ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഗ്രന്ഥശാല/2025-26
| Home | 2025-26 |
ഗ്രന്ഥശാല കോർഡിനേറ്റേഴ്സ് - വിജിത വി വി & ഷീബ എം സി

കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഗ്രന്ഥശാല റൂം ഒരുങ്ങി
കോടോത്ത്: അതിതീവ്ര മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച ദിവസവും ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ വെറുതെയിരുന്നില്ല. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി, സ്കൂളിൽ പുതിയൊരു ഗ്രന്ഥശാല റൂം സജ്ജീകരിക്കുന്ന തിരക്കിലായിരുന്നു അവർ. സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് സ്റ്റാഫ് റൂം മാറ്റിയതോടെ, പഴയ സ്റ്റാഫ് റൂം ഇനി കുട്ടികൾക്കായുള്ള ഗ്രന്ഥശാലയായി മാറും. മഴയുടെ അവധി ദിവസമായിരുന്നിട്ടും, ഗ്രന്ഥശാലയുടെ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ എല്ലാ അധ്യാപകരും സ്കൂളിലെത്തി. പുസ്തകങ്ങൾ അലമാരകളിൽ ഭംഗിയായി അടുക്കിവെക്കുകയും വായനയ്ക്കായി സൗകര്യപ്രദമായ ഇടങ്ങൾ ഒരുക്കുകയും ചെയ്തു.
-
സ്വാഗതം - പ്രകാശൻ.സി
-
ഹെഡ്മിസ്ട്രസ് - സനിത.ഇ
-
ക്ലാസ്സ്
gallery mode="packed-hover">
പ്രമാണം:12058 ksgd librabry setup2.jpg|ലൈബ്രറി റൂം സെറ്റ് ചെയ്യുന്നു
പ്രമാണം:12058 ksgd librabry setup1.jpg|
പ്രമാണം:12058 ksgd librabry setup.jpg|
</gallery>
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കൂടുതൽ വിവരങ്ങൾ നേടുന്നതിനും ഈ പുതിയ ഗ്രന്ഥശാല സഹായകമാകും. അറിവിൻ്റെ ലോകം തുറന്നു കൊടുക്കുന്ന ഈ പുതിയ ഗ്രന്ഥശാല കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.