ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26
2025-26
പ്രവേശനോത്സവം

2025 -26 വർഷത്തെ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ശ്രീ ഇ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ ശ്രീ ഹരിദാസൻ മാസ്റ്റർ മുഖ്യാതിഥിയായി .വിവിധ ക്ലബുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ബാഗ് , ക്രയോൺസ് ബലൂണുകൾ എന്നിവ വിതരണം ചെയ്തു .സൗജന്യ പുസ്തകം യൂണിഫോം എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു.പ്രവേശനോത്സവ മധുരമായി പാൽപേടയും പായസവും നൽകി ഈ അധ്യയന വർഷം അമ്പത് പുസ്തകം വായിക്കുന്ന കുട്ടികൾക്ക് ഏകദിന പഠനയാത്രയും 2024 -25 വർഷത്തെ LSS USS റെക്കോർഡ് അടുത്ത 5 വർഷത്തിനുള്ളിൽ മറികടന്നാൽ മൂന്നു ദിവസത്തെ പഠനയാത്രയും സൗജന്യമായി നൽകുമെന്ന് മുൻ ഹെഡ്മാസ്റ്റർ ശ്രീ ഹരിദാസൻ മാസ്റ്റർ കുട്ടികൾക്ക് വാഗ്ദാനം നൽകി.
പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന നാട്ടുമാങ്ങയണ്ടി ചെമ്മനാട് കൃഷിഭവൻ ഓഫീസർ ശ്രീ വേണുഗോപാൽ അവർകൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്ററി വകുപ്പ് പെരുമ്പള സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ലഭിച്ച തൈച്ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ' ഒരു ക്ലാസിന് ഒരു മരം ' പദ്ധതിയിലൂടെ കുട്ടികൾ തൈകൾ നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു