ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കാട്ടുകുളം ഹയർസെക്കൻഡറി സ്കൂളിൽ സുവർണ്ണ പദ്ധതി ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു കൂട ചെണ്ടുമല്ലി പൂവ്  എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്. ഹരിത ക്ലബ്ബ്,വർക്ക് എക്സ്പീരിയൻസ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയോടും പരിസ്ഥിതിയോടും കൂടുതൽ താല്പര്യം ഉണ്ടാക്കുക,കൃഷിയാണ് ലഹരി എന്ന ആശയം മുന്നോട്ടുവയ്ക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്.

ഹരിത ക്ലബ്ബ് കൺവീനർ ശ്രീമതി എസ്. പാർവതി, വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി ശരണ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ ശ്രീ ശങ്കരനാരായണൻ,പ്രിൻസിപ്പൽ ശ്രീ രാജേഷ് പിടിഎ പ്രസിഡന്റ്‌ ശ്രീ ജയശങ്കർ സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി അംബിക കെ നായർ എന്നിവർ സംസാരിച്ചു.

ഹരിതം പരിസ്ഥിതി ക്ലബ്

ഹരിതം പൂക്കോട്ടു കാവ്

കല്ലുവഴി സ്കൂളിന് മുമ്പിൽ നിന്നും ആരംഭിച്ച് പൂക്കോട്ടുകാവ് സെന്റർ വരെയായിരുന്നു വിളംബര ജാഥ. വിളംബര ജാഥയുടെ സമാപനം കാടിന്റെ തോഴൻ എന്ന് അറിയപ്പെടുന്ന കല്ലൂർ ബാലൻ വൃക്ഷ തൈ വെച്ചു പിടിപ്പിച്ച് അവസാനിപ്പിച്ചു.




ഗ്രിഗർ ജോഹൻ മെന്റൽ - വീഡിയോ നിർമ്മാണമത്സരം

ഗ്രിഗർ മെന്റലിന്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശാസത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടൽ ലൂക്ക സംസ്ഥാന തലത്തിൽ നടത്തിയ വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം

പൊയ്ക

ജലസസ്യജൈവവൈവിധ്യസംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു ജലസസ്യജൈവവൈവിധ്യ ഉദ്യാനം സംരക്ഷിച്ചു വരുന്നു.20 തരം ആമ്പൽ,3 തരം നെയ്യാംമ്പൽ, 2 തരം താമര തുടങ്ങി 30ൽ പരം ജലസസ്യങ്ങൾ സംരക്ഷണത്തിൽ ഉണ്ട്.