ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
നിറങ്ങൾ വാരിയെറിഞ്ഞ് പുതുഭാവം കൈവരിച്ച വലവൂർ ഗവ.യുപി സ്കൂൾ അങ്കണത്തിലേയ്ക്കാണ് പുതിയ കൂട്ടുകാരെത്തിയത്. പ്രവേശനോത്സവം മുൻ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളും ദേശീയ ചിഹ്നങ്ങളും ഗാന്ധിജിയും ചാച്ചാജിയും ശാസ്ത്ര - ഗണിത ശാസ്ത്ര വസ്തുതകളും നിരന്ന ചുവർ ചിത്രശാലയോട് ചേർന്ന് നിന്നുകൊണ്ട് ചിത്രങ്ങൾ പകർത്തി. സ്കൂളിലെ ആദ്യദിനം എന്ന് രേഖപ്പെടുത്തിയ ഫോട്ടോ ഫ്രെയിമിനുള്ളിൽ നിന്ന് ഫോട്ടോ എടുക്കാനും കുട്ടികൾ തിരക്കുകൂട്ടി.
പരിസ്ഥിതി ദിനം 2025
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. വലവൂരിനെ വലം വയ്ക്കാം എന്ന പേരിൽ തുടർച്ചയായ നാലാം വർഷവും ഗ്രാമത്തിന്റെ പല ദിക്കുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ഔപചാരിക ഉദ്ഘാടനം കേണൽ കെ എൻ വി ആചാരി കണിക്കൊന്ന തൈ നട്ടു കൊണ്ട് നിർവഹിച്ചു.ഡാരോൺ ആന്റണി ചൊല്ലിക്കൊടുത്ത പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് വലവൂർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ട് സംരക്ഷണ കവചങ്ങൾ സ്ഥാപിച്ചു.
വായനാദിനം 2025
യോഗാദിനാചാരണം 2025
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ അമൃതയുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. അനുദിന ജീവിതത്തിൽ യോഗക്കുള്ള പ്രസക്തിയെക്കുറിച്ചും അത് ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ലഘു വിവരണങ്ങൾക്കും ശേഷമാണ് യോഗാസനങ്ങളിലേക്ക് കടന്നത്.
ലഹരിവിരുദ്ധ ദിനം 2025
CREATIVE CORNER INAGURATION 2025
വലവൂർ ഗവ. യുപി സ്കൂൾ ക്ലാസ്സുകളിൽ ഇനിമുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. തന്റെ സ്കൂൾ കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ ഒന്നും ഇല്ലായിരുന്നുവെന്നും ആകെ ആശ്വാസം ഉണ്ടായിരുന്നത് വോളിബോൾ കളിക്കളമായിരുന്നുവെന്നും മാണി.സി. കാപ്പൻ പറഞ്ഞു.ഫാഷൻ ടെക്നോളജി, ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ, കാർപ്പന്ററി, പ്ലംബിംഗ്, വയറിംഗ്, എംബ്രോഡയറി, കേക്ക് നിർമ്മാണം, വുഡ് ഡിസൈനിംഗ്, കോമൺ ടൂൾസ്, കളിനറി സ്കിൽസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലാണ് പരിശീലനം നൽകുന്നത്
പേവിഷബാധ ബോധവൽക്കരണം 2025
ചങ്ങാതിക്കൊരു മരം 2025
ജൈവകൃഷി 2025
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