ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025-26
ജി.എൽ.പി.എസ് പരപ്പനങ്ങാടി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം മുൻ പ്രധാനധ്യാപിക ശ്രീമതി ബിന്ദു പി നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ ഫാരിസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ശ്രീ ലാൽ കുമാർ, പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീ ശെരീഫ് ,SRG കൺവീനർ ശ്രീമതി ഷിജി SG എന്നിവർ സംസാരിച്ചു. ശ്രീമതി ബിന്ദു N നന്ദി രേഖപ്പെടുത്തി.
നവാഗതരെ പൂക്കൾ നൽകി സ്വീകരിക്കുകയും അവർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ എൽ.എസ്.എസ് വിജയികളെ മൊമെൻ്റോ നൽകി അനുമോദിച്ചു.