ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് ജോസഫ്സ് എച്ച് എസ് കോടഞ്ചേരി

പ്രവേശനോൽസവം

കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. രണ്ട് മാസത്തെ വേനലവധിക്കുശേഷം പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേയക്ക് പ്രവേശിച്ചു. പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്പാറ്റകളെപ്പോലെ എത്തിച്ചേർന്ന കുരുന്നുകളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി, സ്കൗട്ട്സ് &ഗൈഡ്സ്, ജെ. ആർ. സി., ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങളിലെ കുട്ടികൾ അണിനിരന്ന്  സ്വീകരിച്ചു.ഹെഡ് മാസ്റ്റർ ബിനു ജോസ് സ്വാഗതമാശംസിച്ച ചടങ്ങിൽ പി. ടി. എ പ്രസിഡന്റ്‌ റോക്കച്ചൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു, കുട്ടികളുടെ സമഗ്ര വികസനത്തിനും സർഗ്ഗത്മകതയ്ക്കും ഊന്നൽ കൊടുക്കുന്ന അധ്യയന വർഷം മാനേജർ ആശംസിച്ചു. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, വിദ്യാർത്ഥി പ്രതിനിധികൾ എൽസ എബി, ജൂവാൻ ഫിലോ ലിഥിൻ എന്നിവർ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു.പ്രവേശനോത്സവ ഗാനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ പരിപാടിക്ക് മോടി കൂട്ടി.നവാഗതർക്ക് സമ്മാനവും മധുര പലഹാരവും വിതരണം ചെയ്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന സ്കൂൾ പ്രവേശനോത്സവം കുഞ്ഞുങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറി. അദ്ധ്യാപക പ്രതിനിധി ബെർണാഡ് ജോസ് പരിപാടിക്ക്  നന്ദി അറിയിച്ചു.


പരിസ്ഥിതി ദിനം

▪️ഗ്രീൻ ക്ലീൻ ക്യാമ്പസ്  പദ്ധതി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി▪️ സെൻ്റ് ജോസഫ്സ് ഹയർ  സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിനെ ഹരിതവത്ക്കരിക്കുന്നതിനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി

ഗ്രീൻ ക്ലീൻ ക്യാമ്പസ് '* പദ്ധതിക്ക് തുടക്കമായി. സ്കൂളിനെ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളെ ' ഗ്രീൻ ബ്രിഗേഡിയർസ്'* എന്ന നാമകരണം ചെയ്ത് പ്രത്യേക സംഘമാക്കി മാറ്റി. ' വലിച്ചെറിയുക എന്ന ശീലം വലിച്ചെറിയുക'* എന്ന സന്ദേശം നൽകിക്കൊണ്ട് ഹെഡ്മാസ്റ്റർ ബിനു ജോസ് പരിസ്ഥി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ അംബാസിഡർ സബിത ജോസഫ് പരിസ്ഥിതി ദിന  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപക പ്രതിനിധി സിസ്റ്റർ ലെറ്റിൻ ജോസ്, വിദ്യാർത്ഥി പ്രതിനിധി അലോണ വിജോയ് എന്നിവർ ഗ്രീൻ ക്യാ ബെയ്ൻ്റെ ഭാഗമായി സന്ദേശം നൽകി.

വർക്ക് ഇൻ്റർഗ്രേറ്റഡ് എജ്യൂക്കേഷൻ ക്ലബ്ബ്, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി എന്നിവയിലെ കുട്ടികളുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടന്നു. പ്ലാസ്റ്റിക്ക് രഹിത പരിസ്ഥിതിയെ  വാർത്തെടുക്കുന്നതിന് ശില്പശാല സഹായകമായി. കൂടാതെ സ്കൂളിനെ സൗന്ദര്യവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരായ ബർണാഡ് ജോസ്, അനില അഗസ്റ്റിൻ, റംല സി, മിനി മാത്യു, നിഷ ചാക്കോ എന്നിവർ നേതൃത്വം നല്കി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.


ഉന്നത വിജയികളെ അനുമോദിച്ചു

കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്  ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ  മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ മുപ്പത്തി ആറ് വിദ്യാർത്ഥികളെ മെമൻ്റോ നല്കി അനുമോദിച്ചു.  

ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷനായ പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി ടി എ പ്രസിഡണ്ട് റോക്കച്ചൻ പുതിയടത്ത്, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ നൗറിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.പൂർവ വിദ്യാർത്ഥി സോനാ തെരേസ സാജു മറുപടി പ്രസംഗം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റൻറ് സിന്ധു ജോസഫ് പരിപാടിക്ക് നന്ദി അറിയിച്ചു.

വായനദിനം

പുസ്തകമരം ഒരുക്കി സെൻറ് ജോസഫ്സിലെ കൂട്ടുകാർ

വായനദിനത്തോടനുബന്ധിച്ച് കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ കുട്ടികൾ ഒരുക്കിയ പുസ്തക മരം ശ്രദ്ധേയമായി.വിദ്യാർത്ഥികൾ വായിച്ച പുസ്തകത്തിൻറെ മുഖചിത്രം തങ്ങളുടെതായ രീതിയിൽ ഭംഗിയായി വരച്ച് മരത്തിൻറെ ഇലകളും പൂക്കളുമായി പ്രദർശിപ്പിച്ചാണ് പുസ്തകമരം തയ്യാറാക്കിയത്. സ്കൂൾ പ്രധാനാധ്യാപകൻ ബിനു ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പുസ്തകങ്ങളെയും ഗ്രന്ഥകർത്താക്കളെയും പരിചയപ്പെടുന്നതിന് പുസ്തകമരം എന്ന ഈ വ്യത്യസ്ത പരിപാടി സഹായകമായി.അധ്യാപകരായ സിന്ധു ജോസഫ്, ബർണാഡ് ജോസ് ,അനില അഗസ്റ്റിൻ ,സോണിയ വി.തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി ജെസ്ന ജോഷി പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

ലഹരി വിരുദ്ധ ദിനം