ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം
വാകേരി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച വിവിധ നാടോടിവിജ്ഞാനശകലങ്ങള്‍
കുറിച്യ പദകോശം
വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ് കുറിച്യര്‍. ഇവര്‍ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂര്‍വ്വികര്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കന്‍മാരുടെ പടയാളികളായി വയനാട്ടില്‍ എത്തിച്ചേര്‍ന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ല്‍ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികള്‍ കാണുക വാകേരി സ്കൂളിലെ ഐടി ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമയി തയ്യാറാക്കിയ അരിക്കല്ല് എന്ന ഗോത്ര പദാവലിയിലെ ഒരു ഭാഗമാണിത്. ഏകോപനം: കെ. കെ. ബിജു ( എച്ച് എസ് എ മലയാളം)
അക്ക - ഏട്ടത്തി
അങ്ങ് - അവിടെ
അങ്ങ് ദീരത്ത് - വളരെ ദൂരത്ത്
അടക്കകിരി - അടയ്ക്കാപക്ഷി
അണ്ണക്കൊട്ടന്‍ - അണ്ണാന്‍
അത്തായം - അത്താഴം
അന്നം - മൈന
അയ് ന് - അത്
അരിക്കത്തി - അരിവാള്‍
അരിക്കല്ല് - ആലിപ്പഴം
അരിക്കുമ്മായം - ഉപ്പുകൂണ്
അറിമ്പാറ – അമ്മിക്കല്ല്
ആപ്പന്‍ - ഇളയച്ചന്‍
ആല – തൊഴുത്ത്
ഇങ്ങോട്ട് വാ - ഇവിടെ വരിക
ഇല്ലട്ടക്കരി- മച്ചില്‍ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
ഇവന്ത് - അവന്റെ
ഇവളത് - അവളുടെ
ഈങ്ങക്കായ് - ഇഞ്ചക്കായ്
ഈയ്യാംപാറ്റ – ഈയല്‍
ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി
ഉപ്പേരിക്കറി - തോരന്‍കറി
ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങള്‍ക്ക് ശേഷം
ഉമ്മാള്- ദിവസങ്ങള്‍ക്ക് മുമ്പ്
ഉമ്മിയുറുമ്പ് - നെയ്യുറുമ്പ്
ഉറായെ - എട്ടുകാലി
ഉറുമാങ്കായ് - പേരയ്ക്ക
ഊടെ -ഇവിട
ഊടെത്തന്നെ - അടുത്ത്
എന്താകുന്നു - എന്തു ചെയ്യുന്നു?
എരക്കോട് - നെല്ലുകുത്തുന്ന പുര
എറപ്പ – കന്നുകാലികളുടെ കഴുത്തില്‍ കെട്ടുന്ന ഒരു മര ഉപകരണം
എറ്ക്ക് - ഉറുമ്പ്
എല – ഇല
എലക്ക - ഉലക്ക
എലുമ്പ – കഴുകുക
ഏക്ക് - എനിക്ക്
ഏച്ച് ല് - വെട്ടിമരം
