പ്രമാണം:43205-TVM-AMP2025.pdf

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 17 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) (ഗവ.മോഡൽ എച്ച്.എസ്.എൽ.പി.എസ് & നേഴ്സറി തൈക്കാട് അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 സുദീർഘമായ ചരിത്രമുണ്ട് നമ്മുടെ സ്കൂളിന്. ഒരു നൂറ്റാണ്ടിലേറയായി ഈ നഗരത്തിലെ കുരുന്നുകൾക്ക് അറിവു പകർന്നു നൽകിയ സമൂഹത്തിൻറ വികാസ പരിണാമ ഗതിക്കൊപ്പം സഞ്ചരിച്ച വിദ്യാലയമെന്ന നിലയിൽ അഭിമാനകരമായ പൈതൃകം പിൻപറ്റുന്ന വിദ്യാലയമാണ് തൈക്കാട് മോഡൽ എച്ച്.എസ്.എൽ.പി സ്കൂൾ & നഴ്സറി. 1910 ൽ ശ്രീമൂലം തിരുന്നാളിൻറ കാലത്ത് സ്ഥാപിച്ച ഈ സ്കൂളിൻറ ആദ്യ പ്രഥമാധ്യാപകൻ ഡബ്ലൂ. സി. ക്ലർക്കായിരുന്നു. മലയാളം തമിഴ്, ഇംഗ്ലീഷ് മാധ്യമങ്ങൾ അന്നു മുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

43205-TVM-AMP2025.pdf(0 × 0 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 704 കെ.ബി., മൈം തരം: application/pdf)

ചുരുക്കം

ഗവ.മോഡൽ എച്ച്.എസ്.എൽ.പി.എസ് & നേഴ്സറി തൈക്കാട് അക്കാദമിക മാസ്റ്റർപ്ലാൻ 2025-26

സുദീർഘമായ ചരിത്രമുണ്ട് നമ്മുടെ സ്കൂളിന്. ഒരു നൂറ്റാണ്ടിലേറയായി ഈ നഗരത്തിലെ കുരുന്നുകൾക്ക് അറിവു പകർന്നു നൽകിയ സമൂഹത്തിൻറ വികാസ പരിണാമ ഗതിക്കൊപ്പം സഞ്ചരിച്ച വിദ്യാലയമെന്ന നിലയിൽ അഭിമാനകരമായ പൈതൃകം പിൻപറ്റുന്ന വിദ്യാലയമാണ് തൈക്കാട് മോഡൽ എച്ച്.എസ്.എൽ.പി സ്കൂൾ & നഴ്സറി. 1910 ൽ ശ്രീമൂലം തിരുന്നാളിൻറ കാലത്ത് സ്ഥാപിച്ച ഈ സ്കൂളിൻറ ആദ്യ പ്രഥമാധ്യാപകൻ ഡബ്ലൂ. സി. ക്ലർക്കായിരുന്നു. മലയാളം തമിഴ്, ഇംഗ്ലീഷ് മാധ്യമങ്ങൾ അന്നു മുതൽ ഉണ്ടായിരുന്നു. 1975 വരെ നഴ്സറി മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ 1975 മുതൽ നഴ്സറി മുതൽ നാലാം ക്ലാസ് വരെ പ്രത്യേക വിഭാഗമായി മാറി. 1975 ൽ എൽ.പി. സ്കൂളിൽ മാത്രം രണ്ടായിരത്തിലധികം വിദ്യാർത്ഥികളും എഴുപതിലേറ അധ്യാപകരും ഉണ്ടായിരുന്നു. ജനസംഖ്യാ നിരക്കിലെ മാറ്റങ്ങളും അൺ എയ്ഡഡ് സ്കൂളുകളുടെ വർദ്ധനവുമൊക്കെ കുട്ടികളുടെ എണ്ണം കുറയാൻ ഇടയാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയകരമായി നടപ്പിലാക്കിയതിലൂടെ മമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായികൊണ്ടിരിക്കുന്നു. നമ്മുടെ വിദ്യാലയം സാമൂഹിക മാറ്റത്തിൻറ പുതുപാതയൊരുക്കുന്ന സർഗാത്മക ഇടപെടലുകളുടെ ഇടങ്ങളായി മാറിയിരിക്കുന്നു. അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ വിദ്യാലയത്തിൻറ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നു. പുസ്തകങ്ങൾക്കപ്പുറം പ്രകൃതി എന്ന വിശാല വിഹായസിൽ അറിവു നേടുന്ന വിദ്യാർത്ഥികൾക്ക് സുഗമമായ പഠനാന്തരീക്ഷമൊരുക്കാൻ നമ്മുടെ വിദ്യാലയം പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നു. സർക്കാരും നഗരസഭയും പി.ടി.എയും അധ്യാപകരും ചേർന്ന കൂട്ടായ ഇടപെടലുകൾ തൈക്കാട് മോഡൽ എച്ച്.എസ്.എൽ.പി.സ്കൂളിന് നല്ല കരുത്ത് പകർന്ന് നൽകുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനും അക്കാദമിക നിലവാരത്തിലും മികവാർന്ന വർഷമായിരുന്നു. 2023 മാതൃകം സ്റ്റുഡിയോ, ഓർഗാനിക് തീയേറ്റർ, ആക്ടിവിറ്റി റൂം, സ്കൂൾ ബാങ്ക്, സ്കൂൾ ഇലക്ഷൻ, ജൈവ പച്ചക്കറിത്തോട്ടം, ലൈബ്രറി, ലാംഗ്വേജ് ലാബ് തുടങ്ങിയ വേറിട്ട പ്രവർത്തനം കാഴ്ചവെയ്ക്കാൻ നമുക്ക്കഴിഞ്ഞു. ഈ മുന്നേറ്റങ്ങളുടെ തുടർച്ചയാണ് 2025ലെ ഞങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:24, 17 ജൂലൈ 20250 × 0 (704 കെ.ബി.)43205 (സംവാദം | സംഭാവനകൾ)ഗവ.മോഡൽ എച്ച്.എസ്.എൽ.പി.എസ് & നേഴ്സറി തൈക്കാട് അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 സുദീർഘമായ ചരിത്രമുണ്ട് നമ്മുടെ സ്കൂളിന്. ഒരു നൂറ്റാണ്ടിലേറയായി ഈ നഗരത്തിലെ കുരുന്നുകൾക്ക് അറിവു പകർന്നു നൽകിയ സമൂഹത്തിൻറ വികാസ പരിണാമ ഗതിക്കൊപ്പം സഞ്ചരിച്ച വിദ്യാലയമെന്ന നിലയിൽ അഭിമാനകരമായ പൈതൃകം പിൻപറ്റുന്ന വിദ്യാലയമാണ് തൈക്കാട് മോഡൽ എച്ച്.എസ്.എൽ.പി സ്കൂൾ & നഴ്സറി. 1910 ൽ ശ്രീമൂലം തിരുന്നാളിൻറ കാലത്ത് സ്ഥാപിച്ച ഈ സ്കൂളിൻറ ആദ്യ പ്രഥമാധ്യാപകൻ ഡബ്ലൂ. സി. ക്ലർക്കായിരുന്നു. മലയാളം തമിഴ്, ഇംഗ്ലീഷ് മാധ്യമങ്ങൾ അന്നു മുത...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:43205-TVM-AMP2025.pdf&oldid=2769619" എന്ന താളിൽനിന്ന് ശേഖരിച്ചത്