എ.എൽ.പി.എസ്. പുതുപൊന്നാനി
{{Infobox AEOSchool
| സ്ഥലപ്പേര്= പൊന്നാനി
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19530
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= പൊന്നാനി സൗത്ത്പി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 679586
| സ്കൂള്‍ ഫോണ്‍= +919745411575
| സ്കൂള്‍ ഇമെയില്‍= alpsputhuponnani@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പൊന്നാനി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 528
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. അന്നാമ്മു. ടി. വി.
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. അബ്ദുൾ ഗഫൂർ
| സ്കൂള്‍ ചിത്രം= school-photo.png |
ചരിത്രം
1968 ജൂൺ 22ന് പൗര പ്രമുഖനായ ശ്രീ. കെ. എം. കുഞ്ഞിമുഹമ്മദ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പഴയ പൊന്നാനി പഞ്ചായത്തിലെ തീരദേശ മേഖലയിൽ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് നൂറോളം കുട്ടികളും, നാല് ഡിവിഷനും ആറ് അധ്യാപകരുമായി ആണ് ഈ വിദ്യാലയം രൂപീകൃതമായത്. കേവലം നിർധനരായ മത്സ്യത്തൊഴിലാളികളും ഗോത്രങ്ങളായി താമസിച്ചിരുന്ന നായാടിമാരും മാത്രമായിരുന്നു അന്ന് തീരദേശത്ത് താമസിച്ചിരുന്നത്.അക്കാലത്തു പഠനത്തിനായി കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. എട്ടു വയസ്സ് കഴിഞ്ഞാൽ പോലും മുതിർന്നവളായി മുദ്രകുത്തി പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുവാൻ വിമുഖത കാട്ടുന്നവരായിരുന്നു മുസ്ലിം സമുദായത്തിലെ രക്ഷിതാക്കൾ. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ഉദ്ദേശ്യം മുന്നിൽ കണ്ടുകൊണ്ടാണ് ബഹുമാന്യനായ ശ്രീ, കുഞ്ഞിമുഹമ്മദ് ഹാജി സ്വന്തം സ്ഥലത്ത് മുതൽ മുടക്കി ഇന്നത്തെ എം.ഇ. എസ്, കോളേജ് ഗ്രൗണ്ടിന്റെ തെക്കു ഭാഗത്തായി ഒരു ഒരു നാല് കാൽ ഓലപ്പുരയിൽ ഈ വിദ്യാലയം ആരംഭം കുറിച്ചത്. വിദ്യ അഭ്യസിക്കുവാൻ അറച്ചുനിന്നിരുന്ന ഒരു സമൂഹത്തെ വിദ്യാലയത്തിൽ എത്തിക്കുക എന്ന ഭഗീരഥ പ്രയത്നമായിരുന്നു അധ്യാപകരുടേത്. ഇതേ കാലയളവിലായിരുന്നു തൊട്ടടുത്തായി എം. ഇ. എസ്, പൊന്നാനി കോളേജിന്റെ ആരംഭം.
വർഷങ്ങൾക്കു ശേഷം ഒരു മഴക്കാലത്തെ രാത്രിയിലെ കനത്ത മഴയിൽ വിദ്യാലയം നിലം പൊത്തുകയായിരുന്നു, മാനേജർ മുൻകയ്യെടുത്ത് ആഴ്ചകൾക്കുള്ളിൽ ഇന്നത്തെ സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയാരിന്നു. അപ്രകാരം സ്കൂൾ മാറ്റിയതോടെ സ്കൂളിന്റെ കിഴക്കു ഭാഗത്ത് കനോലി കനാലിന്റെ കരയിലുള്ള പ്രദേശത്തെ മുഴുവൻ കുട്ടികളേയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കാനായി. അന്നത്തെ മദ്രസ്സാദ്ധ്യാപകർ, അമ്പല കമ്മിറ്റിക്കാർ, പള്ളിക്കമ്മിറ്റിക്കാർ, സാക്ഷരതാ പ്രവർത്തകർ, വിശിഷ്യാ പൊതുപ്രവർത്തകനായിരുന്ന ശ്രീ. എ. വി, കുഞ്ഞിമുഹമ്മദ് എന്നിവരും ഈ സദുദ്യമത്തിന് നേതൃത്വം നൽകി. പിന്നീട് അഞ്ചു കെട്ടിടങ്ങളിലായി 28 അധ്യാപകരും, 24 ഡിവിഷിയനുകളും, ആയിരത്തോളം കുട്ടികളും എല്ലാം ചേർന്ന് മലപ്പുറം ജില്ലയിലെ ഒരു ബൃഹത്തായ വിദ്യാഭ്യാസ ശൃംഖലയായി ഈ വിദ്യാലയം വളർന്നു പന്തലിച്ചു.
ഇപ്പോഴത്തെ മാനേജർ ശ്രീ. സാദിഖ്അലിയുടേയും, ഊർജസ്വലമായ പി. ടി. എ. കമ്മിറ്റിയുടെയും, പ്രധാനാധ്യാപിക ശ്രീമതി. അന്നാമ്മു ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രവർത്തനനിരതരായ അധ്യാപകരുടെയും കൂട്ടായ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര, പാഠ്യനുബന്ധ പ്രവർത്തനങ്ങളുമായി ഈ വിദ്യാലയം ഇന്നും തലയുയർത്തി നിൽക്കുന്നു. നിലവിൽ 25 അധ്യാപകരും, 20 ഡിവിഷിയനുകളും, അറന്നൂറോളം കുട്ടികളുമായി ഈ വിദ്യാലയം ഇന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു നിറ സാന്നിദ്ധ്യമാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 10.758792, 75.928319 | width=800px | zoom=16 }}