ഏണിക്ക് - എഴുന്നേല്‍ക്കുക
ഏരുകെട്ട് - നിലമുഴല്‍
ഏര് - കാള
ഒണങ്ങിയെല – ചപ്പുചവറുകള്‍ (വേസ്റ്റ്)
ഒയ് ക്കു്ക – വെള്ളം ഒഴിക്കുക
ഒറക്കം -ഉറക്കം
ഓടെ - എവിടെ
കങ്ങ്മ്പാള – കവുങ്ങിന്‍പാള
കടച്ചക്ക – പൈനാപ്പിള്‍
കടച്ചല്‍ – കടച്ചില്‍, വേദന
കടച്ചല് – വേദന
കണ്ടം - വയല്‍
കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക)
കണ്ണഞ്ചേരി - ബുള്‍ബുള്‍ പക്ഷി
കന്‍മെന്‍ - കല്ലേമുട്ടി (ഒരിനം മീന്‍)
കപ്പിലാണ്ടി - കശുമാങ്ങ
കയ്പ – പാവയ്ക്ക
കയ്പ്പക്ക - പാവക്ക
കരള് - നെഞ്ച്
കറപ്പ - കറുവ (എടന)
കറുമൂസ് - പപ്പായ
കല്യാണചെക്കന്‍ - വരന്‍
കല്യാണത്തി - വധു
കളളി - ഇല്ലിക്കൂമ്പ്
കള് വ് - കഴുക്കോല്‍
കാട്ടി - കാട്ടുപോത്ത്
കായല്‍ - മുള
കാരക്കുണ്ട് - ഉണ്ണിയപ്പം
കാറ്റ് - വായു
കാലിചോള - കവളംകാളി(ഒരുപക്ഷി)
കിരി - തൂക്കനാം കുരുവി, ആറ്റക്കിളി
കിര് - കുരു, വിത്ത്
കുടുക്ക – മണ്‍കലം
കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
കുട്ടി - തീരെ ചെറിയ കുട്ടി
കുട്ടിപ്പാര്‍പ്പ – കടുമുടുങ്ങ, കാക്കച്ചപ്പ്
കുമ്മായം - കൂണ്
കൂമന്‍ - മൂങ്ങ
കൂളി - പ്രേതം
കെച്ച – കൊക്ക് (കൊക്കു പക്ഷി)
കെനിയാണം - കല്യാണം
കെരയ് - കരച്ചില്‍
കെരള് - കഴുത്ത്
കേര – മീന്‍ കോരാന്‍ ഉപയോഗിക്കുന്ന ഉപകരണം
കൈയില് - തവി
കൈയ്യെലുമ്പ - കൈകഴുകുക
കൊടല് - കുടല്‍
കൊട്ട – കുട്ട
കൊമ്പന്‍ - മുയല്‍
കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാന്‍ ഉപയോഗിക്കുന്ന കുട്ട
കൊവ് - കഴുകന്‍
കോയി - കോഴി
ക്ലാസ് - ഗ്ലാസ്
ചക്കക്കിര് - ചക്കക്കുരു
ചടയ്ക്കുംബട്ടി - മരവാഴ
ചളി – ചെളി
ചിമ്മിണി - മണ്ണെണ്ണ
ചിരി - ചുണ്ട്
ചീക്ക് - ചീപ്പ്
ചീരപറിങ്കി - കാന്താരിമുളക്
ചീരാപ്പ് – ജലദോഷം
ചീല് - ചൂല്
ചെക്കന്‍ - ചെറുപ്പക്കാര്‍
ചെപ്പടം - ചെമ്പുകുടം
ചെറവ - ചെരവ
ചേട്ടന്‍ -അണ്ണന്‍
ചേര – ചോര
ചേറപ്പാമ്പ് - ചേരപ്പാമ്പ്
ചേല് – തോള്‍
ചൊടി വരത് - ദേഷ്യം വരുന്നു
ചൊമര് - ഭിത്തി
ഞറമ്പ് - ഞരമ്പ്
ഞെണ്ട് - ഞണ്ട്
ഞേഞ്ഞല് - കലപ്പ
