാശനം ചെയ്തു സ്റ്റാഫ് സെക്രട്ടറി സന്തോഷ്.കെ സീനിയർ അസിസ്റ്റന്റ് രാകേഷ്.എ, ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അധ്യാപകർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Let's Bloom Together

ഏ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂൾ കരിവെള്ളൂർ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്കുള്ള ഇടവേളയിൽ ഐടി പരിശീലനം നൽകുന്ന പരിപാടിയാണ് Let's Bloom Together.