ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വിജയ് നീലകണ്ഠൻ( 16/7/2025) നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവിശ്യകതയെ കുറിച്ചും പരിസ്ഥിതി ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എത്രത്തോളം വിലപ്പെട്ടതാണ് എന്നതിനെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ക്ലാസിലൂടെ സാധിച്ചു. കൂടാതെ അദ്ദേഹത്തിൻ്റെ ഗവേഷണ മേഖലയായ പാമ്പ് സംരക്ഷണത്തെക്കുറിച്ചും ഓരോ പാമ്പിൻ്റെയും പ്രത്യേകതകളെ കുറിച്ചുമുള്ള അദ്ദേഹത്തിൻ്റെ ക്ലാസ് കുട്ടികളിൽ ഏറെ പ്രിയപ്പെട്ടതാക്കി. ചോദ്യങ്ങൾ ചോദിച്ചും പറഞ്ഞും കുട്ടികളുടെ അറിവുകൾ വിപുലമാക്കുവാൻ ഈ പരിപാടി സഹായിച്ചു. കൂടാതെ കുട്ടികളുമായി നടത്തിയ സംവാദ പരിപാടി ഏറെ മനോഹരമായിരുന്നു. കുസൃതി നിറഞ്ഞ കുട്ടികളുടെ ചോദ്യങ്ങൾക്ക് രസകരവും വിജ്ഞാനപ്രദാനവുമായി അദ്ദേഹം മറുപടി നൽകി.

ഹെഡ്മാസ്റ്റർ അനിൽകുമാർ മാസ്റ്റർ, പ്രിൻസിപ്പാൾ,സ്റ്റാഫ് സെക്രട്ടറി , SRG കൺവീനർ, DHm, പി.ടി.എ പ്രസിഡൻ ,മദർ പി.ടി.എ , വിവിധ ക്ലബുകളുടെ നേതൃത്വം വഹിക്കുന്ന അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കു ചേർന്നു.
തുടർന്ന് ഓരോ ക്ലബുകളുടെയും വ്യത്യസ്തമാർന്ന കുട്ടികളുടെ പരിപാടികളും, ഓരോ ക്ലബും നടത്തിയ പരിപാടികളിൽ സമ്മാനർഹമായ വിദ്യാർത്ഥിക്കുള്ള സമ്മാന വിതരണം ഇതോടപ്പം നടത്തപ്പെട്ടു.
വിവിധ ക്ലബുകളുടെ ഉദ്ഘാടനം ശ്രീ വിജയ് നീലകണ്ഠൻ നിർവഹിക്കുന്നു
കുട്ടികളുമായി സംവദിക്കുന്നു.