ഞൗരി - ഞൗരിപ്പലക (വയല്‍ നിരപ്പാക്കാന്‍ ഉപയോഗിക്കുന്നു)
തക്കുക – അടിക്കുക
തടിയന്‍മീന് - വലിയമീന്‍
തമ്മന്തി - ചമ്മന്തി
തല ഈര– തലചീകുക
തലകെട്ടുക – മുടികെട്ടുക
തലനാറ് - തലമുടി
താക്കോല്‍ - താഴ്
താള് - ചേമ്പ്
തിന്ന് – തിന്നുക
തുമ്പ – നെല്ലു സൂക്ഷിക്കാന്‍ മുള കൊണ്ടു നിര്‍മ്മിക്കുന്ന വലിയ കൂട
തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലില്‍ ഇരിക്കുക
തൂമ്പ - കൈക്കോട്ട്
തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിര്‍മ്മിക്കുന്നത്)
തെരിക –കലംവെക്കാനായി മുളകൊണ്ട്നിര്‍മ്മിക്കുന്ന ഉപകരണം
തോടന്‍ - വട്ടോന്‍(ഒരിനം മത്സ്യം)
തോല് - തോല്‍, ത്വക്ക്
തോള - കക്ഷം
ദായിക്ക്ന്നത - ദാഹം
ദീരത്ത്- ദൂരത്ത്
ധായിലെ - രാവിലെ
ധാവ് - രാത്രി, അന്തി
നങ്ങള് – ഞങ്ങള്‍ക
നാരങ്ങ – ഓറഞ്ച്
നാവ് - നാക്ക്
നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാന്‍ ഉപയോഗിക്കുന്നു)
നെനയ്ക്കുക – തുണി അലക്കുക
നെരി - കടുവ
നൊകം - നുകം
നോക്ക് - നോക്കുക
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പച്ചബെള്ള – പച്ചവെള്ളം
പടഞ്ചക്ക - കൂഴച്ചക്ക
പടോലം - പടവലം
പരള് - ചെറിയ ഒരിനം മീന്‍
പറങ്കി - മുളക്
പാപ്പന്‍ - ഇളയച്ചന്‍
പായ്ക – ഓടുക
പാറ്റ - പൂമ്പാറ്റ
പാല്‍ചൊരം - പാദസരം
പിട്ട് - പുട്ട്
പിയ്ക്ക് - പുഴുക്ക്
പിറ്റ് - പുറ്റ്
പിറ്റ് കൂണ് -പെരുങ്കൂണ്
പിലാവ് - പ്ലാവ്
പില്ല് - വൈക്കോല്‍
പീച്ചത്തി - പിശ്ശാത്തി
പീടിയ - അങ്ങാടി, കട
പുള്ള് - പക്ഷി
പുവുത്തടക്ക – പഴുത്ത അടക്ക
പൂള – കപ്പ
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
പെടച്ചി - പിടക്കോഴി
പെരപൊതയ്ക്ക്യ – പുരമേയുക
പേയ – പുഴ
പേറ് - പയര്‍
പൈക്കുട്ടി - പശുക്കുട്ടി
പൈയ്യ് - പശു
പൊകല – പുകയില
പൊത്ത് - മാളം
പോക്കാളെ - കാട്ടുപൂച്ച
പോന്ന് - പോകുക
പൗത്ത്കൊല – വാഴപ്പഴം
പ്രാക് - പ്രാവ്
ബന്ന് - വന്നു
ബരിക്ക ചക്ക – വരിക്ക ചക്ക
ബാക്കത്തി - വെട്ടുകത്തി
ബെരള് - വിരല്‍
ബൈതിനി - വഴുതന
ബൊള്ളം - വെള്ളം
മച്ചിച്ചി - നാത്തൂന്‍
മച്ചുനന്‍ - അളിയന്‍, സഹോദരി ഭര്‍ത്താവ്
മച്ചുനന്‍ - ഭര്‍ത്താവിന്റെ അനിയന്‍
മട്ടില് - മടല്‍
മതില് - മുറ്റത്തിനു ചുറ്റും നിരമ്മിക്കുന്ന മണ്‍തിട്ട
മധുരകേങ്ങ് - മധുരകിഴങ്ങ്
മറത്തൈ - തൈ
മാമന്‍ - അമ്മാവന്‍
മാളെ - പെണ്‍ക്കുട്ടി
മിരിക്ക് - മുരിക്കുമരം
മിറ്റം - മുറ്റം
മിറ്റം - വീട്
മിറ്റം - വീട്
മിളി - വയല്‍ വരമ്പ്
മിഷി - മുഷി (ഒരിനം മത്സ്യം)
മീട് - മുഖം
മീന്‍കൊത്തി - പൊന്‍മാന്‍
മുട്ടില് - ഇത്തിള്‍കണ്ണി
മുട്ടില് - വാല്‍മാക്രി
മെത്തി - ഞെട്ട്
മെളഞ്ഞി- മുളഞ്ഞില്‍
മെളഞ്ഞിക്കോല്‍ - പശക്കോല്‍
മെവ്ക- മെഴുകുക
മേല് - ശരീരം
മോണി - വാഴച്ചുണ്ട്
മോനെ – ആണ്‍ക്കുട്ടി
വട്ടി - വയര്‍
വര്‍ത്താനം - വര്‍ത്തമാനം
വളം - ചാണകം
വാതലു - വാതില്‍
വായക്കണ്ട – വാഴക്കുലയുടെ ഞെട്ട് (കാളാമുണ്ടന്‍)
വില്ല്യച്ഛന്‍ - മുത്തച്ഛന്‍
വില്ല്യമ്മ – മുത്തശ്ശി
വെണ്ണി - ചാരം
വെള്ളറമ്പ് - പുളിയുറുമ്പ്
വൈനേരം - വൈകുന്നേരം
വൊള്ളക്കറി - സാംമ്പാര്‍
സ്വാസം വിടുന്നോ - ശ്വസിക്കുക
മുള്ളക്കുറുമരുടെ കഥകളി
കാട്ടുനായ്ക്കരുടെ പദാകോശം
കാട്ടുനായ്ക്കര്‍ വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കര്‍. ഇവര്‍ തേന്‍ കുറുമരെ ന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാര്‍ എന്ന അര്‍ഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവര്‍ക്കുണ്ടായത്. തേന്‍ ശേഖരിക്കല്‍ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേന്‍ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍ കാണാം. മലയാളപദങ്ങള്‍ കൂടുതലുണ്ടെന്നു മാത്രം. <poem> അക്ക - ഏടത്തി അക്കനഗണ്ട -ചേച്ചിയുടെ ഭര്‍ത്താവ് അഗ്ഗ – കയര്‍ അങ്കാഡി -പിടിക അടെ - അപ്പം അട്ക് -പുഴുക്ക് അണ്ണനാദ് - അണ്ണന്റെ അണ്ണെ -ഏട്ടന്‍ അമ – അവന്‍ അളദ് - കരച്ചില്‍ അളസക്കായ് - ചക്ക അളെ - തലമുടി അവ്വ- അമ്മ ആമെ - ആമ ആല - തൊഴുത്ത് ആലെ -തൊഴുത്ത് ആള് -ജനം ആള്‍കൂടത് - ആളുകൂടല്‍ ആവൂ - പാമ്പ് ഉഗുറു-നഖം ഉച്ചയദ് - മൂത്രം ഉടു - ഉടുമ്പ് ഉതക്ക - കരി ഉപ്പു - ഉപ്പ് ഉരുവിളിക്കക്കായ് - ഉറുവിളിക്ക ഉളുവ് -പുളുവ് എത്തത് - പെററു എത്തിബറദ് -കൊണ്ടുവരല്‍ എന്‍തി - പന്നി എരഡ് - രണ്ടു എരു ഗെട്ടദ് - ഉഴുക എറു - ഉറുമ്പ് എല തിനാദ് - മുറുക്കുക എലെ -വെറ്റില എല്ലിറത് - എവിടെ എല്ലെ - എവിടെ എശറു - പേര് ഏകെ -നാത്ത ഏനു - പേന്‍ ഏള് - ഏഴ് ഒത്തരെ-രാവിലെ ഒന്തു - ഒന്നു ഒപ്പര - ഒപ്പം ഒറള് - ഉരല്‍ ഓടാത് - ഓടുക ഓയ്തു് - അഞ്ച് ഓര്ള്‍- ഉലക്ക ഓലെ - കമ്മല്‍ കച്ചദ്- കടിക്കുക കടല്‍ - കട്ടില്‍ കട്ടെ - മുള കണ്ട – ഭര്‍ത്താവ് കണ്ണ് - മിഴി കദ്യ് തിന്നദ് - കട്ടു തിന്നുക കപ്പലാണ്ടി - കശുമാങ്ങ കപ്പെ - തവള കമ്മള്‍ - കമ്മല്‍ കയി - കയ്യ് കറട്ട - ചിരട്ട കറുതി - കരടി കല്‍ക്ക് - കല്ല് കാടു– കാടു് കാളെ - കാള കിമി - ചെവി കിമി – കടുക്കന്‍ കിര്നൊരികയ് - ഉള്ളിനാരങ്ങ കിവി - ചെകിട് കീപ്പക്ക് - തൊക്ക്, തൊലി കീരെ - വീട് കുങ്കയ് - മത്തങ്ങ കുടിയത് -കുടിക്കുക കുടുക - അരിവാള്‍ കുന്നി - തേനീച്ച കുപ്പായ - കുപ്പായം കുമപാളെ - കമുങ്ങിന്‍ പാള കുമ്പളക്കായ് - മത്തങ്ങ കുയ് വത് - തല്ലുക കുറ്റിഹിട്ട് - പുട്ട് കുളച്ചക്ക - പളച്ചക്ക കുളിപ്പത് - ഇരിക്കുക കുള്തിനലെഇറമടക്കെ - ചോറുകഴിക്കാനുള്ള മണ്‍പാത്രം കുസു -കുട്ടി കൂകാത് -കൂവുക കൂള് – ചോറ് കെത്തുട്ക്ക് - കിളയ്ക്കുക കെമ്മള്‍ - ജലദോഷം കെള്ളി - കള്ളി കേളത് - കേള്‍ക്കുക കേളി - പശക്കോല്‍ കൊച്ചെ – കൊക്ക് കൊടദ് - കൊടുക്കല്‍ കൊടുവന്‍ - വേഴാമ്പല്‍ കൊടെ - കുട കോളി - കോഴി ക് ത്ത് - കഴുത്ത് ക് രി - കരി ക് രിമന്ത് - കരിമരുത് (ഒരു മരം) ക് ല്ല് - കല്ല് ഗഞ്ചി- കഞ്ഞി ഗണ്ട് - ആണ്‍ ഗണ്ട്മക – ആണ്‍കുട്ടി ഗണ്ട്മാങ്ങ - ചെറുപ്പക്കാര്‍ ഗദ്ദെ - വയല്‍ ഗാളി വീശദ് - കാറ്റ് വീശുന്നു ഗാസ് - കിഴങ്ങ് ഗിണ്ടി -കിണ്ടി ഗുളി -കുളി ഗൂന്തലി - തൂമ്പ ഗൂമെ - മൂങ്ങ ഗെഞ്ചി - കഞ്ഞി ഗെദ്ദെ കിയ്യാദ് - കൊയ്യുക ഗെസല് - ചിതല്‍ ഗൊദമ്മ - വാല്‍മാക്രി ചടെ - കോര്‍ത്ത (മീന്‍ പിടിക്കാനുള്ള കൂട) ചാടത് -തുള്ളുക ചികപ്പന്‍ - ഇളയച്ഛന്‍ ചിണ്ണക്കൊട - ചെറിയകുടം ചിന്ന മിന്‍ - ഒരിനംചെറിയ മീന്‍ ചീക്കെ - വിറക് ചീക്കെ ഹ്ട്പ് ല് ആക്കത് –വിറക് അടുപ്പില്‍വെക്കുക ചൂര്യെ- പിശ്ശാത്തി ചെറ്പ്പ് - ചെരുപ്പ് ചേബു - ചേമ്പിന്‍ താള് ചേല - തുണി ചേല്ല - ചേല ജഗളാടാത് - ചിത്തപറയുക ജന - ആളുകള്‍ ജീര്‍മക്കെ -ചീരമുളക് (കാന്താരി) ജേനു് - തേന്‍ തകപാല് - മുളഞ്ഞില്‍ തട്ട് - മച്ച് തിനദ് - തിന്നുക തുപ്പദ് - തൂപ്പല്, ഉമിനീരു് തുമ്മദ് - തുമ്മുക തുര്‍സാദ് – ചൊറിയുക തൂശി- സൂചി തെങ്കെ-പെണ്ണുങ്ങള്‍ തെങ്ങിനക്കായ് - തേങ്ങ തെറ്ത്തത് - മുറിഞ്ഞു തൊപ്പ് - തണല് തൊളെയാത് - കഴുകുക തോത്തയ് - തോത്തക്ക തോള്‍പ്പ്ഗ് -തോര്‍ത്ത് ദണ്ടെ - അടുത്ത് ദന – പശു ദന മര്‍ക്ക - പശുക്കുട്ടി ദാരി - റോഡ്, വഴി ദാവുഹത്തദ് -ദാഹം, ദാഹിക്കുക ദീരെ - ധൈര്യം ദൊഠ മീന് - വലിയമീന്‍ ദൊഠക്കത്തി - വെട്ടുകത്തി ദൊഠ്പ്പ – മൂത്തപ്പന്‍ ദോശെ - ദോശ ധന - കന്നുകാലി നഗിവദ് - ചിരി നങ്ക മനെ- എന്റെ വീടു് നടിപത് - നടക്കുക നന്ന്ക് - എനിക്ക് നായ് - പട്ടി നാറ് നടത് - ഞാറുനടുക നിങ്ക - നിങ്ങള്‍ നിറ – നിറം നില്ലി - ഇവിടെ നീന്നാക് – നിനക്ക് നീര് - വെള്ളം നീര് മിയത് -കുളി നീര്‍മിയാത് - കുളിക്കുക നെടയാത് - നടക്കുക നെട് - തോള്‍ നെരി - കടുവ നോടത്-നോക്കുക നോവ് - വേദന പര്‍ലെ -പരള് (ഒരിനം മീന്‍) പുളി - നാരങ്ങ പൂജെ - പൂജ പൂമ്പാറ്റെ - പൂമ്പാറ്റ പൂളെ - പൂള, മരച്ചീനി പേദെ -കുറുവ പേയി - പ്രേതം പൊത്ത് - മാളം പോകത് - പോകുക പോക്കെ - തവള പോത്തു - പോത്ത് ഫൂ - പൂവ് ബങ്കായ – ഉള്ളി ബട്ട – മല ബണക്ക് - വിളക്ക് ബതെണെക്കായ – വഴുതിനിങ്ങ ബത്ത – നെല്ല് ബത്ത ഹുല്ല്ല്ല് -വൈക്കോല്‍ ബത്തക്കുത്താത് – നെല്ല് കുത്തുക ബപ്പക്കായ് - പപ്പായ ബപ്പട – പപ്പടം ബര്‍ല് - ചൂല്‍ ബറാത് – വരുക ബറ്റടെ - ചപ്പുചവര്‍ (വേസ്റ്റ്) ബറ്ള് - കുറുന്തോട്ടി ചൂല് ബള - ചാണകം ബളി - വെളിച്ചം ബളെ - വള ബാക്കാദ് – ഒഴിക്കുക ബാല് - വാല് ബാളക്കായ് - വാഴക്ക ബാള്‍ മോന്തെ- വാഴചുണ്ട് ബിക്കിബെട്ടി - തീപ്പെട്ടി ബിജ്ജ് - പരുന്ത് ബിര്ന്ത് - വിരുന്ന് ബില്ലു - വില്ല് ബൂതി - ചാരം ബൂതിക്കായ് -കുമ്പളങ്ങ ബെണ്ടി - വണ്ടി ബെന്ന് - ശരീരം ബെല്ല – ശര്‍ക്കര മക്ക - മക്കള്‍ മഞ്ഞ ഹ്ക്കി - ഒരുതരം മഞ്ഞനിറത്തിലുള്ള പക്ഷി മടക്കെ - കലം മണസ്, മണസക്കായ് - മുളക് മണ്ണെണ്ണെ - മണ്ണെണ്ണ മത്താടത്-മിണ്ടുക മദറ - മധുരം മധുരഗള്‍സ് - മധുരക്കിഴങ്ങ് മന – വീട് മനെ - വീട് മന്താരി -പായ് മന്തേന– ഉച്ച മന്ത് - മരുന്ന് മറ - മരം മളെ - മഴ മാനി ബര്‍ല് - മാനിച്ചൂല് മാമ - അമ്മാവന്‍ മാമി - അമ്മായി മാമ്പളക്കായ് - പേരക്ക മാലെ-മാല മാവുക്കായ് - മാങ്ങ മാവുമറ - മാവ് മീന് - മീന്‍ മീന്‍ഹിടിപ്പത് - മീന്‍പിടുത്തം മുകുബട്ടു - മൂക്കുത്തി മുണ്ട് ഉടാത് – മുണ്ടുടുക്കുക മുദന്മാര്‍ – വയസന്‍ മുന്താക്ക് - ഇറച്ച മുള്ളു - മുള്ള് മൂട്ടെ - മൂട്ട മൂറു - മൂന്ന് മൃഗത്ത്ര്‍മക്ക് - മൃഗങ്ങളുടെ കുട്ടി മെദെഗണ്ട് - വരന്‍ മെരി - മൃഗങ്ങളുടെ കുട്ടി മൊക്ക - മുഖം മൊട്ടെ - മുട്ട മൊദുക്കത്തി - വയസ്സത്തി മൊറ – മുറം മോതറെ - മോതിരം മ്ദെണ് - വധു രസ – സ്വാദ് റാഗി - മുത്താറി വട്ടവന്‍ - വട്ടോന്‍, (ഒരിനം മീന്‍) വറത് - വരുക വായ്സദ് - വായിക്കുക വെസര്‍പ്പ് - വിയര്‍പ്പ് വ്ള്ളി - വള്ളി ശികപ്പ - അച്ഛന്റെ അനുജന്‍ ശിക്കവെ - അമ്മായി ശീത്ത -കുളിര് ശൂളെമക - തേവിടിശ്ശി സണ്ണതു - ചെറുത് സണ്ണമക്ക - ചെറിയ മക്കള്‍ സണ്ണവന്‍ - ചെറിയവന്‍ സന്തെ - രാത്രി സന്തെ - വൈകുന്നേരം സന്ധെ – രാത്രി സപ്പെ കാപ്പി - മധുരമില്ലാത്ത കാപ്പി സറയ - കള്ള് സാക്ക് - ചാക്ക് സാര്‍സാദ് - മെഴുകുക സിടില്‍ - ഇടിമിന്നല്‍ സൂക്കേട് -അസുഖം സെട്ടുക - തവി സെര്‍ക്ക-പുളിയുറുമ്പ് സേളി - ചെളി സേള് - തേള് സൊമര്‍ - ചുമര്, ഭിത്തി സൊളളെ - കൊതുക് സൊവുദെ ഒടയദ് - വിറക് വെട്ടുക സ്വല്പ – ശകലം, അല്പം ഹകല് - പകല് ഹണ - പണം ഹാങ്ക്ക്കായ് – കയ്പ്പക്ക ഹാങ്ക്ലക്കായ് - പാവയ്ക്ക. ഹാറ – മരപ്പട്ടി ഹാറത് - ചാടുക ഹാളെ - ഇല ഹ്ക്കി - അരി ഹ്ക്കി - പക്കി, പക്ഷി ഹ്ച്ചി - മുത്തശ്ശി ഹ്ട്ടി - മുറ്റം ഹ്ണ്‍മക - പെണ്‍ കുട്ടി ഹ്ളെമക്ക -പേരമക്കള്‍ ഹ്ള്‍സ്മറ - പ്ലാവ് ഹ്ശി - വിശപ്പ്